Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യയുടെ മറുപടി 337ല്‍ അവസാനിച്ചു, ഇംഗ്ലണ്ടിന് വമ്പന്‍ ലീഡ്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ ലീഡ് വഴങ്ങി. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 578 റണ്‍സിനു മറുപടിയില്‍ ഇന്ത്യ നാലാംദിനം 337 റണ്‍സില്‍ ഓള്‍ഔട്ടായി. ആറു വിക്കറ്റിന് 257 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. 85 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യക്കു വേണ്ടി പുറത്താവാതെ നിന്നു. ആര്‍ അശ്വിന്‍ (31), ഷഹബാസ് നദീം (0), ഇഷാന്ത് ശര്‍മ (4), ജസ്പ്രീത് ബുംറ (0) എന്നിവരാണ് നാലാം ദിനം പുറത്തായ താരങ്ങള്‍.

ind-eng

വാഷിങ്ടണ്‍- അശ്വിന്‍ ജോടിയാണ് ഇന്ത്യയെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. ഏഴാം വിക്കറ്റില്‍ ഇരുവരും 80 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. 138 ബോളില്‍ 12 ബൗണ്ടറികളും രണ്ടു സിക്‌സറുമടങ്ങിയതാണണ് വാഷിങ്ടണിന്റെ ഇന്നിങ്‌സ്. തുടര്‍ച്ചയായി രണ്ടാമത്തെ ടെസ്റ്റിലാണ് താരം ഫിഫ്റ്റി നേടിയത്. നാട്ടില്‍ വാഷിങ്ടണിന്റെ അരങ്ങേറ്റ ടെസ്റ്റ് കൂടിയായിരുന്നു ഇത്.

ഇംഗ്ലണ്ടിനായി സ്പിന്നര്‍ ഡൊമിനിക്ക് ബെസ്സ് നാലു വിക്കറ്റുകള്‍ വീഴ്ത്തി. ജെയിംസ് ആന്‍ഡേഴ്‌സന്‍, ജോഫ്ര ആര്‍ച്ചര്‍, ജാക്ക് ലീച്ച് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

ഇംഗ്ലണ്ട് താരങ്ങള്‍ തിളങ്ങിയ മൈതാനത്ത് ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ്‌നിര നിരാശപ്പെടുത്തി. ഓപ്പണര്‍ രോഹിത് ശര്‍മ (6) ആദ്യം കീഴടങ്ങി.ജോഫ്രാ ആര്‍ച്ചറുടെ പന്ത് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. 2015-16ന് ശേഷം ആദ്യമായാണ് രോഹിത് രണ്ടക്കം കാണാതെ ടെസ്റ്റില്‍ പുറത്താവുന്നത്. ശുബ്മാന്‍ ഗില്ലും (29) ആര്‍ച്ചറിന് മുന്നില്‍ വീണപ്പോള്‍ വിരാട് കോലി,പുജാര,രഹാനെ,റിഷഭ് എന്നിവരെ ബെസും പുറത്താക്കി. 48 പന്തുകള്‍ നേരിട്ട് 11 റണ്‍സുമായി നിലയുറപ്പിച്ച് വരികയായിരുന്ന വിരാട് കോലിയെ ബെസ് പുറത്താക്കിയത് മത്സരത്തില്‍ വഴിത്തിരിവായി.

അധികം വൈകാതെ അജിന്‍ക്യ രഹാനെയും (1) ബെസിന് മുന്നില്‍ വീണു. ജോ റൂട്ടിന്റെ ഒറ്റകൈ ക്യാച്ചിലാണ് രഹാനെ പുറത്തായത്. ചേതേശ്വര്‍ പുജാരയുടെ പുറത്താകലാണ് ഏറ്റവും നിരാശയുണ്ടാക്കിയത്. മികച്ച രീതിയില്‍ കളിക്കുകയായിരുന്ന പുജാര ബെസിന്റെ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ട് കളിച്ചപ്പോള്‍ അപ് ഫീല്‍ഡറുടെ തോളില്‍ തട്ടി പന്ത് മിഡ് വിക്കറ്റില്‍ റോറി ബേണ്‍സിന്റെ കൈയിലെത്തുകയായിരുന്നു. 143 പന്ത് നേരിട്ട് 73 റണ്‍സുമായാണ് പുജാര മടങ്ങിയത്.

റിഷഭ് പന്തിന്റെ (91) ആക്രമണ ബാറ്റിങ് അതിവേഗം ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡുയര്‍ത്തി. 88 പന്തില്‍ 9 ഫോറും 5 സിക്‌സും ഉള്‍പ്പെടെയാണ് റിഷഭ് പന്തിന്റെ തകര്‍പ്പന്‍ പ്രകടനം. ബെസിനെ കടന്നാക്രമിക്കാന്‍ പന്തിന് സാധിച്ചെങ്കിലും ഒടുവില്‍ ബെസിന് മുന്നില്‍ തന്നെ കീഴടങ്ങി. വമ്പന്‍ സ്‌കോര്‍ മുന്നിലുള്ളതിനാല്‍ ആക്രമിച്ച് കളിക്കാനുള്ള ഇന്ത്യയുടെ പദ്ധതി പാളുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് കരുത്തായത് ജോ റൂട്ട് (218),ബെന്‍ സ്‌റ്റോക്‌സ് (82),ഡോം സിബ്ലി (87) എന്നിവരുടെ ബാറ്റിങ്ങാണ്. ആര്‍ അശ്വിനും ബൂംറയും ഇന്ത്യക്കായി മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഷഹബാസ് നദീമും ഇഷാന്ത് ശര്‍മയും രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു.

Story first published: Monday, February 8, 2021, 11:25 [IST]
Other articles published on Feb 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+