Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രാഹുലും റിഷഭും ഗില്ലും വേണ്ട, ഇന്ത്യയെ ബുംറ നയിക്കണം; നിര്‍ദേശിച്ച് ഗവാസ്‌ക്കര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം തലമുറ മാറ്റത്തിലേക്ക് കടക്കുകയാണ്. വിരാട് കോലി സ്ഥാനമൊഴിഞ്ഞപ്പോള്‍ ആ സ്ഥാനത്തേക്ക് രോഹിത് ശര്‍മയെത്തി. ഇപ്പോള്‍ രോഹിത്തിനെ പ്രായം തളര്‍ത്തുകയും മോശം ഫോം വേട്ടയാടുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മ നായകസ്ഥാനം വൈകാതെ ഒഴിയാന്‍ സാധ്യത കൂടിയിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റതോടെ രോഹിത്തിന് മുകളില്‍ സമ്മര്‍ദ്ദം ശക്തമായിരിക്കുകയാണ്.

എന്നാല്‍ രോഹിത്തിന് അല്‍പ്പം കൂടി സമയം നല്‍കിയിരിക്കുകയാണ് ബിസിസി ഐ. വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ചാമ്പ്യന്‍സ് ട്രോഫിയിലും രോഹിത്തിന് കീഴിലാവും ഇന്ത്യ പരമ്പരക്ക് ഇറങ്ങുക. ഈ പരമ്പരകളിലെ രോഹിത്തിന്റെ പ്രകടനം വിലയിരുത്തിയാവും ഇന്ത്യ നടപടിയിലേക്ക് കടക്കുക. എന്തായാലും രോഹിത്തിന് ഇനി അധികനാള്‍ മുന്നോട്ട് പോകാനാവില്ല. ഇന്ത്യയുടെ അടുത്ത നായകന്‍ ആരാവുമെന്ന ചോദ്യമാണ് ഇപ്പോള്‍ സജീവം.

കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരെല്ലാം നായകസ്ഥാനം നോട്ടമിടുന്നവരാണ്. ടി20യിലൊഴികെ മറ്റ് രണ്ട് ഫോര്‍മാറ്റിലും ഒരു നായകനെന്ന നിലയിലാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഇപ്പോഴിതാ ഇന്ത്യയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ ജസ്പ്രീത് ബുംറയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സുനില്‍ ഗവാസ്‌ക്കര്‍.

ബുംറയാണ് ഇന്ത്യയുടെ ലീഡര്‍

ഇന്ത്യയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ ജസ്പ്രീത് ബുംറയാമെന്നാണ് സുനില്‍ ഗവാസ്‌ക്കര്‍ പറയുന്നത്. മുന്നില്‍ നിന്ന് നയിക്കാന്‍ ബുംറക്ക് സാധിക്കുന്നുണ്ട്. 'ബുംറയെ ഇന്ത്യ അടുത്ത നായകനാക്കണം. ഇന്ത്യയുടെ അടുത്ത ലീഡര്‍ അവനാണ്. കാരണം മുന്നില്‍ നിന്ന് ടീമിനെ നയിക്കാന്‍ ബുംറക്ക് ശേഷിയുണ്ട്. ആരുടേയും പ്രേരണയില്ലാതെ തന്നെ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ബുംറക്ക് ശേഷിയുണ്ട്. ബുംറ മറ്റുള്ളവര്‍ക്ക് സമ്മര്‍ദ്ദം നല്‍കുന്നവനാണ്.

എന്താണ് തന്റെ ജോലിയെന്ന് പ്രകടനത്തിലൂടെ ബുംറ തെളിയിക്കുന്നു. ദേശീയ ടീമിലേക്കുള്ള ബുംറയുടെ വളര്‍ച്ച നോക്കിയാല്‍ ആരുടേയും വലിയ ഇടപെടലിലൂടെയല്ല. തന്റേതായ വഴിയിലൂടെ വളര്‍ന്നവനാണ് ബുംറ' ഗവാസ്‌ക്കര്‍ പറഞ്ഞു. ഓസീസ് പരമ്പരയില്‍ ബുംറക്ക് കീഴില്‍ ഇന്ത്യ പെര്‍ത്തില്‍ ജയിച്ചു. എന്നാല്‍ പിന്നീട് രോഹിത്തിന് നായകസ്ഥാനം കൈമാറിയപ്പോള്‍ ടീം തുടര്‍ തോല്‍വികളോടെ തകര്‍ന്നു. തന്റെ നായക മികവ് ഇതിനോടകം തെളിയിക്കാന്‍ ബുംറക്ക് സാധിച്ചിട്ടുണ്ട്.

jasprit bumrah

ചാമ്പ്യന്‍സ് ട്രോഫിയില്‍ വൈസ് ക്യാപ്റ്റനാക്കും

നിലവില്‍ തുടര്‍ച്ചയായി മത്സരം കളിക്കുന്ന ബുംറ പരിക്കിന്റെ പിടിയിലായിരിക്കുകയാണ്. സിഡ്‌നി ടെസ്റ്റിനിടെ പരിക്കേറ്റ ബുംറക്ക് വിശ്രമം അനിവാര്യമായി വന്നിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരയില്‍ ബുംറക്ക് പൂര്‍ണ്ണമായ വിശ്രമം നല്‍കുമെന്നാണ് വിവരം. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ബുംറ കളിക്കാനാണ് സാധ്യത. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും ബുംറക്ക് ലഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

ഇന്ത്യയുടെ ടി20 നായകന്‍ സൂര്യകുമാര്‍ യാദവാണ്. ഇതില്‍ മാറ്റമുണ്ടാവില്ല. എന്നാല്‍ ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയെ അടുത്തതായി നയിക്കുക ബുംറയാവുമെന്നാണ് വിവരം. ബുംറ നിലവിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്. ടീമിനെ മുന്നില്‍ നിന്ന് നയിക്കാനും അദ്ദേഹത്തിന് ശേഷിയുണ്ട്. ഈ സാഹചര്യത്തില്‍ ബുംറയെത്തന്നെ ഇന്ത്യ ക്യാപ്റ്റനാക്കാനാണ് കൂടുതല്‍ സാധ്യതയെന്ന് തന്നെ വിലയിരുത്താം.

ബുംറയുടെ പ്രകടനത്തെ ബാധിക്കുമോ?

നായകന്റെ സമ്മര്‍ദ്ദത്തിലേക്ക് വരുമ്പോള്‍ ജസ്പ്രീത് ബുംറയുടെ പ്രകടനത്തെ അത് ബാധിക്കുമോയെന്ന ആശങ്കയുണ്ട്. ടെസ്റ്റില്‍ ബുംറ ഇന്ത്യയുടെ നായകനായപ്പോള്‍ മികവ് കാട്ടാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഏകദിനത്തില്‍ക്കൂടി നായകസ്ഥാനം ലഭിച്ചാല്‍ അദ്ദേഹത്തിന്റെ ജോലിഭാരം ഇരട്ടിക്കും. അത് ബുംറയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ബുംറക്ക് ഇൗ ചുമതല ഭാരമാകാതെ മറികടക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ടീം മാനേജ്‌മെന്റ് വിലയിരുത്തുന്നത്.

Story first published: Friday, January 10, 2025, 9:14 [IST]
Other articles published on Jan 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+