Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഗില്ലിന്റെ മൂന്നാം നമ്പറില്‍ കരുണ്‍ വേണ്ട!! പകരം 24 കാരനെ ഇറക്കൂ, ഭാജി പറയുന്നു

ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു ഇനി ഒരാഴ്ച മാത്രം ബാക്കിനിക്കവെ ഏറെ പ്രധാനപ്പെട്ട മൂന്നാം നമ്പറില്‍ ഇന്ത്യ ആരെയാണ് ഇറക്കേണ്ടതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. യുവ സൂപ്പര്‍ താരവും പുതിയ ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലാണ് നേരത്തേ ഈ റോളില്‍ കളിച്ചിരുന്നത്. എന്നാല്‍ വിരാട് കോലി വിരമിച്ചതോടെ അദ്ദേഹത്തിന്റെ പൊസിഷനായ നാലിലേക്കു മാറാന്‍ തയ്യാറെടുക്കുകയാണ് ഗില്‍.

അടുത്ത വെള്ളിയാഴ്ച ലീഡ്‌സിലാണ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങാനിരിക്കുന്നത്. ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ കന്നി ടെസ്‌റ്റെന്ന പ്രത്യേകത കൂടി ഈ മല്‍സരത്തിനുണ്ട്. കൂടാതെ കോലിയുടെയും രോഹിത് ശര്‍മയുടെയും വിരമിക്കലിനു ശേഷം ആദ്യമായി ഇന്ത്യന്‍ ടീം കളിക്കുന്ന ടെസ്റ്റ് കൂടിയാണിത്.

SAI SUDHARSAN

ഗില്ലിന്റെ റോളില്‍ ആര്?

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി മറുനാടന്‍ മലയാളി താരം കരുണ്‍ നായരാവും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്‌തേക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി വന്നിരുന്നു. ടീമിന്റെ പരിശീലന സെഷനുകളിലും ഓപ്പണിങ് ജോടികള്‍ക്കു ശേഷം ബാറ്റിങിനെത്തിയത് അദ്ദേഹമാണ്. പക്ഷെ കരുണിനെയല്ല മൂന്നാമനായി ഇന്ത്യ കളിപ്പിക്കേണ്ടതെന്നാണ് ഹര്‍ഭജന്‍ സിങിന്റെ അഭിപ്രായം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുണിനെയല്ല, മറിച്ച് പുതുമുഖവും ഇടംകൈയന്‍ ബാറ്ററുമായ സായ് സുദര്‍ശനാണ് ഈ റോളിലേക്കു ഏറ്റവും ബെസ്റ്റെന്നാണ് ഭാജിയുടെ വിലയിരുത്തല്‍. എന്റെ അഭിപ്രായത്തില്‍ സായ് സുദര്‍ശനെയാണ് മൂന്നാം നമ്പറില്‍ ഇന്ത്യ ഇറക്കേണ്ടത്.

അവന്‍ ഇടംകൈയനാണ്, കൂടാതെ ഗംഭീര ഫോമിലുമാണ്. വളരെ മികച്ചൊരു ഐപിഎല്‍ സീസണിനു ശേഷമാണ് ടീമിലേക്കു സായ് വന്നിട്ടുള്ളത്. അവന്റെ ബാറ്റിങ് ടെക്‌നിക്ക് മികവുറ്റതാണ്. മൂന്നാം നമ്പറിലേക്കു സായ് പരിഹാരമാവുമെന്നു താന്‍ വിശ്വസിക്കുകയും ചെയ്യുന്നതായും ഹര്‍ഭജന്‍ വ്യക്തമാക്കി.

അതേസമയം, എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കരുണ്‍ ടെസ്റ്റ് ടീമിലേക്കു തിരികെ വന്നിട്ടുള്ളത്. മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ കൂടാതെ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള ഏക താരം കൂടിയാണ്. ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ ഗംഭീര നേട്ടം.

GILL GAMBHIR

ഗില്ലിനു വെല്ലുവിളി

ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനെന്ന നിലയില്‍ ശുഭ്മന്‍ ഗില്ലിനു ഇംഗ്ലണ്ട് പര്യടനം വലിയ വെല്ലുവിളി തന്നെ ആയിരിക്കുമെന്നു ഹര്‍ഭജന്‍ സിങ് ചൂണ്ടിക്കാട്ടി. ശുഭ്മന്‍ ഗില്‍ പുതിയ ക്യാപ്റ്റനാണ്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമാവട്ടെ അല്‍പ്പം ചെറുപ്പവുമാണ്.

രോഹിത് ശര്‍മ, വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ തുടങ്ങിയവരൊന്നും ടീമിലില്ല. ഈ പരമ്പര വെല്ലുവിളി തന്നെയായിരിക്കും. എങ്കിലും നമ്മുടെ യുവതാരങ്ങള്‍ സാഹചര്യത്തിനു അനുസരിച്ച് ഉയരുമെന്നും നന്നായി പെര്‍ഫോം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നതായും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

ശുഭ്മന്‍ ഗില്‍ (ക്യാപറ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.

Story first published: Friday, June 13, 2025, 10:16 [IST]
Other articles published on Jun 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+