Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രഞ്ജിയില്‍ കസറി, ഇന്ത്യ ഇവര്‍ക്ക് ടെസ്റ്റില്‍ സര്‍പ്രൈസ് വിളി നല്‍കിയേക്കും! അറിയാം

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ചിരിക്കുകയാണ്. ഇന്ത്യയെ ഇനി കാത്തിരിക്കുന്ന ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിനെതിരേയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യയാണ് വേദിയാകുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ലക്ഷ്യമാക്കി മുന്നേറുന്ന ഇന്ത്യക്ക് ഇംഗ്ലണ്ട് പരമ്പരയില്‍ വമ്പന്‍ ജയം തന്നെ നേടിയെടുക്കേണ്ടതായുണ്ട്. ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് ജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്.

സ്വന്തം തട്ടകത്തില്‍ ഇന്ത്യ അതിശക്തരാണ്. മികച്ച ടീം കരുത്തും ഇന്ത്യക്കുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ പരിഗണിച്ച ടീമില്‍ നിന്ന് ചില മാറ്റങ്ങള്‍ ഇംഗ്ലണ്ട് പരമ്പരയില്‍ പ്രതീക്ഷിക്കാം. ചില താരങ്ങള്‍ക്ക് ഇന്ത്യ സര്‍പ്രൈസ് വിളി നല്‍കാനും സാധ്യതയുണ്ട്. ഇത്തരത്തില്‍ ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള മൂന്ന് സര്‍പ്രൈസ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം റിങ്കു സിങ്ങാണ്.

ഇന്ത്യക്കായി പരിമിത ഓവറില്‍ റിങ്കു അരങ്ങേറ്റം നടത്തുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ടി20യില്‍ ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷറായി റിങ്കു മാറിക്കഴിഞ്ഞുവെന്ന് പറയാം. വരാനിരിക്കുന്ന ടി20 ലോകകപ്പിലടക്കം ഇന്ത്യ റിങ്കുവിന് വലിയ പ്രാധാന്യം നല്‍കുന്നു. എന്നാല്‍ ടെസ്റ്റിലേക്കും റിങ്കുവിന് അവസരം നല്‍കാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ട് പരമ്പരയിലൂടെത്തന്നെ താരത്തെ ടീമിലേക്ക് കൊണ്ടുവന്നേക്കും.

അജിന്‍ക്യ രഹാനെ കളിച്ചിരുന്ന അഞ്ചാം നമ്പറില്‍ ഇന്ത്യക്ക് മികച്ച താരത്തെ ആവശ്യമാണ്. നിലവില്‍ ശ്രേയസ് അയ്യരാണ് അഞ്ചാം നമ്പറിലുള്ളത്. ദക്ഷിണാഫ്രിക്കയില്‍ ശ്രേയസിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ശ്രേയസിനെ മധ്യനിരയില്‍ കളിപ്പിക്കുന്നതിനെതിരേ വിമര്‍ശനം ശക്തമാണ്. അതുകൊണ്ടുതന്നെ ശ്രേയസിന് പകരം ഇന്ത്യ റിങ്കുവിനെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. രഞ്ജി ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനായി താരം തിളങ്ങുന്നുണ്ട്.

rinku singh

കേരളത്തിനെതിരേ അര്‍ധ സെഞ്ച്വറി പ്രകടനം നടത്താന്‍ റിങ്കുവിന് സാധിച്ചു. ഇന്ത്യക്ക് റിങ്കുവിന് അവസരം കൊടുക്കാവുന്ന ഏറ്റവും മികച്ച അവസരമാണിത്. ഓസ്‌ട്രേലിയന്‍ പര്യടനം വരാനിരിക്കുകയാണ്. ഇത്തവണ റിഷഭ് പന്ത് ഇന്ത്യക്കൊപ്പമുണ്ടാവില്ല. അതുകൊണ്ടുതന്നെ ഒറ്റക്ക് മത്സരഫലം മാറ്റുന്ന ഒരു താരത്തെ ഇന്ത്യക്ക് അത്യാവശ്യമാണ്. അങ്ങനെ നോക്കുമ്പോള്‍ നിലവിലെ താരങ്ങളില്‍ റിങ്കു സിങ്ങാണ് ബെസ്റ്റ്. റിഷഭിന്റെ അഭാവത്തില്‍ ഓസീസില്‍ കസറാന്‍ റിങ്കുവിന് പ്രതിഭയുണ്ട്.

രണ്ടാമത്തെ താരം ദേവ്ദത്ത് പടിക്കലാണ്. കര്‍ണാടകയുടെ ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ദേവ്ദത്തിന് ഇന്ത്യ പരിമിത ഓവറില്‍ അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ടെസ്റ്റ് ടീമിലേക്ക് ഇതുവരെ താരത്തെ പരിഗണിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയ പ്രകടനമാണ് ദേവ്ദത്ത് നടത്തുന്നത്. ഇത്തവണത്തെ രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ 193 റണ്‍സോടെയാണ് താരം വരവറിയിച്ചത്. മൂന്നാം നമ്പറില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഏറ്റവും ബെസ്റ്റ് താരമാണ് ദേവ്ദത്ത്.

അമിത പ്രതിരോധത്തിലൂന്നാതെ കളിക്കുന്ന ദേവ്ദത്ത് സ്ഥിരതയോടെ കളിക്കുന്നവനാണ്. ഇന്ത്യ ദേവ്ദത്തിന് അവസരം നല്‍കാന്‍ സാധ്യത കൂടുതലാണെന്ന് പറയാം. ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ട കളിക്കാരനാണ് ദേവ്ദത്ത്. ഏകദിനത്തിലും ടെസ്റ്റിലും താരം കൂടുതല്‍ അവസരം അര്‍ഹിക്കുന്നു. സര്‍ഫ്രാസ് ഖാനും ഇന്ത്യ അവസരം നല്‍കിയേക്കും. ഏറെ നാളുകളായി അവസരം ലഭിക്കാത്തതിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ത്തുന്ന താരമാണ് സര്‍ഫറാസ്.

ഇംഗ്ലണ്ട് പരമ്പരക്ക് മുമ്പ് കളിക്കുന്ന സന്നാഹനത്തിനുള്ള ഇന്ത്യ എ ടീമിനൊപ്പം സര്‍ഫ്രാസുണ്ട്. മികവ് കാട്ടാനായാല്‍ സര്‍ഫറാസിന് വിളിയെത്തിയേക്കും. രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ സര്‍ഫ്രാസ് നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ വരുന്ന മത്സരങ്ങളില്‍ മികവ് കാട്ടാനായാല്‍ സര്‍ഫ്രാസിന് ഇന്ത്യ ഇത്തവണ അവസരം നല്‍കാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

Story first published: Saturday, January 6, 2024, 17:23 [IST]
Other articles published on Jan 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+