Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: താരതമ്യം നിര്‍ത്തൂ, റിഷഭിന് അതില്‍ നിന്ന് ഇടവേള വേണം- ആര്‍ അശ്വിന്‍

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് റിഷഭ് പന്ത് കാഴ്ചവെക്കുന്നത്. ബാറ്റുകൊണ്ട് പതിവുപോലെ തിളങ്ങിയ താരം കീപ്പിങ്ങില്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന മികവാണ് പുറത്തെടുത്തത്. 23കാരനായ താരം ഇന്ത്യയുടെ സ്ഥിരം കീപ്പര്‍ ബാറ്റ്‌സ്മാനായി മാറുന്ന തരത്തിലാണ് പ്രകടനം നടത്തിയിരിക്കുന്നത്. എന്നാല്‍ പലപ്പോഴും റിഷഭിന്റെ കീപ്പിങ്ങിനെ നിരന്തരം താരതമ്യം ചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ റിഷഭിനെ താരതമ്യം ചെയ്യുന്നതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് ആര്‍ അശ്വിന്‍.

താരതമ്യം ചെയ്യുന്നതില്‍ നിന്ന് റിഷഭിന് ഇടവേള ആവിശ്യമാണെന്നാണ് അശ്വിന്‍ അഭിപ്രായപ്പെട്ടത്. 'നീണ്ട നാളുകളിലായി ഇതിഹാസ താരം എം എസ് ധോണിയോടൊപ്പമാണ് റിഷഭിനെ താരതമ്യം ചെയ്തിരുന്നത്. ഇപ്പോള്‍ അവന്റെ കീപ്പിങ് വൃദ്ധിമാന്‍ സാഹയോടാണ് താരതമ്യം ചെയ്യുന്നത്. ഇതിന് ഒരിടവേള നല്‍കുന്നതാണ്. ദീര്‍ഘനാളുകളായി കളിച്ച് വലിയ നേട്ടമുണ്ടാക്കുന്നവരോട് താരതമ്യപ്പെടുത്തുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. ഇത്തരം നിരവധി അവസരങ്ങളില്‍ ഞാന്‍ റിഷഭിനെക്കുറിച്ച് ഓര്‍ത്തിട്ടുണ്ട്. മികച്ച പ്രതിഭയുള്ളവനാണവന്‍. കൂടുതല്‍ കൂടുതല്‍ ശക്തി ആര്‍ജിക്കുകയാണ് അവന്‍ ചെയ്യുന്നത്'-അശ്വിന്‍ പറഞ്ഞു.

rashwinandrishabpant

യുവതാരമായ റിഷഭ് മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഒരുപോലെ ഷോട്ട് കളിക്കാന്‍ മികവുള്ളവനാണ്. ഓസ്‌ട്രേലിയയില്‍ നടത്തിയ ഗംഭീര പ്രകടനത്തിന്റെ കരുത്തില്‍ വൃദ്ധിമാന്‍ സാഹയെ മറികടന്ന് ഹോം ടെസ്റ്റിലും റിഷഭ് കീപ്പിങ് സ്ഥാനം നേടിയെടുക്കുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ റിഷഭ് (58*) പുറത്താവാതെ നിന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ അതിവേഗം റണ്‍സുയര്‍ത്താനുള്ള ശ്രമത്തിനിടെ (8) താരത്തിന് പെട്ടെന്ന് മടങ്ങേണ്ടി വന്നു.

ടെസ്റ്റില്‍ എതിര്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ മിടുക്കനാണ് റിഷഭ്. സ്പിന്നര്‍മാരെ കടന്നാക്രമിക്കുന്ന റിഷഭിന്റെ ബാറ്റിങ്ങിനെ ഇംഗ്ലണ്ട് സ്പിന്നര്‍ ജാക്ക് ലീച്ച് വരെ പ്രശംസിച്ചിരുന്നു. വിക്കറ്റിന് പിന്നില്‍ പിഴവ് വരുത്തുന്നത് റിഷഭിന്റെ ദൗര്‍ബല്യമായിരുന്നെങ്കിലും രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലെ കീപ്പിങ്ങിലൂടെ തന്റെ പ്രതിഭ തെളിയിക്കാന്‍ അദ്ദേഹത്തിനായി.

രണ്ടാം ടെസ്റ്റില്‍ കളി ഇന്ത്യന് വരുതിയിലാണ്. ഇന്ത്യ 400 റണ്‍സ് ലീഡിലേക്ക് അടുക്കുകയാണ്. സ്പിന്നര്‍മാരെ തുണയ്ക്കുന്ന മൈതാനത്ത് ഇത്രയും വലിയ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുക എന്നത് ഇംഗ്ലണ്ടിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാവും. ആദ്യ മത്സരത്തില്‍ 227 റണ്‍സിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കാന്‍ ഇനിയുള്ള മത്സരങ്ങളിലെല്ലാം ഇന്ത്യക്ക് തോല്‍ക്കാതിരിക്കണം.

Story first published: Monday, February 15, 2021, 14:48 [IST]
Other articles published on Feb 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+