For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഗില്ലും രാഹുലുമല്ല, ഇന്ത്യയുടെ ശരിക്കുള്ള ഹീറോ അവന്‍!! 31 കാരനെ പുകഴ്ത്തി കപില്‍

ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ വീരോചിത പ്രകടനത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ലോകകപ്പ് വിന്നിങ് ക്യാപ്റ്റനുമായ കപില്‍ ദേവ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പര 2-2നു അവസാനിപ്പിക്കാന്‍ കഴിഞ്ഞതില്‍ ടീമിന്റെ യഥാര്‍ഥ ഹീറോ ആരാണെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. അതു പ്ലെയര്‍ ഓഫ് ദി സീരീസായ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലല്ലെന്നാണ് കപിലിന്റെ നിരീക്ഷണം.

ആദ്യത്തെ മൂന്നു ടെസ്റ്റുകള്‍ക്കു ശേഷം ഇന്ത്യ 1-2നു പിറകിലായിരുന്നു. എന്നാല്‍ നാലാമങ്കത്തില്‍ ഇന്നിങ്‌സ് തോല്‍വി മുന്നില്‍ കണ്ട ശേഷം ഇന്ത്യ സമനില പിടിച്ചുവാങ്ങി. അതിനു ശേഷം ഓവലിലെ അഞ്ചാമത്തെയും അവസാനത്തെയും ത്രില്ലറില്‍ ആറു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയവും ഗില്ലിനു കീഴിലുള്ള ന്യൂലുക്ക് ടീം കൈക്കലാക്കുകയായിരുന്നു.

KAPIL DEV

അവനാണ് ഹീറോ

ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പ്രകടനത്തെ കുറിച്ച് മിഡ് ഡേയോടു സംസാരിക്കവെയാണ് വിജയശില്‍പ്പിയെ കുറിച്ച് കപില്‍ ദേവ് നിരീക്ഷണം നടത്തിയത്. 700ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ ശുഭ്മന്‍ ഗില്ലല്ല, മറിച്ച് പേസര്‍ മുഹമ്മദ് സിറാജാണ് ശരിക്കുള്ള ഹീറോയെന്നാണ് കപിലിന്റെ വിലയിരുത്തല്‍. ഓവല്‍ ടെസ്റ്റിലെ ഒമ്പതു വിക്കറ്റ് നേട്ടമുള്‍പ്പെടെ 23 വിക്കറ്റുകള്‍ പമ്പരയില്‍ ഗില്‍ സ്വന്തമാക്കിയിരുന്നു.

മുഹമ്മദ് സിറാജാണ് ശരിക്കുള്ള ഹീറോ. അസാധാരണമായി ഒന്നും ചെയ്യാന്‍ അവന്‍ ശ്രമിച്ചില്ലെന്നതാണ് ഏറ്റവും നല്ല കാര്യം. ബോളിനെ ശരിയായ ഏരിയയില്‍ എറിയുകയെന്ന വളരെ സിംപിളായ കാര്യമാണ് സിറാജ് ചെയ്തത്. പ്രത്യേകിച്ചും ഓഫ്സ്റ്റംപിന്റെ ഏരിയയയിലാണ് അവന്‍ കൂടുതലും ബോളെറിഞ്ഞത്. പിന്നാലെ അതിന്റെ ഫലം ലഭിക്കുകയും ചെയ്തു.

ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിച്ചത് സിറാജായിരുന്നു. അവന്‍ വളരെ ധൈര്യപൂര്‍വ്വം തന്നെ അതു നിര്‍വഹിക്കുകയും ചെയ്തു. സിറജില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റിനു ഇനിയും കൂടുതല്‍ ആവശ്യമാണെന്നും കപില്‍ വ്യക്തമാക്കി. ഓവലിലെ നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ പരാജയത്തിന്റെ വക്കില്‍ നിന്നും ഇന്ത്യക്കു അവിസ്മരണീയ വിജയം സമ്മാനിച്ചതു സിറാജാണ്.

ആദ്യ ഇന്നിങ്‌സിലെ ഫൈഫറുള്‍പ്പെടെ ഒമ്പതു വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. രണ്ടാമിന്നിങ്‌സില്‍ 374 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ 367ലൊതുക്കുന്നതില്‍ വലിയ റോള്‍ സിറാജിനുണ്ടായിരുന്നു. നാലു വിക്കറ്റ് കൈയിലിരിക്കെ അവസാന ദിനം വെറും 35 റണ്‍സ് മാത്രമേ ഇംഗ്ലണ്ടിനു ആവശ്യമായിരുന്നുള്ളൂ. എന്നാല്‍ അഞ്ചാംദിനം വീണ നാലു വിക്കറ്റില്‍ മൂന്നും തന്റെ പേരില്‍ കുറിച്ച് ടീമിന്റെ സൂപ്പര്‍ ഹീറോയായി സിറാജ് മാറി.

ഓവല്‍ ടെസ്റ്റില്‍ ഇന്ത്യക്കു വിജയിക്കാന്‍ കഴിയുമെന്ന വിശ്വാസം ടീമില്‍ കൊണ്ടു വന്നത് സിറാജാണെന്നാണ് കപില്‍ ദേവിന്റെ അഭിപ്രായം. ഹാരി ബ്രൂക്കിന്റെ നിര്‍ണായകമായ ക്യാച്ച് നാലാംദിനം നഷ്ടപ്പെടുത്തിയിട്ടും ഏറ്റവും മികച്ച ബൗളിങ് പുറത്തെടുത്ത സിറാജിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

MOHAMMED SIRAJ

സിറാജ് വളരെയധികം സ്പിരിറ്റിലാണ് കാണപ്പെട്ടത്. ഓവല്‍ ടെസ്്റ്റിന്റെ അവസാന ദിവസം ടീമിന്റെയാക ആത്മവിശ്വാസമുയര്‍ത്തിയതും അവനാണ്. ജാമി സ്മിത്ത് വളരെ അപകടകാരിയായ ബാറ്ററാണ്. പക്ഷെ അദ്ദേഹത്തെ സിറാജ് മടക്കി. അതാണ് ജയിക്കാന്‍ കഴിയുമെന്ന വിശ്വാസം ടീമിലേക്കു കൊണ്ടുവന്നത്.

സിറാജ് നാലാം ദിനം ക്യാച്ച് പാഴാക്കിയിരുന്നു. എന്നിട്ടും അതിനു ശേഷം ഏറ്റവും മികച്ച ബൗളിങ് കാഴ്ചവച്ചു. അതു വളരെ അപൂര്‍വ്വവും മഹത്തായ കഴിവുമാണ്. അവന്‍ ഒരിക്കല്‍പ്പോലും സമ്മര്‍ദ്ദത്തില്‍ കാണപ്പെട്ടില്ല.

അവസാനിനം ഇംഗ്ലണ്ടിനു ജയിക്കാന്‍ 35 റണ്‍സും നമുക്കു നാലു വിക്കറ്റുകളുമാണ് വേണ്ടിയിരുന്നത്. നാലു വിക്കറ്റുകള്‍ പിഴുത് നമ്മള്‍ ജയവും പിടിച്ചെടുത്തു. നമുക്ക് ഇംഗ്ലീഷ് അത്ര നന്നായി സംസാരിക്കാന്‍ കഴിയില്ലായിരിക്കാം, പക്ഷെ ഒരു ക്രിക്കറ്റ് മല്‍സരം ജയിക്കാന്‍ ഇംഗ്ലീഷ് സംസാരിക്കുകയെന്നത് അത്യാവശ്യമല്ലെന്നു നമ്മുടെ ടീം തെളിയിച്ചുവെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, August 10, 2025, 10:55 [IST]
Other articles published on Aug 10, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+