For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇംഗ്ലണ്ട് പരമ്പര നേട്ടം, കൈയടി ജയ്‌സ്വാളിനല്ല! രോഹിത്താണ് ഹീറോ-കാരണമിതാ

ധരംശാല: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം നാളെ ആരംഭിക്കാന്‍ പോവുകയാണ്. 3-1ന് ഇതിനോടകം ഇന്ത്യ പരമ്പര നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അഞ്ചാം മത്സരത്തില്‍ വലിയ ആത്മവിശ്വാസത്തോടെയാവും ഇന്ത്യ ഇറങ്ങുക. അഞ്ചാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് നാണംകെടുത്തി മടക്കി അയക്കാന്‍ ഇന്ത്യ ആഗ്രഹിക്കുമ്പോള്‍ ജയത്തോടെ നാട്ടിലേക്ക് വിമാനം കയറാനാവും ഇംഗ്ലണ്ട് ശ്രമിക്കുക.

ഇത്തവണത്തെ ഇംഗ്ലണ്ട് പരമ്പര നേട്ടം പല കാരണങ്ങളാല്‍ വളരെ പ്രധാനപ്പെട്ടതാണ്. ഒന്നാമത്തെ കാര്യം സീനിയര്‍ താരങ്ങളായ വിരാട് കോലി, മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍ എന്നിവരൊന്നും ഇല്ലാതിരുന്നിട്ടും ഇന്ത്യ പരമ്പര നേടിയെന്നതാണ്. ഇന്ത്യയുടെ തുറുപ്പുചീട്ടായ ജസ്പ്രീത് ബുംറക്ക് നാലാം മത്സരത്തില്‍ വിശ്രമം അനുവദിച്ചിട്ടും ഇന്ത്യക്ക് ജയിക്കാനായി എന്നതാണ് എടുത്തു പറയേണ്ട കാര്യം. യുവതാരങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നത് ഇന്ത്യക്ക് കരുത്തായി.

യശ്വസി ജയ്‌സ്വാളിന്റെ മിന്നും ഫോമാണ് ഇതില്‍ എടുത്തു പറയേണ്ടത്. നാലാം ടെസ്റ്റിലെ ദ്രുവ് ജുറേലിന്റെ പ്രകടനവും പ്രധാനപ്പെട്ടതാണ്. ആകാശ് ദീപും സര്‍ഫറാസ് ഖാനുമെല്ലാം നിര്‍ണ്ണായക പ്രകടനങ്ങള്‍ തന്നെ കാഴ്ചവെച്ചു. എന്നാല്‍ ഇംഗ്ലണ്ട് പരമ്പര ഇന്ത്യ അലമാരയിലെത്തിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കൈയടിക്കേണ്ടത് നായകന്‍ രോഹിത് ശര്‍മക്കാണ്. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

നായകനെന്ന നിലയില്‍ രോഹിത് ശര്‍മ കാട്ടിയ ധൈര്യവും യുവതാരങ്ങളെ ഉപയോഗിച്ച രീതികളുമാണ് ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായകമായത്. യശ്വസി ജയ്‌സ്വാളിന് സ്വാഭാവിക ശൈലിയില്‍ കളിക്കാനുള്ള ധൈര്യം നല്‍കി രോഹിത് പിന്തുണച്ചിരുന്നു. ഇക്കാര്യം ജയ്‌സ്വാള്‍ തന്നെ തുറന്ന് പറയുകയും ചെയ്തിരുന്നു. സീനിയര്‍ താരമെന്ന നിലയില്‍ ഒരു സെഞ്ച്വറി പ്രകടനമടക്കം നടത്തുകയും ഭേദപ്പെട്ട ഓപ്പണിങ് കൂട്ടുകെട്ടിന് വഴിയൊരുക്കാനും രോഹിത് ശര്‍മക്കായി.

rohit sharma yashasvi jaiswal

ഇഷാന്‍ കിഷനെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള തീരുമാനം രോഹിത്തെടുത്തതും എടുത്തു പറയേണ്ടതാണ്. ഇത്രയും പ്രധാനപ്പെട്ട പരമ്പരയില്‍ ഇഷാനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തി ദ്രുവ് ജുറേലിനെ പരിഗണിച്ചത് രോഹിത് കാട്ടിയ ധൈര്യമാണ്. മറ്റൊരു കാര്യം ശ്രേയസ് അയ്യരെ ഒഴിവാക്കിയതാണ്. മോശം ഫോമിലാണെങ്കിലും സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ശ്രേയസിനെക്കൂടി ഒഴിവാക്കാന്‍ മിക്ക ക്യാപ്റ്റന്മാരും ധൈര്യം കാട്ടിയേക്കില്ല.

എന്നാല്‍ രോഹിത് ശ്രേയസിനെ പുറത്തിരുത്തുകയും പകരം സര്‍ഫറാസ് ഖാനെ ടീമിലേക്കെത്തിക്കുകയും ചെയ്തു. ഇത് മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് വളരെ ഗുണം ചെയ്യുകയും ചെയ്തു. രവീന്ദ്ര ജഡേജയെ അഞ്ചാം നമ്പറില്‍ കളിപ്പിച്ചതിലൂടെ ഇടത് - വലത് കൂട്ടുകെട്ട് നിലനിര്‍ത്താനും രോഹിത് തീരുമാനിച്ചു. ജഡേജ സ്ഥിരത കാട്ടിയില്ലെങ്കിലും നിര്‍ണ്ണായക പ്രകടനം തന്നെ കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായി. മറ്റൊരു തീരുമാനം ബുംറക്ക് വിശ്രമം നല്‍കിയതാണ്.

ജസ്പ്രീത് ബുംറ തുടര്‍ച്ചയായി മത്സരം കളിക്കുകയാണ്. അതുകൊണ്ടുതന്നെ നാലാം ടെസ്റ്റില്‍ ബുംറയെപ്പോലൊരു താരത്തിന് വിശ്രമം നല്‍കുമ്പോള്‍ ടീമിനെയത് പിന്നോട്ടടിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. ബുംറക്ക് പകരം ആകാശ് ദീപിനെ പ്ലേയിങ് 11ലേക്കെത്തിച്ചതോടൊപ്പം നന്നായി താരത്തെ ഉപയോഗിക്കാനും രോഹിത്തിനായി. യുവ ബൗളര്‍ക്ക് ഏത് സമയത്താണ് മികവ് കാട്ടാനാവുകയെന്നത് കൃത്യമായി രോഹിത് തിരിച്ചറിഞ്ഞു.

കൂടാതെ ആദ്യ മത്സരത്തില്‍ രോഹിത്തിന് കീഴില്‍ ഇന്ത്യ തോറ്റതോടെ വലിയ വിമര്‍ശനം നായകന് നേരെയുണ്ടായി. നായകനെന്ന നിലയില്‍ രോഹിത്തിന് വലിയ സമ്മര്‍ദ്ദമാണ് നേരിടേണ്ടി വന്നത്. പരമ്പര കൈവിട്ടിരുന്നെങ്കില്‍ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കം ടീം മാനേജ്‌മെന്റ് ആലോചിക്കുമായിരുന്നു. എന്നാല്‍ ഈ സമ്മര്‍ദ്ദത്തെയടക്കം മറികടന്ന് തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ ടീമിനെ ജയിപ്പിക്കാന്‍ സാധിച്ചുവെന്നത് രോഹിത്തിന്റെ നായക മികവാണ്.

Story first published: Wednesday, March 6, 2024, 20:02 [IST]
Other articles published on Mar 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+