For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ബുംറയും റിഷഭുമല്ല, ടീം ഇന്ത്യയിലെ സിംഹം അവന്‍!! ശരിക്കും പോരാളി

മാഞ്ചസറ്റര്‍: ഇംഗ്ലണ്ടിനെതിരേയുള്ള നിര്‍ണായകമായ നാലാം ക്രിക്കറ്റ് ടെസ്റ്റ് അടുത്തയാഴ്ച ആരംഭിക്കാനിരിക്കവെ ഇന്ത്യന്‍ ടീമിലെ ഒരാളെ വാനോളം പുകഴ്ത്തുകയാണ് അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡുഷാറ്റെ. കളിക്കളത്തില്‍ പ്രതീക്ഷിച്ചതു പോലെയുള്ള ഫലം എല്ലായ്‌പ്പോഴും ലഭിക്കാറില്ലെങ്കിലും ഹൃദയം കൊണ്ട് സിംഹത്തെ പോലെ പോരാട വീര്യമുള്ള ഒരാള്‍ ടീമിലുണ്ടെന്നാണ് മുന്‍ നെതര്‍ലാന്‍ഡ്‌സ് താരം കൂടിയായ അദ്ദേഹത്തിന്റെ അഭിപ്രായം.

ആന്‍ഡേഴ്‌സന്‍- ടെണ്ടുല്‍ക്കര്‍ ട്രോഫിക്കായുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീം 1-2നു പിന്നില്‍ നില്‍ക്കവെ മാധ്യപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രവേദിയായ ലോര്‍ഡ്‌സിലെ കഴിഞ്ഞ ടെസ്റ്റില്‍ 22 റണ്‍സിന്റെ പരാജയമാണ് ഇന്ത്യന്‍ ടീമിനു നേരിടേണ്ടതായി വന്നത്.

MOHAMMED SIRAJ

ടീം ഇന്ത്യയിലെ സിംഹം

ഇന്ത്യയുടെ വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെയാണ് ടീമിലെ സിംഹമെന്നു റയാന്‍ ടെന്‍ ഡുഷാറ്റെ വിശേഷിപ്പിച്ചിരിക്കുന്നത്. ജോലിഭാരത്തെയോ, പരിക്കുകളെയോ കുറിച്ചൊന്നും ചിന്തിക്കാതെ എല്ലായ്‌പ്പോഴും ടീമിനു വേണ്ടി തയ്യാറായി നില്‍ക്കുന്ന ബൗളറാണ് സിറാജെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ ഇംഗ്ലണ്ട് പര്യടനം ഒട്ടും ദൈര്‍ഘ്യമേറിയതായി തോന്നുന്നില്ലെന്നതാണ് ആദ്യത്തെ കാര്യം. ഓരോ ദിവസം കഴിയുന്തോറും ഇതു കൂടുതല്‍ ആവേശകരമായി മാറി കൊണ്ടിരിക്കുകയാണ്. ഓരോ ദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോഴും അടുത്ത ദിവസം എന്താണ് കാത്തു വച്ചിട്ടുള്ളതെന്ന ആവേശമുണ്ടാവാറുണ്ട്. ടീമിലെ താരങ്ങളെല്ലാം കഠിനാധ്വാനമാണ് നടത്തുന്നത്. പ്രത്യേകിച്ചും ടീമിലേക്കു പുതുതായി വന്നിട്ടുള്ള കളിക്കാര്‍. വളരെയധികം ഉണര്‍വ്വ് നല്‍കുന്ന പര്യടനമായി ഇതു മാറിയിട്ടുണ്ട്.

ജസ്പ്രീത് ബുംറയെ കുറിച്ച് പറയുന്നതിനു മുമ്പ് മുഹമ്മദ് സിറാജിനെ കുറിച്ച് സംസാരിക്കാം. അദ്ദേഹത്തെപ്പോലെയൊരാള്‍ നമ്മുടെ ടീമിലുള്ളത് എത്ര വലിയ ഭാഗ്യമാണെന്നു എനിക്കു തോന്നാറുണ്ട്. ഒരു ഫാസ്റ്റ് ബൗളറില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഫലം സിറാജില്‍ നിന്നും എല്ലായ്‌പ്പോഴും ചിലപ്പോള്‍ ലഭിച്ചേക്കില്ല.

പക്ഷെ ഹൃദയം കൊണ്ട് അദ്ദേഹമൊരു സിംഹമാണ്. ഈ ബൗളിങ് അറ്റാക്കിനു സിറാജ് നല്‍കുന്ന ഊര്‍ജം വലുതാണ്. അദ്ദേഹം ബോള്‍ കൈയിലേന്തുമ്പോഴെല്ലാം എന്തെങ്കിലും സംഭവിക്കുമെന്നു നമുക്കു എല്ലായ്‌പ്പോഴും തോന്നുമെന്നും ഡുഷാറ്റെ വ്യക്തമാക്കി.

ഈ പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളര്‍ കൂടിയാണ് 31കാരനായ സിറാജ്. മൂന്നു ടെസ്റ്റുകളിലായി 13 വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കി കഴിഞ്ഞു. ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ വെറും രണ്ടു വിക്കറ്റ് മാത്രമേ സിറാജ് നേടിയിരുന്നുള്ളൂ. എന്നാല്‍ രണ്ടാംടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സിലെ ആറു വിക്കറ്റ് നേട്ടമടക്കം ഏഴു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. ലോര്‍ഡ്‌സിലെ കഴിഞ്ഞ ടെസ്റ്റിലാവട്ടെ രണ്ടിന്നിങ്‌സുകളിലായി നാലു വിക്കറ്റും സിറാജ് വീഴ്ത്തി.

MOHAMMED SIRAJ

ജോലിഭാരമൊന്നും കാര്യമാക്കില്ല

ഇന്ത്യന്‍ സ്റ്റാര്‍ പേസല്‍ ജസ്പ്രീത് ബുംറയടക്കം ജോലി ഭാരം കുറയ്ക്കാനും പരിക്കുകളില്‍ നിന്നും രക്ഷപ്പെടാനും നിരന്തരം ശ്രമിക്കുമ്പോള്‍ മുഹമ്മദ് സിറാജ് തീര്‍ത്തും വ്യത്യസ്തനാണെന്നാണ് റയാന്‍ ടെന്‍ ഡുഷാറ്റെ പറയുന്നത്. സിറാജ് ഇതൊന്നും ശ്രദ്ധിക്കാത്തതു കാരണം തങ്ങള്‍ക്കു ഇതിനു കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടി വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജോലിഭാരം പോലെയുള്ളവയില്‍ നിന്നെല്ലാം മാറിനില്‍ക്കുന്നയാളാണ് മുഹമ്മദ് സിറാജ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ജോലി ഭാരം ശരിയായി മാനേജ് ചെയ്യേണ്ടതും ഫിറ്റായി ഏറ്റവും നല്ല പ്രകടനം പുറത്തെടുക്കുമെന്നു ഉറപ്പ് വരുത്തേണ്ടതും ഞങ്ങളെ സംബന്ധിച്ച് പ്രധാനമായി മാറിയിരിക്കുകയാണ്.

മാഞ്ചസ്റ്ററിലെ അടുത്ത ടെസ്റ്റലെ കോമ്പിനേഷനെ കുറിച്ച് ഞങ്ങള്‍ കോളെടുക്കും. പ്രത്യേകിച്ചും അര്‍ഷ്ദീപ് സിങിന്റെ സാഹചര്യം (പരിശീലനത്തിനിടെ പരിക്കേറ്റു) കൂടി പരിഗണിച്ച് മാഞ്ചസ്റ്റര്‍ ടെസ്റ്റിനു തൊട്ടുമുമ്പായിരിക്കും അന്തിമ തീരുമാനമെന്നും ഡുഷാറ്റെ വിശദമാക്കി.

Story first published: Friday, July 18, 2025, 13:06 [IST]
Other articles published on Jul 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+