For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: എട്ട് വിക്കറ്റ് അകലെ അശ്വിനെ കാത്ത് ചരിത്ര നേട്ടം

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിന് നാലാം തീയ്യതി തുടക്കമാവുകയാണ്. നാല് മത്സര പരമ്പരയില്‍ 2-1ന് മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യ അവസാന മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താം. നിലവിലെ ഫോമും ടീം കരുത്തും വിലയിരുത്തുമ്പോള്‍ മുന്‍തൂക്കം ഇന്ത്യക്കാണ്. സ്പിന്‍ കരുത്തിലാണ് നാലാം മത്സരത്തിലും ഇന്ത്യയുടെ പ്രതീക്ഷ.

ആര്‍ അശ്വിന്‍-അക്ഷര്‍ പട്ടേല്‍ സ്പിന്‍ കൂട്ടുകെട്ടിലാണ് ഇന്ത്യയുടെ പ്രതീക്ഷ. പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അശ്വിന്‍ ഇതിനോടകം നിരവധി റെക്കോഡുകള്‍ സ്വന്തമാക്കി കഴിഞ്ഞു. നാലാം മത്സരത്തില്‍ എട്ട് വിക്കറ്റ് വീഴ്ത്താനായാല്‍ മറ്റൊരു ചരിത്ര റെക്കോഡാണ് അശ്വിനെ കാത്തിരിക്കുന്നത്. ഇന്ത്യക്കുവേണ്ടി എല്ലാ ഫോര്‍മാറ്റിലുമായി കൂടുതല്‍ വിക്കറ്റ് നേടുന്ന നാലാമത്തെ ബൗളറെന്ന നേട്ടമാണ് അശ്വിനെ കാത്തിരിക്കുന്നത്.

rashwintest

പരമ്പരയില്‍ ഇതിനോടകം 24 വിക്കറ്റ് അശ്വിന്‍ വീഴ്ത്തി. നിലവില്‍ ടെസ്റ്റ് ടീമില്‍ മാത്രം കളിക്കുന്ന അശ്വിന്റെ പേരില്‍ 603 അന്താരാഷ്ട്ര വിക്കറ്റാണുള്ളത്. ടെസ്റ്റില്‍ 401,ഏകദിനത്തില്‍ 150,ടി20യില്‍ 52 എന്നിങ്ങനെയാണ് അശ്വിന്‍ വിക്കറ്റ് നേടിയത്. ഏഴ് വിക്കറ്റ് അകലെ സഹീര്‍ ഖാന്‍ 610 അന്താരാഷ്ട്ര വിക്കറ്റ് (311 ടെസ്റ്റ്,282 ഏകദിനം,17ടി20) നേട്ടത്തെ മറികടക്കാന്‍ അശ്വിനാവും.

മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനും ഇതിഹാസ സ്പിന്നറുമായിരുന്ന അനില്‍ കുംബ്ലെയാണ് പട്ടികയില്‍ തലപ്പത്ത്. 956 വിക്കറ്റാണ് (619 ടെസ്റ്റ്,337 ഏകദിനം) കുംബ്ലെയുടെ പേരിലുള്ളത്. ഹര്‍ഭജന്‍ സിങ്ങാണ് രണ്ടാം സ്ഥാനത്ത്. 711 വിക്കറ്റാണ് (417 ടെസ്റ്റ്,269 ഏകദിനം,25 ടി20) അദ്ദേഹത്തിന്റെ പേരിലുള്ളത്. മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവിന്റെ പേരില്‍ 687 വിക്കറ്റുമുണ്ട് (434 ടെസ്റ്റ്,253 ഏകദിനം). നിലവില്‍ അഞ്ചാം സ്ഥാനത്താണ് അശ്വിന്‍.

മൂന്നാം ടെസ്റ്റിന്റെ അതേ സ്വഭാവമുള്ള പിച്ചാണ് നാലാം ടെസ്റ്റിലേതെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. അങ്ങനെയാണെങ്കില്‍ സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനാവും. അതിനാല്‍ത്തന്നെ നിലവിലെ ഫോമില്‍ അശ്വിന്‍ ഈ റെക്കോഡ് നാലാം ടെസ്റ്റിലൂടെത്തന്നെ സ്വന്തമാക്കാന്‍ സാധ്യതയുണ്ട്. മൂന്നാം ടെസ്റ്റിലൂടെ ഏറ്റവും വേഗത്തില്‍ 400 ടെസ്റ്റ് വിക്കറ്റ് നേടുന്ന താരമെന്ന ബഹുമതി സ്വന്തമാക്കാന്‍ അശ്വിനായിരുന്നു.

സഹ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ അവസാന മൂന്ന് ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്. നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയാല്‍ തുടര്‍ച്ചയായി കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നവരുടെ പട്ടികയില്‍ അക്ഷറും ഇടം പിടിക്കും.

Story first published: Tuesday, March 2, 2021, 19:12 [IST]
Other articles published on Mar 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+