For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഗംഭീര പ്രകടനം, എന്നിട്ടും റുതുരാജ് ഇന്ത്യന്‍ ടീമിലില്ല; കാരണം സഞ്ജു! അശ്വിന്‍ പറയുന്നു

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും താരസമ്പന്നമാണ്. സൂപ്പര്‍ താരങ്ങളുടെ നീണ്ട നിര ഇന്ത്യന്‍ ടീമിനൊപ്പം കാണാനാവും. അതുകൊണ്ടുതന്നെ കളിക്കാന്‍ അര്‍ഹതയുള്ള പല താരങ്ങള്‍ക്കും ടീമില്‍ നിന്ന് മാറി നില്‍ക്കേണ്ടതായും വരും. ഇത്തരത്തിലുള്ള താരങ്ങളിലൊരാളാണ് റുതുരാജ് ഗെയ്ക് വാദ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനാണ് റുതുരാജ്. ഗംഭീര ബാറ്റിങ് റെക്കോഡും ഐപിഎല്ലില്‍ ഗെയ്ക് വാദിന് അവകാശപ്പെടാം.

ടി20 ക്രിക്കറ്റില്‍ മാത്രമല്ല ലിസ്റ്റ് എ ക്രിക്കറ്റിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലുമെല്ലാം മിന്നിച്ചിട്ടും റുതുരാജിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഇപ്പോഴും ഇന്ത്യന്‍ ടീമിന് പുറത്താണ് റുതുരാജുള്ളത്. ഒരു ഫോര്‍മാറ്റിലെങ്കിലും അവസരം അര്‍ഹിക്കുന്നവനാണെങ്കിലും റുതുരാജിനെ ഇന്ത്യ പരിഗണിക്കുന്നേയില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ഇപ്പോഴിതാ റുതുരാജ് ഇന്ത്യന്‍ ടീമില്‍ എത്താത്തതിന് കാരണം സഞ്ജു സാംസണാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ആര്‍ അശ്വിന്‍.

സഞ്ജു മിന്നിക്കുമ്പോള്‍ എങ്ങനെ ടീമിലെത്തും

റുതുരാജ് ഗെയ്ക് വാദ് ടീമിലിടം അര്‍ഹിക്കുന്ന താരങ്ങളിലൊരാളാണ്. എന്നാല്‍ ടീമിലേക്കെത്താന്‍ സാധിക്കാത്ത തരത്തില്‍ മികച്ച ഓപ്പണര്‍മാര്‍ അവസരത്തിനായി കാത്ത് നില്‍ക്കുകയാണ്. ഗുവാഹത്തിയില്‍ ഓസ്‌ട്രേലിയക്കെതിരേ സെഞ്ച്വറി നേടിയ താരമാണ് റുതുരാജ്. ഐപിഎല്ലില്‍ സിഎസ്‌കെയുടെ നായകനാണ് റുതു. എന്നാല്‍ ഇന്ത്യയുടെ ടീമിലേക്കെത്താത്തതിന് കാരണം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളുടെ മിന്നും പ്രകടനമാണെന്നാണ് അശ്വിന്‍ ചൂണ്ടിക്കാട്ടുന്നത്.

'റുതുരാജ് പ്രതിഭയുള്ള താരമാണ്. എന്നാല്‍ ഓപ്പണിങ്, മൂന്നാം നമ്പര്‍ എന്നീ രണ്ട് സ്ഥാനങ്ങളിലേക്കായി നിരവധി പ്രതിഭകളാണ് ഇന്ത്യക്കായി മത്സരിക്കുന്നത്. യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍ എന്നിവര്‍ ഏകദിനത്തില്‍ ഓപ്പണര്‍ സ്ഥാനത്തിനായി സജീവമായി രംഗത്തുണ്ട്. ടി20യില്‍ സഞ്ജു സാംസണെപ്പോലെയുള്ളവരാണ് കളിക്കുന്നത്. മൂന്ന് സെഞ്ച്വറികളാണ് അവന്‍ നേടിയത്. ഔട്ട് ഓഫ് സിലബസ് ബാറ്റ്‌സ്മാനാണ് സഞ്ജു. ഇപ്പോള്‍ അഭിഷേക് ശര്‍മയും പ്രതിഭ കാട്ടി വളര്‍ന്ന് വരുന്നു.

ruturaj gaikwad abhishek sharma

ഇവരെല്ലാം അവസരം കിട്ടുമ്പോള്‍ കൃത്യമായി മുതലാക്കുന്നവരാണ്. സ്വാതന്ത്ര്യം നല്‍കുമ്പോള്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ഇവര്‍ പ്രകടനത്തിലൂടെ കാട്ടിക്കൊടുക്കുന്നു. ഇവരെല്ലാം മികവ് കാട്ടുന്നത് ടീമിന് സന്തോഷം നല്‍കുന്ന കാര്യമാണ്' അശ്വിന്‍ പറഞ്ഞു.

റുതുരാജ് ക്ലാസിക് താരം

റുതുരാജ് ഗെയ്ക് വാദ് പതിയെ നിലയുറപ്പിച്ച് കത്തിക്കയറുന്ന താരമാണ്. കെ എല്‍ രാഹുലിന്റെ ശൈലിയോട് ഉപമിക്കാന്‍ സാധിക്കുന്നവനാണ് റുതുരാജ്. ടി20യില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുണ്ടെങ്കിലും നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിച്ച് കളിക്കുന്ന താരമല്ല. ഇന്ത്യയുടെ നിലവിലെ പദ്ധതി പ്രകാരം തുടക്കം മുതല്‍ അടിച്ചു കളിക്കണം. സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, യശ്വസി ജയ്‌സ്വാള്‍ എന്നിവരെല്ലാം ഇതിന് ശേഷിയുള്ളവരാണ്.

ഏകദിനത്തില്‍ റുതുരാജ് ഇടം അര്‍ഹിക്കുന്നു. ശുബ്മാന്‍ ഗില്‍ മോശം ഫോമിലാണെങ്കിലും ഇന്ത്യ വലിയ പിന്തുണ നല്‍കുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനമടക്കം ഗില്ലിനാണ് നല്‍കുന്നത്. ഇപ്പോള്‍ യശ്വസി ജയ്‌സ്വാളിനും ഏകദിനത്തിലേക്ക് വിളി നല്‍കുന്നു. അതുകൊണ്ടുതന്നെ റുതുരാജിന് ഏകദിന ടീമിലേക്കെത്തുക പ്രയാസമാണ്. എന്തായാലും അവസരങ്ങള്‍ അര്‍ഹിക്കുന്ന താരമാണ് റുതുരാജെന്ന് നിസംശയം പറയാം.

ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം പ്രതീക്ഷിക്കാം

വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. രോഹിത് ശര്‍മയടക്കം പല പ്രമുഖരും ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം വിരമിക്കാന്‍ സാധ്യതയുണ്ട്. പ്രകടനം വിലയിരുത്തി ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യ ടീമില്‍ മാറ്റം വരുത്തും. അതുകൊണ്ടുതന്നെ റുതുരാജും ഇഷാന്‍ കിഷനുമടക്കം പലര്‍ക്കും ടീമിലേക്ക് തിരിച്ചെത്താനുള്ള അവസരമുണ്ടായേക്കും. ആഭ്യന്തര ക്രിക്കറ്റില്‍ ഇതേ മികവ് തുടര്‍ന്നാല്‍ സെലക്ടര്‍മാര്‍ പരിഗണിക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Saturday, January 25, 2025, 7:09 [IST]
Other articles published on Jan 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+