For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യയുടെ മൂന്നാം സ്പിന്നറാര്? അക്ഷര്‍ വേണ്ട! ഹര്‍ഭജന്‍ സിങ് പറയുന്നു

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ഇനി രണ്ട് ദിവസമാണ് ശേഷിക്കുന്നത്. അഞ്ച് മത്സര ടെസ്റ്റ് പരമ്പര 25നാണ് ആരംഭിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് അഭിമാന പരമ്പരയാണ് വരാനിരിക്കുന്നത്. 2012ന് ശേഷം ഇന്ത്യ നാട്ടില്‍ ടെസ്റ്റ് പരമ്പര തോറ്റിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണയും ഇന്ത്യ വലിയ പ്രതീക്ഷയിലാണുള്ളത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അല്‍പ്പം കടുപ്പമായിരിക്കും. ബാസ്‌ബോള്‍ ശൈലിയില്‍ എത്തുന്ന ഇംഗ്ലണ്ടിനെ ഇന്ത്യ സ്പിന്‍ കെണിയൊരുക്കി വീഴ്ത്താനുള്ള തയ്യാറെടുപ്പിലാണ്.

ഇന്ത്യയുടെ പ്ലേയിങ് 11ല്‍ മൂന്ന് സ്പിന്നര്‍മാരെ പ്രതീക്ഷിക്കാം. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഇന്ത്യയുടെ പ്ലേയിങ് 11ല്‍ സ്ഥാനം ഉറപ്പാണ്. മൂന്നാം നമ്പറില്‍ ആരാണെന്നതാണ് കണ്ടറിയേണ്ട്. അക്ഷര്‍ പട്ടേലിനാണ് കൂടുതല്‍ സാധ്യത. അവസാനമായി ഇംഗ്ലണ്ട് ഇന്ത്യന്‍ പര്യടനം നടത്തിയപ്പോള്‍ അക്ഷര്‍ പട്ടേലിന്റെ പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. അതുകൊണ്ടുതന്നെ ഇത്തവണയും അക്ഷര്‍ പ്ലേയിങ് 11ല്‍ സ്ഥാനം പ്രതീക്ഷിക്കുന്നു.

എന്നാല്‍ അശ്വിനും ജഡേജക്കുമൊപ്പം അക്ഷര്‍ പട്ടേല്‍ വേണ്ടന്നും കളിക്കേണ്ടത് കുല്‍ദീപ് യാദവാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങ്. അതിന്റെ കാരണവും ഹര്‍ഭജന്‍ പറയുന്നുണ്ട്. 'ഇന്ത്യയുടെ പ്ലേയിങ് 11ല്‍ അശ്വിനും ജഡേജക്കും സ്ഥാനം ഉറപ്പാണ്. മൂന്നാം സ്പിന്നര്‍ ആരെന്നതാണ് ചോദ്യം. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവിനെ കളിപ്പിക്കണം. കാരണം കുല്‍ദീപിന്റെ കൈക്കുഴ സ്പിന്‍ ഇന്ത്യയുടെ ബൗളിങ് നിരയില്‍ വ്യത്യസ്തത കൊണ്ടുവരും.

അക്ഷറിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത് അവന്റെ ബാറ്റിങ് മികവ് വിലയിരുത്തിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എട്ടാം നമ്പറിലോ ഒമ്പതാം നമ്പറിലോ ബാറ്റ് ചെയ്ത് റണ്‍സ് നേടാന്‍ അക്ഷറിനാവും. കുല്‍ദീപിനെക്കാള്‍ മികച്ച ബാറ്റ്‌സ്മാനാണ് അക്ഷര്‍. എന്നാല്‍ 9ാം നമ്പര്‍വരെ ബാറ്റ്‌സ്മാന്‍മാര്‍ വേണമെന്നതിന്റെ യുക്തി എനിക്ക് മനസിലാകുന്നില്ല. ഇന്ത്യ ബൗളിങ്ങില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കണം. അതുകൊണ്ടുതന്നെ കുല്‍ദീപ് കളിക്കണമെന്നാണ് എന്റെ അഭിപ്രായം'- ഹര്‍ഭജന്‍ പറഞ്ഞു.

kuldeep yadav

എന്നാല്‍ ഇന്ത്യ സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ കളിപ്പിക്കാന്‍ സാധ്യതയില്ല. കാരണം വിരാട് കോലി ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യന്‍ ടീമിലില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ബാറ്റിങ് കരുത്ത് പരമാവധി ശക്തമാക്കേണ്ടതായുണ്ട്. ഇംഗ്ലണ്ട് കരുത്തരുടെ നിരയാണ്. കണക്കുകളില്‍ ഇന്ത്യക്ക് ആധിപത്യമുണ്ടെങ്കിലും ഇത്തവണ ഇംഗ്ലണ്ട് ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തും. ബാസ്‌ബോള്‍ ശൈലിയില്‍ ഇറങ്ങുന്ന ഇംഗ്ലണ്ടിനെ ഇന്ത്യ സ്പിന്‍ കെണിയില്‍ കുരുക്കാനാവും പദ്ധതിയിടുക.

എന്നാല്‍ വിരാട് കോലിയുടെ അഭാവത്തില്‍ ബാറ്റിങ് നിര ദുര്‍ബലമായിരിക്കും. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ ടീമിലില്ല. അതുകൊണ്ടുതന്നെ വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലുമാണ് ടീമിലെ സീനിയേഴ്‌സ്. രണ്ട് പേരും അവസരത്തിനൊത്ത് ഉയരാതെ ഇന്ത്യക്ക് ഇംഗ്ലണ്ടിനെ വീഴ്ത്തുക പ്രയാസമാണ്. യുവതാരങ്ങള്‍ക്ക് മികവ് കാട്ടാനുള്ള അവസരവും മുന്നിലുണ്ട്. യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ്ങില്‍ ശോഭിക്കണം.

ചേതേശ്വര്‍ പുജാരയുടെ അഭാവത്തില്‍ മൂന്നാം നമ്പറിലെ വിശ്വസ്തന്‍ ശുബ്മാന്‍ ഗില്ലാണ്. ഓപ്പണിങ് വിട്ട് മൂന്നാം നമ്പറിലേക്കിറങ്ങിയ ഗില്ലിന് ഈ പരമ്പരയില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ടീമിലെ സ്ഥാനം പോലും ചോദ്യമുയര്‍ത്തിയേക്കും. നാലാം നമ്പറില്‍ ശ്രേയസ് അയ്യരെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യമുള്ള ബാറ്റ്‌സ്മാനാണ് ശ്രേയസ്. എന്നാല്‍ ഇന്ത്യന്‍ പിച്ചില്‍ മികച്ച റെക്കോഡ് ശ്രേയസിനുണ്ട്.

ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാരുടെ പ്രകടനമാവും മത്സരഫലത്തില്‍ നിര്‍ണ്ണായകമാവുക. അശ്വിനും ജഡേജയും ഇംഗ്ലണ്ടിനെ വരിഞ്ഞ് മുറുക്കാത്ത പക്ഷം കാര്യങ്ങള്‍ പ്രയാസമായിരിക്കുമെന്നുറപ്പ്. 2012ന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യത്തെ ടീമായി ഇംഗ്ലണ്ട് മാറുമോയെന്നത് കണ്ടറിയാം.

Story first published: Tuesday, January 23, 2024, 11:59 [IST]
Other articles published on Jan 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+