Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഗില്ലും സിറാജുമല്ല, ഇംഗ്ലണ്ടിനെ ചൂടാക്കിയത് മറ്റു 2 പേര്‍!! ആരെന്നറിഞ്ഞ് ഞെട്ടരുത്

ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ പരാജയത്തിന്റെ പ്രധാന കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലടക്കമുള്ളവരുടെ പരിധി വിട്ട സ്ലെഡ്ജിങാണ്. രണ്ടാമിന്നിങ്‌സില്‍ പല തവണ ഇന്ത്യന്‍ താരങ്ങളുടെ ഭാഗത്തു നിന്നും പ്രകോപനപരമായ പെരുമാറ്റമുണ്ടായിരുന്നു. ഗില്ലിനെക്കൂടാതെ പേസര്‍ മുഹമ്മദ് സിറാജാണ് കൂടുതല്‍ അഗ്രസീവായി കാണപ്പെട്ടത്.

രണ്ടു ഇന്ത്യയുടെ രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിനെയും കൂടുതല്‍ അഗ്രസീവാക്കി മാറ്റുകയും അവരും തിരിച്ച് സ്ലെഡ്ജിങ് നടത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇംഗ്ലീഷ് ടീമിനെ ദേഷ്യം പിടിപ്പിച്ചത് ഇന്ത്യയുടെ രണ്ടു പേരാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡും വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റായ സൂപ്പര്‍ താരം ജോസ് ബട്‌ലറും.

WASHINGTON GILL

രണ്ടു പേര്‍ ആരൊക്കെ?

ഇന്ത്യന്‍ ആരാധകരുള്‍പ്പെടെ ഭൂരിഭാഗം പേരും കരുതുന്നതു പോലെ നായകന്‍ ശുഭ്മന്‍ ഗില്ലും മുഹമ്മദ് സിറാജുമല്ല ഇംഗ്ലീഷ് ടീമിന അരിശം പിടിപ്പിച്ചതെന്നാണ് സ്റ്റുവര്‍ട്ട് ബ്രോഡിന്റെയും ജോസ് ബട്‌ലറുടെയെും നിരീക്ഷണം. പകരം മറ്റു രണ്ടു സര്‍പ്രൈസ് താരങ്ങളുടെ പേരാണ് ഇരുവരും പറഞ്ഞിട്ടുള്ളത്.

ഒരാള്‍ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണെങ്കില്‍ മറ്റൊരാള്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയുമാണ്. ഇരുവരുടെയും സ്ലെഡ്ജിങ് ഇംഗ്ലീഷ് ടീമിനെ അലോസരപ്പെടുത്തിയെന്നാണ് ബ്രോഡിന്റെയും ബട്‌ലറുടെയും അഭിപ്രായം.

നാലാദിനം കളി അവസാനിച്ച ശേഷമുള്ള വാഷിങ്ടണിന്റെ വാക്കുകള്‍ ഇംഗ്ലീഷ് ടീമിനെ കൂടുതല്‍ അഗ്രസീവാക്കിയെന്നാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയാ ബട്‌ലര്‍ പറയുന്നത്. 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാലു വിക്കറ്റിനു 58 റണ്‍സെടുത്താണ് നാലാദിനത്തിലെ കളി അവസാനിപ്പിച്ചത്.

ഇന്ത്യ തീര്‍ച്ചയായും ജയിക്കും, മിക്കവാറും ലഞ്ചിനുശേഷമായരിക്കും അതുണ്ടാവുക. ഞങ്ങള്‍ പോസിറ്റീവായിട്ടാണ് ഇറങ്ങുക. ഞങ്ങളുടെ ഡ്രസിങ് റൂമില്‍ വളരെ കഴിവുള്ള ബാറ്റര്‍മാരുണ്ടെന്നായിരുന്നു ആത്മവിശ്വാസത്തോടെയുള്ള വാഷിങ്ടണിന്റെ വാക്കുകള്‍. ഇതാണ് പിന്നീട് ഇന്ത്യന്‍ ടീമിനു തന്നെ വിനയായി മാറിയതെന്നാണ് ബട്‌ലര്‍ ചൂണ്ടിക്കാട്ടുന്നത്.

നിങ്ങള്‍ നിങ്ങളെ തന്നെ സ്വയം മുകളിലാക്കി കാണിച്ചു. അതു വളരെ മോശം തന്നെയാണ്. കഴിഞ്ഞ ദിവസം മീഡിയയില്‍ താന്‍ എന്താണ് പറഞ്ഞതെന്നും എല്ലാവരും തന്റെ പിന്നാലെയാവുമെന്നും വാഷിങ്ടണിന് അറിയാം. മക്കെല്ലത്തിനെയും ഇതു പ്രചോദിപ്പിച്ചിട്ടുണ്ടാവും. ഇയാള്‍ക്കു വേണ്ടി (വാഷിങ്ടണ്‍ സുന്ദര്‍) നമുക്ക് ആക്രമിക്കാമെന്നു ബ്രെന്‍ഡന്‍ മക്കെല്ലവും തന്റെ ടീമിനോടു പറഞ്ഞിട്ടുണ്ടാവുമെന്നും ബട്‌ലര്‍ വിശദമാക്കി.

NITISH REDDY

അവസാന ദിനം ആദ്യ സെഷനില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ജോഫ്ര ആര്‍ച്ചറുമാണ് ഇംഗ്ലണ്ടിനായി ന്യൂബോള്‍ കൈകാര്യം ചെയ്തത്. ആര്‍ച്ചറുടെ പല ബോളുകളും 90 കിമിക്കു മുകളിലും വേഗതയുള്ളതായിരുന്നു. ഇന്ത്യയുടെ വിക്കറ്റുകളെടുത്ത ശേഷം അസഭ്യം പറഞ്ഞാണ് താരങ്ങളെ ആര്‍ച്ചര്‍ ക്രീസില്‍ നിന്നും മടക്കിയത്. നേരത്തേ ആദ്യ ഇന്നിങ്‌സില്‍ വിക്കറ്റുകളെടുത്ത ശേഷം അദ്ദേഹം ഇത്രത്തോളം അഗ്രസീവായി പെരുമാറിയിരുന്നില്ല.

അതേസമയം, നിതീഷിന്റെ സ്ലെഡിങാണ് ഇംഗ്ലീഷ് ടീമിനെ അഗ്രസീവാക്കിയതെന്നാണ് ബ്രോഡിന്റെ നിരീക്ഷണം. ഇംഗ്ലീഷ് ഓപ്പണര്‍മാരായ സാക്ക് ക്രോളിയും ബെന്‍ ഡക്കെറ്റും ബാറ്റ് ചെയ്യവെ സ്ലിപ്പില്‍ ഇരുവരെയും നിരന്തരം അലോസരപ്പെടുത്തിയത് നിതീഷാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യഥാര്‍ഥത്തില്‍ അതൊരു ടീം പ്ലാനായിരുന്നു. നമുക്ക് തീയെ തീ കൊണ്ടു തന്നെ നേരിടേണ്ടി വന്നു. ബെന്‍ ഡക്കെറ്റും ഹാരി ബ്രൂക്കും ജോ റൂട്ടുമെല്ലാം ബാറ്റ് ചെയ്യവെ നിതീഷ് സ്ലിപ്പില്‍ നിന്നും പലതും പറഞ്ഞു കൊണ്ടിയിരുന്നു. ക്രോളിയും ഡക്കെറ്റും പുറത്തായി തിരിച്ചെത്തിയപ്പോള്‍ റെഡ്ഡിയെക്കുറിച്ച് ഡ്രസിങ് റൂമില്‍ പറഞ്ഞിട്ടുണ്ടാവുമെന്നും ബ്രോഡ് വിശദമാക്കി.

Story first published: Thursday, July 17, 2025, 11:30 [IST]
Other articles published on Jul 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+