IND vs ENG: സെഞ്ച്വറിക്ക് പിറകെ ജയ്‌സ്വാള്‍ ഔട്ട്!! സഞ്ജുവുമില്ല, കോലി ഈസ് ബാക്ക്; ഏകദിന ടീമിങ്ങനെ
മുംബൈ: അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. അഫ്ഗാനിസ്താനെതിരേയുള്ള ഏകദിന പരമ്പര ടീം തൂത്തുവാരിയതിനു പിന്നാലെയാണ് അടുത്ത ദൗത്യത്തിനുള്ള സംഘത്തെ ബിസിസിഐ പുറത്തുവിട്ടത്. ജൂലൈ 14 മുതല്‍ 19 വരെയാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പര.
അഫ്ഗാനെതിരേ സമാപിച്ച പരമ്പരയുടെ ഭാഗമായിട്ടുള്ള ചില കാരങ്ങള്‍ തഴയപ്പെട്ടപ്പോള്‍ ചിലര്‍ പുതുതുതായി ടീമിലേക്കു വരികയും ചെയ്തു. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ അഫ്ഗാനെതിരേ അപരാജിത സെഞ്ച്വറി നേടിയിട്ടും യുവ ഓപ്പണര്‍ യശല്വി ജയ്‌സ്വാള്‍ ഇംഗ്ലീഷ് പര്യടനത്തില്‍ നിന്നും തഴയപ്പെട്ടു.

മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനു ഏകദിനത്തില്‍ ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്നു ഉറപ്പായിരിക്കുകയാണ്. ഈ പരമ്പരയിലും അദ്ദേഹം പരിഗണിക്കപ്പെട്ടില്ല. അഫ്ഗാനെതിരേ വിശ്രമം അനുവദിക്കപ്പെട്ട ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജാണ് പഴയപ്പെട്ട മറ്റൊരു പ്രധാന താരം. വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ടീമിലില്ല.
കോലി റിട്ടേണ്‍സ്, ഹാര്‍ദിക്കില്ല
ഐപിഎല്ലിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് അഫ്ഗാനിസ്താനുമായുള്ള ഏകദിന പരമ്പര നഷ്ടമായ ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പക്ഷെ പരമ്പരയില്‍ അദ്ദേഹം കളിക്കുമായെന്നത് ഇനിയും ഉറപ്പായിട്ടില്ല. ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചാല്‍ മാത്രമേ കോലി ടീമിനൊപ്പം ചേരുകയുള്ളൂ.
പരിക്കില്‍ നിന്നും ഇനിയും പൂര്‍ണമായി മുക്തനായിട്ടില്ലെന്നതിനാല്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു തുടര്‍ച്ചയായ രണ്ടാം ഏകദിന പരമ്പരയും നഷ്ടമായിരിക്കുകയാണ്. പകരം നിതീഷ് കുമാര്‍ റെഡ്ഡി തന്നെ ഈ റോളില്‍ തുടരുകയും ചെയ്യും.
അഫ്ഗാനെതിരേ ടീമിന്റെ ഭാഗമല്ലാത്തിരുന്ന പരിചയ സമ്പന്നനായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ടീമിലേക്കു മടങ്ങിയെത്തി. പരമ്പരയിലെ സര്‍പ്രൈസ് താരം യുവ ഫാസ്റ്റ് ബൗളര്‍ ഗുര്‍നൂര്‍ ബ്രാറാണ്. അഫ്ഗാനെതിരേ അരങ്ങേറിയ അദ്ദേഹം മികച്ച വേഗതയും വിക്കറ്റുകളെടുക്കാനുള്ള കഴിവും കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇതാണ് ബ്രാറിനു വീണ്ടുമൊരു പരമ്പരയിലേക്കു കൂടി വഴി തുറന്നത്. എന്നാല്‍ ഇതേ പരമ്പരയിലൂടെ അരങ്ങേറിയ പ്രിന്‍സ് യാദവും ഹര്‍ഷ് ദുബെയും ഇംഗ്ലീഷ് പര്യടനത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടു.
പരിക്കിനെ തുടര്‍ന്നു മാസങ്ങളോളം കളിക്കളത്തിനു പുറത്തായിരുന്ന യുവ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണ ഈ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ്. ബൗളിങിനൊപ്പം ബാറ്റിങിലും സംഭാവന നല്‍കാനുള്ള കഴിവാണ് അദ്ദേഹത്തെ ടീമിലെ നിര്‍ണായക താരമാക്കി മാറ്റുന്നത്.
ഇന്ത്യന്‍ ഏകദിന ടീം- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, വിരാട് കോലി* (ഫിറ്റനസ് ടെസ്റ്റിന് വിധേയം), ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, ഗുര്‍നൂര്‍ ബ്രാര്‍.

വരുണ്‍ പിന്‍മാറി
അയര്‍ലാന്‍ഡുമായി ഈ മാസം 26ന് തുടങ്ങാനിരിക്കുന്നു ടി20 പരമ്പരയില്‍ നിന്നും ഇന്ത്യന്‍ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി പിന്മാറിയിരിക്കുകയാണ്. ഐപിഎല്ലിനിടെ ഇടതു കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്നും ഇനിയും മോചിതനായിട്ടില്ലാത്തതാണ് കാരണം. ഇതേ തുടര്‍ന്നു പുതുക്കിയ ഇന്ത്യന്‍ സ്‌ക്വാഡിനെയും പ്രഖ്യാപിച്ചിരിക്കുകയാണ്.
അയര്‍ലന്‍ഡ് ടി20ക്കുള്ള ഇന്ത്യയുടെ പുതുക്കിയ ടീം
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയി, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്, വൈഭവ് സൂര്യവംശി, പ്രസിദ് കൃഷ്ണ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications