For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ജഡ്ഡുവിനെ വിശ്വസിക്കരുത്! ടീമംഗത്തിന് നേരത്തേയും പണി കിട്ടി, ഹാര്‍ദിക്കിനെ 'ചതിച്ചു'

രാജ്‌കോട്ട്: ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യക്കു വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറിയോടെ കസറിയിട്ടും പ്രതിക്കൂട്ടിലായിരിക്കുകയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡജേ. തകര്‍ത്തു കളിച്ച അരങ്ങേറ്റക്കാരനായ യുവ താരം സര്‍ഫറാസ് ഖാനെ അവസാനത്തെ സെഷനില്‍ റണ്ണൗട്ടാക്കിയതാണ് ജഡ്ഡുവിനെ ഒരേ ദിവസം ഹീറോയും വില്ലനുമാക്കി മാറ്റിയത്. തന്റെ സെഞ്ച്വറിക്കു വേണ്ടി സര്‍ഫറാസിന്റെ വിക്കറ്റ് ജഡേജ ബലി കൊടുക്കുകയായിരുന്നുവെന്നാണ് ആരാധകരുടെ ഭാഗത്തു നിന്നുള്ള ആരോപണം.

വൈറ്റ് ബോള്‍ ഫോര്‍മാറ്റ് ശൈലിയില്‍ അതിവേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്തു കുതിക്കവെയാണ് കളിയുടെ ഗതിക്കു തികച്ചും വിപരീതമായി 62 റണ്‍സെുത്തു നില്‍ക്കവെ സര്‍ഫറാസ് റണ്ണൗട്ടായത്. 66 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. വെറും 48 ബോളുകളില്‍ നിന്നും ഫിഫ്റ്റി കുറിച്ച സര്‍ഫറാസ് വമ്പന്‍ റെക്കോര്‍ഡിനൊപ്പവും എത്തിയിരുന്നു.

SARFARAZ KHAN

അരങ്ങേറ്റ ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ അതിവേഗ ഫിഫ്റ്റിയെന്ന റെക്കോര്‍ഡിലാണ് താരം പങ്കാളിയായത്. നേരത്തേ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും കന്നി ടെസ്റ്റില്‍ 48 ബോളിലായിരുന്നു ഫിഫ്റ്റിയടിച്ചത്. സര്‍ഫറാസിനെ റണ്ണൗട്ടാക്കിയതിന്റെ പേരില്‍ പഴി കേള്‍ക്കുന്ന ജഡേജ നേരത്തേ ഹാര്‍ദിക്കിനെയും റണ്ണൗട്ടാക്കിയിട്ടുണ്ടെന്നതാണ് രസകരമായ ഒരു സാമ്യം.

അതു പക്ഷെ ഹാര്‍ദിക്കിന്റെ അരങ്ങേറ്റ ടെസ്റ്റിലായിരുന്നില്ലെന്നു മാത്രം. 2017ല്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ചിരവൈരികളായ പാകിസ്താനുമായുള്ള ഫൈനലിലായിരുന്നു ഹാര്‍ദിക്കിനു ജഡേജ പണികൊടുത്തത്. ഇന്ത്യ വന്‍ തോല്‍വിയേറ്റു വാങ്ങിയ ഈ മല്‍സരത്തില്‍ ഹാര്‍ദിക് മാത്രമായിരുന്നു ബാറ്റിങ് ലൈനപ്പില്‍ പൊരുതി നോക്കിയത്.

76 റണ്‍സുമായി ഹാര്‍ദിക് ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. വെറും 43 ബോളുകളില്‍ നിന്നായിരുന്നു ഇത്. ആറു സിക്‌സറും നാലു ഫോറുകളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. റണ്‍ചേസില്‍ ഒറ്റയാള്‍ പോരാട്ടവുമായി ഹാര്‍ദിക് തനിച്ച് ടീമിനായി പൊരുതവെയായിരുന്നു ബാറ്റിങ് പങ്കാളിയായ ജഡേജ ചതിച്ചത്. കളിയുടെ 27ാമത്തെ ഓവറിലായിരുന്നു അതു സംഭവിച്ചത്.

പേസര്‍ ഹസന്‍ അലിക്കെതിരേ ഷോട്ട് കളിച്ച ശേഷം ഹാര്‍ദിക്ക് സിംഗിളിനു ശ്രമിക്കുകയായിരുന്നു. പക്ഷെ ജഡേജ ഈ കോളിനു പ്രതികരിക്കാതെ നില്‍ക്കുകയായിരുന്നു. ഇതോടെ മുഹമ്മദ് ഹഫീസിന്റെ ത്രോയില്‍ ഹാര്‍ദിക്കിനെ അലി റണ്ണൗട്ടുമാക്കുകയായിരുന്നു. അന്നു കടുത്ത രോഷവും നിരാശയും പ്രകടിപ്പിച്ചായിരുന്നു ഹാര്‍ദിക് ക്രീസ് വിട്ടത്.

ഇന്ത്യയുടെ അവസാന ബാറ്റിങ് പ്രതീക്ഷയായിരുന്നു ഹാര്‍ദിക്കും ജഡേജയും. പക്ഷെ ഹാര്‍ദിക്കിന്റെ നിര്‍ഭാഗ്യകരമായ പുറത്താവലോടെ ഇന്ത്യ 180 റണ്‍സിന്റെ വന്‍ പരാജയത്തിലേക്കു വീഴുകയായിരുന്നു. പാകിസ്താന്‍ നല്‍കിയ 335 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 30.3 ഓവറില്‍ വെറും 158 റണ്‍സില്‍ ഓള്‍ഔട്ടാവുകയും ചെയ്തു.

SARFARAZ KHAN

അതേസമയം, ഇംഗ്ലണ്ടുമായി ഇപ്പോള്‍ രാജ്‌കോട്ടില്‍ നടക്കുന്ന ടെസ്റ്റിലേക്കു വന്നാല്‍ ആദ്യ ദിനത്തിലെ കളി തീരാന്‍ നാലോവര്‍ മാത്രം ബാക്കിനില്‍ക്കെയാണ് ജഡേജയുടെ പിഴവ് കാരണം സര്‍ഫറാസിനെ ഇന്ത്യക്കു നഷ്ടമായത്. വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കെ ജഡ്ഡു ഒരു അനാവശ്യ സിംഗിളിനു സര്‍ഫറാസിനെ കോള്‍ ചെയ്യുകയായിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സന്റെ ഓവറിലായിരുന്നു ഇത്.

ജഡ്ഡുവിന്റെ കോള്‍ കേട്ട് നോണ്‍ സ്‌ട്രൈക്കറായ സര്‍ഫറാസ് സിംഗിളിനു തുനിയുകയായിരുന്നു. പക്ഷെ അല്‍പ്പദൂരം മുന്നോട്ടു വന്ന ശേഷം സിംഗിള്‍ വേണ്ടെന്നുവച്ച ജഡേജ ആംഗ്യം കാണിച്ച് തിരികെ ഓടുകയായിരുന്നു. എന്നാല്‍ സര്‍ഫറാസിനു ഇതു കണ്ട് പ്രതികരിക്കാന്‍ അവസരം കിട്ടിയില്ല. നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു സര്‍ഫറാസ് ഓടുന്നതിനു മുമ്പ് തന്നെ മാര്‍ക്ക് വുഡിന്റെ ത്രോ വിക്കറ്റുകളില്‍ പതിച്ചിരുന്നു.

ഞെട്ടലിലും നിരാശയിലും സര്‍ഫറാസ് ക്രീസ് വിട്ടപ്പോള്‍ ജഡേജയ്ക്കു സ്തബ്ധനായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. പിന്നീട് മല്‍സരശേഷം സര്‍ഫറാസിനോടു അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. തന്റെ തെറ്റായ കോളായിരുന്നു അതെന്നും സര്‍ഫറാസ് ഖാന്‍ നന്നായി കളിച്ചെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ജഡേജ കുറിച്ചത്.

Story first published: Friday, February 16, 2024, 6:12 [IST]
Other articles published on Feb 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+