For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രാഹുലിനെ ഓപ്പണറാക്കരുത്!! ജയ്‌സ്വാളിനൊപ്പം അവനെ കളിപ്പിക്കൂ, ഞെട്ടിച്ച് പോണ്ടിങ്

യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനു കീഴില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയൊരു തുടക്കത്തിനു തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടുമായി ഈ മാസം 20ന് തുടങ്ങുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വിലയ ചാലഞ്ച് തന്നെയായിരിക്കും. ഇതിഹാസ താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും വിരമിക്കലിനു ശേഷം ഇന്ത്യന്‍ ടീം കളിക്കുന്ന ആദ്യത്തെ റെഡ് ബോള്‍ പരമ്പരയും കൂടിയാണിത്.

രോഹിത്തിന്റെ വിരമിക്കലോടെ ടെസ്റ്റില്‍ ഇന്ത്യക്കു പുതിയൊരു ഓപ്പണിങ് ബാറ്ററെയും ആവശ്യമായി വന്നിരിക്കുകയാണ്. ഓസ്‌ട്രേലിയയുമായുള്ള അവസാന പരമ്പരയില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം സ്റ്റാര്‍ ബാറ്ററായ കെഎല്‍ രാഹുലിനെ ഇന്ത്യ പരീക്ഷിച്ചിരുന്നു. ഈ ജോടി ക്ലിക്കാവുകയും ചെയ്തു. ടീമിനു പല ഇന്നിങ്‌സുകളിലും നല്ല തുടക്കങ്ങള്‍ നല്‍കാന്‍ ഈ ജോടിക്കു സാധിച്ചു.

KL RAHUL

ഇംഗ്ലണ്ടിലും രാഹുല്‍-ജയ്‌സാള്‍ സഖ്യം തന്നെ ഓപ്പണിങില്‍ തുടരുമെന്നു ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍ രാഹുലിനെ ഓപ്പണറായി ഇന്ത്യ കളിപ്പിക്കരുതെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസവും ക്യാപ്റ്റനുമായ റിക്കി പോണ്ടിങ്. പകരം ആരാണ് ഈ റോളില്‍ കളിക്കേണ്ടതെന്നു അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു.

രാഹുലിനെ ഓപ്പണറാക്കരുത്

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ കെഎല്‍ രാഹുലിനെ ഓപ്പണിങില്‍ കളിപ്പിക്കരുതെന്നും മധ്യനിരയിലാണ് അദ്ദേഹത്തിന്റെ സേവനം ഇന്ത്യന്‍ ടീമിനു ഏറ്റവുമധികം ആവശ്യമെന്നും റിക്കി പോണ്ടിങ് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ എക്‌സ്പ്രസിനോടു സംസാരിക്കുകയായിരുന്നു പഞ്ചാബ് കിങ്‌സിന്റെ മുഖ്യ കോച്ച് കൂടിയായിരുന്ന അദ്ദേഹം.

രാഹുലിനു പകരം യുവതാരവും ഇടംകൈയന്‍ ബാറ്ററുമായ സായ് സുദര്‍ശനെയാണ് ഓപ്പണിങിലേക്കു പോണ്ടിങ് നിര്‍ദേശിച്ചത്. കഴിഞ്ഞ ഐപിഎല്ലിലെ ടോപ്‌സ്‌കോറര്‍ക്കുളള ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയായ സായ് ആദ്യമായാണ് ടെസ്റ്റ് ടീമിന്റെ ഭാഗമായിരിക്കുന്നത്. ഐപിഎല്ലില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് 23കാരന്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

രാഹുലിനെ എന്തുകൊണ്ട് ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ഓപ്പണറായി കളിപ്പിക്കരുത് എന്നതിന്റെ കാരണവും പോണ്ടിങ് വിശദീകരിച്ചു. യശസ്വി ജയ്‌സ്വാളിനെയും സായ് സുദര്‍ശനെയും ഓപ്പണിങില്‍ ഇറക്കി കെഎല്‍ രാഹുലിനെ മധ്യനിരയിലേക്കു മാറ്റണമെന്ന ഞാന്‍ പറയാന്‍ ഒരു കാരണം കൂടിയുണ്ട്.

മൂന്നാം നമ്പറില്‍ അനുഭവസമ്പത്തുള്ള ഒരാളെ ഇന്ത്യന്‍ ടീമിനു ആവശ്യമാണ്. അതിനു ഏറ്റവും യോജിച്ചയാള്‍ രാഹുലാണ്. അല്ലെങ്കില്‍ കരുണ്‍ നായരെയോ കളിപ്പിക്കാം. ശുഭ്മന്‍ ഗില്‍ നാലാമായി ബാറ്റ് ചെയ്യണണമെന്നും പോണ്ടിങ് നിര്‍ദേശിക്കുന്നു. സായ് സുദര്‍ശന്‍ ഇന്ത്യന്‍ ടീമിലേക്കു വരാനുള്ള ശരിയായ സമയമായെന്നാണ് ഞാന്‍ കരുതുന്നത്.

SAI SUDHARSAN

രോഹിത് ശര്‍മയും വിരാട് കോലിയുമില്ലാത്തതിനാല്‍ ഇന്ത്യന്‍ ടീമില്‍ പുതിയ തലമുറ കടന്നുവരേണ്ട സമയമാണിത്. എല്ലാ ടീമുകള്‍ക്കും ഈ തരത്തിലുള്ള മാറ്റങ്ങളിലൂടെ കടന്നു പോവേണ്ടതായി വരും. സുദശന്‍ ഇപ്പോള്‍ അതിനു തയ്യാറായി കഴിഞ്ഞതു പോലെയാണ് കാണപ്പെടുന്നതെന്നും പോണ്ടിങ് പറഞ്ഞു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്തു കഴിഞ്ഞ താരമാണ് സായ് സുദര്‍ശന്‍. ഈ സീസണിലെ ഐപിഎല്ലില്‍ അവന്റെ ഫോം മറ്റാരേക്കാളും മികച്ചതുമായിരുന്നു. സാങ്കേതികപരമായി നോക്കിയാല്‍ ബാറ്റിങില്‍ സുദര്‍ശന്‍ മിടുക്കനാണ്. കെഎല്‍ രാഹുല്‍ ബാറ്റിങില്‍ താഴേക്കു വന്നാല്‍ അതു ടീമിനു കൂടുതല്‍ സ്ഥിരതയും നല്‍കുമെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കു വേണ്ടി ഏകദിനവും ടി20യും കളിച്ചു കഴിഞ്ഞ സായ് ഇനി ടെസ്റ്റിലും അരങ്ങേറ്റത്തിനു തയ്യാറെടുക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനായി ഈ സീസണിലെ ഐപിഎല്ലില്‍ 759 റണ്‍സുമായാണ് അദ്ദേഹം ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്.

Story first published: Saturday, June 7, 2025, 9:57 [IST]
Other articles published on Jun 7, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+