For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗില്ലും ജയ്‌സ്വാളും ബുംറയുമല്ല, ടെസ്റ്റില്‍ ഇന്ത്യയുടെ നട്ടെല്ല് അവന്‍!! തിരഞ്ഞെടുത്ത് റെയ്‌ന

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ നട്ടെല്ല് ആരാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. അതു ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലോ, ഓപ്പണര്‍ യശസ്വി ജയ്‌സ്വാളോ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയോ ഒന്നും അല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നിലവില്‍ ഇംഗ്ലണ്ടുമായുള്ള നിര്‍ണായകമായ നാലാം ക്രിക്കറ്റ് ടെസ്റ്റിനു തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ.

അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 1-2നു പിന്നില്‍ നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ മാഞ്ചസ്റ്ററില്‍ നടക്കാനിരിക്കുന്ന നാലാമങ്കത്തില്‍ ഇന്ത്യക്കു എന്തു വില കൊടുത്തും ജയിച്ചേ തീരൂ. ലോര്‍ഡ്‌സില്‍ നടന്ന അവസാനത്തെ ടെസ്റ്റിലേറ്റ 22 റണ്‍സിന്റെ പരാജയമാണ് ഇന്ത്യക്കു ഈ മല്‍സരം ഡു ഓര്‍ ഡൈ ആക്കി മാറ്റിയിരിക്കുന്നത്.

RISHABH PANT

നട്ടെല്ല് അവന്‍ തന്നെ

ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലെന്നു വിശേഷിപ്പിക്കാവുന്ന താരം പുതിയ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണെന്നു സുരേഷ് റെയ്‌ന റെയ്‌ന ചൂണ്ടിക്കാട്ടി. തന്റെ അഗ്രസീവ് ബാറ്റിങ് ശൈലിയിലൂടെ കാണികളെ ആവേശം കൊള്ളിക്കുന്ന താരമാണ് റിഷഭെന്നും അദ്ദേഹം പറയുന്നു.

ഇപ്പോഴത്തെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നട്ടെല്ല് റിഷഭ് പന്ത് തന്നെയാണ്. വിക്കറ്റുകള്‍ക്കു പിന്നില്‍ നിന്നും ഊര്‍ജ്ജം പകര്‍ന്നു കൊണ്ടിരിക്കാറുള്ള അദ്ദേഹം എതിര്‍ ടീം ബാറ്റര്‍മാരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യാറുണ്ട്. പ്രത്യേകിച്ചും രവീന്ദ്ര ജഡേജും വാഷിങ്ടണ്‍ സുന്ദറുമെല്ലാം ദൈര്‍ഘ്യമേറിയ സ്‌പെല്ലുകളെറിയുമ്പോള്‍ വിക്കറ്റിനു പിന്നില്‍ റിഷഭിന്റെ സഹായം എടുത്തു പറയേണ്ടതാണെന്നും റെയ്‌ന വിലയിരുത്തി.

മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അകമഴിഞ്ഞ പിന്തുണ തന്നെയാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ റിഷഭിന്റെ വിജയരഹസ്യമെന്നും അദ്ദേഹം നിരീക്ഷിച്ചു. റിഷഭ് പന്തിനു രോഹിത് ശര്‍മയില്‍ നിന്നും വലിയ പിന്തുണ തന്നെയാണ് കിട്ടിയത്.

തന്റെ സ്വതസിദ്ധമായ അറ്റാക്കിങ് ശൈലിയില്‍ കളിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും റിഷഭിനു അദ്ദേഹത്തില്‍ നിന്നും ലഭിച്ചിരുന്നു. ഇതു തന്നെയാണ് റെഡ് ബോള്‍ ക്രിക്കറ്റിലെ വിജയത്തിനു പിന്നിലെന്നും റെയ്‌ന അഭിപ്രായപ്പെട്ടു.

റിഷഭിന്റെ ചില ഷോട്ടുകളെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ചില സമയങ്ങളില്‍ റിഷഭ് പന്ത് കളിക്കാറുള്ള ഷോട്ടുകള്‍ അവിശ്വസനീയമാണ്. ഒറ്റക്കൈ കൊണ്ടുള്ള സിക്‌സ്, ഓഫ്സ്റ്റംപ് ഗെയിം, ഡിഫന്‍സ് എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഗെയിം പ്ലാനില്‍ ദൃഢതയും ക്ലിയറാണെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ഇപ്പോള്‍ റിഷഭ് വളരെ നന്നായിട്ടാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

ബുദ്ധിമുട്ടേറിയ സ്‌പെല്ലുകളില്‍ പോലും അദ്ദേഹം മികവ് പുലര്‍ത്തുന്നു. ബ്രൈഡന്‍ കാര്‍സിനെയും ബെന്‍ സ്‌റ്റോക്‌സിനെയുമെല്ലാം ഇഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ റിഷഭ് എങ്ങനെയാണ് കൈകാര്യം ചെയ്തിട്ടുള്ളതെന്നു നമ്മള്‍ കണ്ടു കഴിഞ്ഞതാണ്. തന്റെ സമയം വരുമെന്ന് അറിയാമായിരുന്നിട്ടും അവരെ അദ്ദേഹം നന്നായി കൈകാര്യം ചെയ്തതായും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

RISHABH PANT

റിഷഭ് കളിച്ചേക്കും

ഇംഗ്ലണ്ടുമായി ലോര്‍ഡ്‌സില്‍ നടന്ന കഴിഞ്ഞ ടെസ്റ്റിനിടെ കൈയിലെ ചൂണ്ടുവിരലിനു പരിക്കേറ്റിരുന്നെങ്കിലും മാഞ്ചസ്റ്ററിലെ നാലാമങ്കത്തിലും റിഷഭ് പന്ത് വിക്കറ്റ് കാക്കുമെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍. ലോര്‍ഡ്‌സില്‍ ആദ്യ ദിനമാണ് ജസ്പ്രീത് ബുംറയുടെ ഓവറില്‍ ക്യാച്ചിങിനിടെ അദ്ദേഹത്തിനു പരിക്കു പറ്റിയത്. തുടര്‍ന്നു കടുത്ത വേദനയെ തുടര്‍ന്ന് റിഷഭ് ഗ്രൗണ്ട് വിടുകയും ചെയ്തിരുന്നു.

അതിനു ശേഷം മല്‍സരത്തിലുടനീളം ടീമിനായി വിക്കറ്റ് കാത്തത് റിസര്‍വ്വ് താരം ധ്രുവ് ജുറേലാണ്. കീപ്പിങില്‍ നിന്നും പിന്‍മാറിയെങ്കിലും വേദന വകവയ്ക്കാതെ റിഷഭ് രണ്ടിന്നിങ്‌സുകളിലും ബാറ്റിങിന് ഇറങ്ങിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 74 റണ്‍സുമായി തിളങ്ങുകയും ചെയ്തു. പക്ഷെ രണ്ടാമിന്നിങ്‌സില്‍ വെറും ഒമ്പത് റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

Story first published: Wednesday, July 23, 2025, 6:49 [IST]
Other articles published on Jul 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+