For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സെഞ്ച്വറിയോടെ പടനയിച്ച് പോപ്പ്, ഇംഗ്ലണ്ട് പൊരുതുന്നു- മികച്ച ലീഡിലേക്ക്

ഹൈദരാബാദ്: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പൊരുതുന്നു. ഇന്ത്യയുടെ 190 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ ക്ഷീണത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെന്ന മികച്ച നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കെ 126 റണ്‍സിന്റെ ലീഡ് ഇംഗ്ലണ്ടിനുണ്ട്.

സെഞ്ച്വറി നേടിയ ഒലി പോപ്പും (148*) റഹാന്‍ അഹ്‌മ്മദുമാണ് (16) ക്രീസില്‍. ഇന്ത്യക്കായി ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റും പങ്കിട്ടു. ഇംഗ്ലണ്ടിന്റെ 246 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യ 436 റണ്‍സാണ് അടിച്ചെടുത്തത്. ഇന്ത്യ മൂന്നാം ദിനം തന്നെ ജയം പ്രതീക്ഷിച്ചെങ്കിലും പോപ്പിന്റെ പ്രകടനമാണ് കണക്കുകൂട്ടല്‍ തെറ്റിച്ചത്.

7 വിക്കറ്റിന് 421 എന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച ഇന്ത്യക്ക് 436 റണ്‍സില്‍ കൂടാരം കയറേണ്ടി വന്നു. സെഞ്ച്വറി പ്രതീക്ഷ നല്‍കിയ രവീന്ദ്ര ജഡേജയാണ് ആദ്യം പുറത്തായത്.

180 പന്ത് നേരിട്ട് 7 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 87 റണ്‍സെടുത്ത ജഡേജയെ ജോ റൂട്ട് എല്‍ബിയില്‍ കുടുക്കുകയായിരുന്നു. പിന്നീട് വന്നവര്‍ക്കൊന്നും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. ജഡേജയെ മടക്കിയ തൊട്ടടുത്ത പന്തില്‍ ജസ്പ്രീത് ബുംറയെ (0) റൂട്ട് ക്ലീന്‍ബൗള്‍ഡാക്കി.

അവസാന പ്രതീക്ഷയായിരുന്ന അക്ഷര്‍ പട്ടേലിനെ (44) റഹ്‌മാന്‍ അഹമ്മദ് ക്ലീന്‍ബൗള്‍ഡാക്കി. 7 ഫോറും 1 സിക്‌സുമാണ് അക്ഷര്‍ നേടിയത്. മുഹമ്മദ് സിറാജ് ഒരുവശത്ത് പുറത്താവാതെ നിന്നു.

ഇതോടെ 121 ഓവറില്‍ 436 റണ്‍സില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. നേരത്തെ കെ എല്‍ രാഹുലിന്റേയും (86) യശ്വസി ജയ്‌സ്വാളിന്റേയും (80) തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ravindra jadeja, india

ജയ്‌സ്വാള്‍ 74 പന്തില്‍ 10 ഫോറും 3 സിക്‌സും പറത്തിയപ്പോള്‍ കെ എല്‍ രാഹുല്‍ 123 പന്തില്‍ 8 ഫോറും 2 സിക്‌സുമാണ് നേടിയത്. കെ എസ് ഭരത് (41), ശ്രേയസ് അയ്യര്‍ (35) എന്നിവര്‍ നിര്‍ണ്ണായക റണ്‍സുകള്‍ നേടി. നായകന്‍ രോഹിത് ശര്‍മക്കും (24) ശുബ്മാന്‍ ഗില്ലിനും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല.

ഇംഗ്ലണ്ടിനായി ജോ റൂട്ട് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടോം ഹാര്‍ട്ട്‌ലിയും റഹാന്‍ അഹമ്മദും 2 വിക്കറ്റുകള്‍ വീതം പങ്കിട്ടു. ജാക്ക് ലീച്ച് 1 വിക്കറ്റും നേടി.

190 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം ലഭിച്ചു. ഒന്നാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും സാക്ക് ക്രോളിയെ (31) മടക്കി ആര്‍ അശ്വിന്‍ കൂട്ടുകെട്ട് പൊളിച്ചു.

4 ഫോറും 1 സിക്‌സും പറത്തിയ താരത്തെ അശ്വിന്‍ രോഹിത് ശര്‍മയുടെ കൈയിലെത്തിക്കുകയായിരുന്നു. ബെന്‍ ഡക്കറ്റ് (47) അപകടകാരിയാവുമെന്ന് തോന്നിക്കവെ ജസ്പ്രീത് ബുംറ ഇന്ത്യയുടെ രക്ഷകനായി.

7 ബൗണ്ടറികള്‍ നേടിയ ഡക്കറ്റിനെ ബുംറ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. അപകടകാരിയായ ജോ റൂട്ടിനെ (2) ബുംറ എല്‍ബിയില്‍ കുടുക്കി. താരം റിവ്യൂ ചെയ്‌തെങ്കിലും ഇന്ത്യക്കനുകൂലമായിരുന്നു വിധി.

വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ ശേഷിയുള്ള ജോണി ബെയര്‍സ്‌റ്റോയെ (10) ജഡേജ ക്ലീന്‍ബൗള്‍ഡ് ചെയ്തു. 1 ബൗണ്ടറിയാണ് താരം നേടിയത്. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടി ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തിയ ബെന്‍ സ്‌റ്റോക്‌സിനെ ആര്‍ അശ്വിന്‍ പൂട്ടി.

33 പന്ത് നേരിട്ട് 6 റണ്‍സെടുത്ത സ്റ്റോക്‌സിനെ അശ്വിന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. മൂന്നാം ദിനം തന്നെ ഇന്ത്യ വിജയം പ്രതീക്ഷിച്ചെങ്കിലും ഒല്ലി പോപ്പ്, ബെന്‍ ഫോക്‌സ് കൂട്ടുകെട്ട് ഇന്ത്യയെ വിറപ്പിച്ചു. 81 പന്ത് നേരിട്ട് 34 റണ്‍സെടുത്ത ഫോക്‌സിനെ മടക്കി അക്ഷര്‍ പട്ടേല്‍ കൂട്ടുകെട്ട് പൊളിച്ചു. അപ്പോഴേക്കും 89 റണ്‍സിന്റെ ലീഡ് ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.

Story first published: Saturday, January 27, 2024, 7:13 [IST]
Other articles published on Jan 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+