Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവനായത് കൊണ്ട് ക്ഷമിച്ചു, ഞാനെങ്കില്‍ ഇടിച്ചേനെ!! ആകാശ്ദീപിനെതിരേ പോണ്ടിങ്

ഓവല്‍: അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം ഇംഗ്ലീഷ് ഓപ്പണര്‍ ബെന്‍ ഡക്കെറ്റിന്റെ വിക്കറ്റെടുത്ത ശേഷം നല്‍കിയ യാത്രയയപ്പില്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആകാശ്ദീപ്. വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് അദ്ദേഹം നേരിടുന്നത്. വളര െസൗഹാര്‍ദപൂര്‍വ്വമാണ് ആകാശ്ദീപിന്റെ പെരുമാറ്റമെങ്കിലും ഇതു അത്തരമൊരു സാഹചര്യത്തില്‍ അംഗീകരിക്കാവുന്നതല്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

ആകാശ്ദീപിന്റെ പ്രവര്‍ത്തി അതിരുകടന്നു പോയെന്നാണ് മുന്‍ താരങ്ങളുടെ അഭിപ്രായം. ഓസ്‌ട്രേലിയയുടെ മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ റിക്കി പോണ്ടിങ് രൂക്ഷമായാണ് ഇന്ത്യന്‍ പേസര്‍ക്കെതിരേ രംഗത്തു വന്നത്. ഡക്കെറ്റിന്റെ സ്ഥാനത്തു താനായിരുന്നെങ്കില്‍ ആകാശ്ദീപിനെ ഇടിക്കുമായിരുന്നുവെന്നു അദ്ദേഹം തുറന്നടിക്കുകയും ചെയ്തു.

RICKY PONTING

കലിപ്പില്‍ പോണ്ടിങ്

രണ്ടാംദിനത്തിലെ ലഞ്ച് ബ്രേക്കിനിടെ സ്‌കൈ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആകാശ്ദീപിന്റെ പ്രവര്‍ത്തിയില്‍ റിക്കി പോണ്ടിങ് അരിശം പ്രകടിപ്പിച്ചത്. ഇങ്ങനെയൊരു സംഭവമുണ്ടായാല്‍ ദേഷ്യ പിടിക്കുകയും ഇടിക്കുകയും ചെയ്യാന്‍ സാധ്യതയുള്ള ചില ബാറ്റര്‍മാരുണ്ടെന്നും പോണ്ടിങും ഇതില്‍ പെടില്ലേയെന്നും ആങ്കര്‍ ചോദിച്ചപ്പോള്‍ ഒരുപക്ഷെ താന്‍ അതു ചെയ്‌തേക്കുമെന്നായിരുന്നു പോണ്ടിങിന്റെ മറുപടി.

ഭാഗ്യവശാല്‍ പോണ്ടിങിന്റെ അതേ രീതിയില്‍ ബെന്‍ ഡക്കെറ്റ് കാര്യങ്ങളെ സ്‌പോര്‍ട്ടിങ് സ്പിരിറ്റില്‍ എടുത്തതിനാല്‍ വലിയ അനിഷ്ട സംഭവങ്ങളൊന്നും കളിക്കളത്തുണ്ടായില്ല. വളരെ ശാന്തമായിട്ടാണ് ഡക്കെറ്റ് ക്രീസില്‍ നിന്നും തിരികെ പോയത്.

വളരെ കൂളായി ഇത്തരമൊരു സാഹചര്യത്തെ നേരിട്ടതില്‍ ഡക്കെറ്റിനെ പോണ്ടിങ് അഭിനന്ദിച്ചു. മാത്രമല്ല കാര്യങ്ങളെ വളരെ സൗമ്യമായി കൈകാര്യം ചെയ്തതില്‍ ഡക്കെറ്റിനോടു ബഹുമാനവും തോന്നിയെന്നും അദ്ദേഹം പറയുന്നു.

ബെന്‍ ഡക്കെറ്റിന്റെയും ആകാശ്ദീപിന്റെയും പരസ്പരുള്ള സംസാരവും മറ്റും കണ്ടപ്പോള്‍ ഇരുവരും സുഹുത്തുകളാണെന്നും അല്ലെങ്കില്‍ ഒരുമിച്ച് എവിടെയെങ്കിലും കളിച്ചിട്ടുണ്ടാവുമെന്നും മറ്റുമാണ് ഞാന്‍ കരുതിയത്.

നിങ്ങള്‍ക്കു എല്ലാ ദിവസവും ഇങ്ങനെയൊരു കാഴ്ച കാണാന്‍ സാധിക്കില്ല. ചിലപ്പോള്‍ ഒരു പാര്‍ക്ക് ഗെയിമിലോ മറ്റോ ഇങ്ങനെ കണ്ടേക്കും. ബെന്‍ ഡക്കെറ്റ് തന്റെ ക്രിക്കറ്റ് കളിച്ച രീതി എനിക്കു ഇഷ്ടപ്പെട്ടു. ഇപ്പോള്‍ അദ്ദേഹത്തെ താന്‍ കൂടുതല്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയതായും പോണ്ടിങ് വ്യക്തമാക്കി.

പോണ്ടിങ് മാത്രമല്ല, ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികും ആകാശ്ദീപിന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ മുന്‍ താരം മൈക്കല്‍ അതേര്‍ട്ടനൊപ്പം കമന്ററിക്കിടെയായിരുന്നു ഇത്.

ഡക്കെറ്റിനു ആകാശ്ദീപ് നല്‍കിയ യാത്രയയപ്പ് തീര്‍ത്തും അനാവശ്യമായിരുന്നു. നിങ്ങളുടെ വിക്കറ്റെടുത്ത ശേഷം ഒരു ബൗളര്‍ ഈ തരത്തില്‍ തോളില്‍ കൈയിട്ടിട്ടുണ്ടെന്നായിരുന്നു ഡിക്കെയോടു അതേര്‍ട്ടന്‍ ചോദിച്ചത്.

AKASHDEEP

വിക്കറ്റെടുത്ത ബൗളര്‍ തന്നെ ഒരു ബാറ്ററെ ഈ തരത്തില്‍ യാത്രയാക്കുന്നത് ശരിയാണെന്ന അഭിപ്രായം എനിക്കില്ല. ഇതാണോ ഒരു ബാറ്ററെ യാത്രയാക്കേണ്ട ശരിയാ രീതിയെന്നും എനിക്കു സംശയമുണ്ട്. ബെന്‍ ഡക്കെറ്റിന്റെ സ്ഥാനത്തു മറ്റൊരു ബാറ്ററായിരുന്നെങ്കില്‍ ഈ തരത്തില്‍ പെരുമാറില്ല. വളരെ നന്നായി പരസ്പരം അറിയുന്നതു പോലെയായിരുന്നു ഇരുവരുടെയും പെരുമാറ്റമെന്നും ഡിക്കെ ചൂണ്ടിക്കാട്ടി.

ആകാശ്ദീപ് ചെയ്തതെന്ത്?

13ാം ഓവറിലാണ് അഗ്രസീവായി അതിവഗം റണ്‍സടിച്ചു മുന്നേറിയെ ബെന്‍ ഡക്കെറ്റിനെ ആകാശ്ദീപ് പുറത്താക്കിയത്. റിവേഴ്‌സ് സ്വീപ്പിനു ശ്രമിക്കവെ എഡ്ജായ അദ്ദേഹത്തെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍ പിടികൂടുകയായിരുന്നു.

പുറത്തായി മടങ്ങവെ ഡക്കെറ്റിനു സമീപത്തേക്കു വന്ന ആകാശ്ദീപ് തോളില്‍ കൈയിട്ട് സംസാരിച്ച് കൂടെ നടക്കുകയായിരുന്നു. അല്‍പ്പദൂരം ഡക്കെറ്റിനൊപ്പം പോയ ആകാശ്ദീപിനെ പിന്നീട് കെഎല്‍ രാഹുല്‍ പിടിച്ച് മാറ്റുകയുമായിരുന്നു.

നേരത്തേ ആകാശ്ദീപ് ബൗള്‍ ചെയ്യവെ ഇവിടെ തന്നെ പുറത്താക്കാന്‍ നിങ്ങള്‍ക്കു കഴിയില്ലെനിനു ഡക്കെറ്റ് പറയുന്നത് സ്റ്റംപ് മൈമക്കിലൂടെ പുറത്തുവന്നിരുന്നു. ചിരിയോടെയാണ് ആകാശ്ദീപ് ഇതിനോടു അപ്പോള്‍ പ്രതികരിച്ചത്.

Story first published: Saturday, August 2, 2025, 11:28 [IST]
Other articles published on Aug 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+