Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ടീം പ്രഖ്യാപനം 12ന്, സഞ്ജു ടി20യില്‍ മാത്രം! ജയ്‌സ്വാളെത്തും; നിര്‍ണ്ണായക മാറ്റങ്ങളിതാ

മുംബൈ: ഇന്ത്യയുടെ 2025ലെ പോരാട്ടങ്ങള്‍ ആരംഭിക്കാന്‍ പോവുകയാണ്. ആദ്യം ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരയും പിന്നീട് ചാമ്പ്യന്‍സ് ട്രോഫിയുമാണ് വരാനിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇതെല്ലാം വളരെ നിര്‍ണ്ണായകമാണ്. ഓസ്‌ട്രേലിയയോട് തോറ്റ് നാണംകെട്ടിരിക്കുന്ന അവസ്ഥയില്‍ നിന്ന് പഴയ സല്‍പ്പേര് തിരിച്ചുപിടിക്കാന്‍ ഇന്ത്യക്ക് തുടര്‍ ജയങ്ങള്‍ അത്യാവശ്യമാണ്. ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയെടുക്കുകയെന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

ഗൗതം ഗംഭീറിനെ സംബന്ധിച്ച് പരിശീലകനെന്ന നിലയില്‍ വരുന്ന പരമ്പരകള്‍ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ടീം തിരഞ്ഞെടുപ്പും ശക്തമായിരിക്കും. മോശം ഫോമിലുള്ളവരെ പുറത്താക്കി കരുത്തുറ്റ താരങ്ങളെ ഇന്ത്യ ടീമിലേക്ക് കൊണ്ടുവരുമെന്നുറപ്പാണ്. ഇന്ത്യ പ്രധാനമായും ടീമില്‍ വരുത്താന്‍ സാധ്യതയുള്ള നീക്കങ്ങളും മാറ്റങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ബുംറ ഇംഗ്ലണ്ട് പരമ്പരക്ക് ഉണ്ടാകില്ല

ഇന്ത്യയുടെ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുംറ തുടര്‍ച്ചയായി മത്സരം കളിച്ച് തളര്‍ന്നിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഡവാസ്‌ക്കര്‍ ട്രോഫിയിലെ അഞ്ചാം മത്സരത്തില്‍ ബുംറക്ക് പരിക്കേറ്റിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയും പിന്നീട് ഐപിഎല്ലും വരാനിരിക്കെ ബുംറക്ക് വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരയില്‍ ജസ്പ്രീത് ബുംറ ഉണ്ടാകില്ലെന്നാണ് വിവരം. ബുംറയുടെ അഭാവത്തില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമായിരിക്കുമെന്നുറപ്പാണ്.

ജയ്‌സ്വാള്‍ ബാക്കപ്പ് ഓപ്പണര്‍

ഇന്ത്യക്കായി ടി20യിലും ടെസ്റ്റിലും മിന്നും പ്രകടനമാണ് യശ്വസി ജയ്‌സ്വാള്‍ കാഴ്ചവെക്കുന്നത്. എന്നാല്‍ ഏകദിനത്തില്‍ അരങ്ങേറാനുള്ള അവസരം ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ജയ്‌സ്വാള്‍ ഉണ്ടായേക്കില്ല. വിശ്രമം നല്‍കുമെന്നാണ് വിവരം. എന്നാല്‍ ഏകദിനത്തിലും ചാമ്പ്യന്‍സ് ട്രോഫിയിലും ജയ്‌സ്വാളിനെ ഇന്ത്യ ടീമിലേക്ക് വിളിക്കും. ബാക്കപ്പ് ഓപ്പണര്‍ റോളിലാവും ജയ്‌സ്വാള്‍ എത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ശുബ്മാന്‍ ഗില്ലും രോഹിത് ശര്‍മയും തന്നെ ഓപ്പണര്‍മാരായി തുടര്‍ന്നേക്കും.

jasprit bumrah

സിറാജ് ടി20 പരമ്പരക്കുണ്ടാവില്ല

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ ഭേദപ്പെട്ട പ്രകടനമാണ് മുഹമ്മദ് സിറാജ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ സിറാജിനെ ഇന്ത്യ ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചേക്കും. അതേ സമയം ഏകദിനത്തിലും ചാമ്പ്യന്‍സ് ട്രോഫിയിലും ബൗളര്‍മാരുടെ പട്ടികയില്‍ സിറാജുണ്ടാവുമെന്നുറപ്പാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് പേസ് കൂട്ടുകെട്ട് വരാനാണ് സാധ്യത. മുഹമ്മദ് ഷമിയുടെ കാര്യത്തില്‍ ഫിറ്റ്‌നസ് വിലയിരുത്തിയാവും തീരുമാനം. പേസ് ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരിലൊരാളും എത്തിയേക്കും.

സഞ്ജുവിന് പ്രതീക്ഷ വേണ്ട

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു സാംസണ്‍ ഉണ്ടായേക്കില്ല. ടി20 പരമ്പരയില്‍ ഓപ്പണര്‍ റോളില്‍ സഞ്ജു തുടരും. എന്നാല്‍ ഏകദിനത്തിലേക്ക് ഇപ്പോള്‍ സഞ്ജു സാംസണെ പരിഗണിക്കേണ്ടെന്നാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. വിക്കറ്റ് കീപ്പര്‍ റോളില്‍ കെ എല്‍ രാഹുലിനും റിഷഭ് പന്തിനുമാണ് മുന്‍തൂക്കം. അങ്ങനെ വരുമ്പോള്‍ സഞ്ജുവിന് ചാമ്പ്യന്‍സ് ട്രോഫിയും കരക്കിരുന്ന് കാണേണ്ടി വരുമെന്നതാണ് വസ്തുത.

രോഹിത്തും കോലിയും തുടരും

ഏകദിനത്തില്‍ വിരാട് കോലിയും രോഹിത് ശര്‍മയും തുടരും. രണ്ട് പേരുടേയും ടെസ്റ്റിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്കെതിരേ വിമര്‍ശനവും ശക്തമാണ്. ഇവരെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിരിക്കെ ഇരുവര്‍ക്കും ഇംഗ്ലണ്ട് ഏകദിന പരമ്പരയിലും ചാമ്പ്യന്‍സ് ട്രോഫിയിലും അവസരം ലഭിക്കുമെന്നാണ് വിവരം. ടി20യില്‍ നിന്ന് രോഹിത്തും കോലിയും വിരമിച്ചു കഴിഞ്ഞു. ചാമ്പ്യന്‍സ് ട്രോഫിയോടെ രോഹിത് ഏകദിനം മതിയാക്കാനാണ് സാധ്യത കൂടുതല്‍. അതേ സമയം കോലി ഇനിയും തുടര്‍ന്നേക്കും.

Story first published: Tuesday, January 7, 2025, 11:58 [IST]
Other articles published on Jan 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+