For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ട് സൂപ്പര്‍ താരമടക്കം 5 പേര്‍ ഔട്ട്!! അടിമുടി മാറ്റവുമായി ഇന്ത്യ; അഞ്ചാമങ്കത്തിലെ 11

ഓവല്‍: ഇംഗ്ലണ്ടുമായുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയമുഖത്തു നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടതോട വലിയ ആത്മവിശ്വാസത്തിലാണ് അവസാന അങ്കത്തിന് ടീം ഇന്ത്യ കച്ചമുറുക്കുക. ഈ വ്യാഴാഴ്ച മുതല്‍ ലണ്ടനിലെ ഓവലിലാണ് അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടം നടക്കാനിരിക്കുന്നത്. പരമ്പരയില്‍ 1-2നു പിറകിലായതിനാല്‍ ഓവലില്‍ ജയിച്ച് 2-2ന് പരമ്പര അവസാനിപ്പിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.

ശുഭ്മന്‍ ഗില്ലിനെയും സംഘത്തെയും സംബന്ധിച്ച് വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ സ്വപ്‌നം കാണുന്നില്ല. മറുഭാഗത്തു ഇംഗ്ലണ്ടിനു വീണ്ടുമൊരു സമനില വഴങ്ങേണ്ടി വന്നാലും പരനര കൈക്കലാക്കാം. മാഞ്ചസ്റ്ററിലെ അവസാന അങ്കത്തില്‍ കളിച്ച ടീമില്‍ പല മാറ്റങ്ങളോടെയാവും ഓവലില്‍ ഇന്ത്യയിറങ്ങുക. സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നോക്കാം.

ടീമില്‍ വലിയ അഴിച്ചുപണി

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ വിജയത്തിനു തുല്യമായ സമനില പിടിച്ചുവാങ്ങിയെങ്കിലും അതേ ടീമിനെ തന്നെ ഓവലിലെ അഞ്ചാമത്തിലും നിലനിര്‍ത്താന്‍ ഇന്ത്യക്കു കഴിയില്ല. ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ഇന്ത്യ നിര്‍ബന്ധിതരായി തീരും. ചില പ്രധാനപ്പെട്ട താരങ്ങളുടെ പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളുമാണ് ഇതിനു കാരണം. അഞ്ചു മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ വരുത്താനുള്ള സാധ്യതയുണ്ട്.

RISHABH GILL

ടോപ്പ് ഫോര്‍ ബാറ്റിങ് ലൈനപ്പില്‍ തല്‍ക്കാലം അഴിച്ചുപണികളൊന്നും ഇന്ത്യ നടത്തില്ലെന്നുറപ്പാണ്. തകര്‍പ്പന്‍ ഫോമിലുള്ള കെഎല്‍ രാഹുലിനൊപ്പം യുവതാരം യശസ്വി ജയ്‌സ്വാളായിരിക്കും ടീമിനായി ഒരിക്കല്‍ക്കൂടി ഓപ്പണ്‍ ചെയ്യുക. ജയ്‌സ്വാളിനു ഈ പരമ്പരയില്‍ പ്രതീക്ഷിച്ചതു പോലെ ഇംപാക്ടുണ്ടാക്കാനായില്ലെങ്കിലും രാഹുല്‍ സ്ഥിരതയാര്‍ന്ന പ്രകനടത്തിലൂടെ ടീമിന്റെ നെടുംതൂണായി മാറിയിരിക്കുകയാണ്.

മൂന്നാം നമ്പറില്‍ യുവതാരം സായ് സുദര്‍ശന്റെ ഊഴമായിരിക്കും. മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡെക്കായെങ്കിലും ആദ്യ ഇന്നിങ്‌സില്‍ 61 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി താരം മാറിയിരുന്നു. അതുകൊണ്ടു തന്നെ ഓവലില്‍ അദ്ദേഹത്തെ കൈവിടാന്‍ സാധ്യതയില്ല. ഇതോടെ മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍ക്കു ഒരിക്കല്‍ക്കൂടി ബെഞ്ചിലായിരിക്കും സ്ഥാനം.

നാലാം നമ്പറില്‍ പതിവുപോലെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തന്നെയാണ് ബാറ്റിങിനെത്തുക. അഞ്ചാം നമ്പര്‍ മുതലാണ് ടീമില്‍ മാറ്റങ്ങള്‍ വരാന്‍ പോവുന്നത്. കഴിഞ്ഞ ടെസ്റ്റിനിടെ കാല്‍പ്പാദത്തിനു സാരമായി പരിക്കേറ്റ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് ഓവലില്‍ കളിക്കില്ലെന്നു കോച്ച് ഗൗതം ഗംഭീര്‍ അറിയിച്ചു കഴിഞ്ഞു. പകരം വിക്കറ്റ് കീപ്പറുടെ റോളിലെത്തുക റിഷഭ് പന്തായിരിക്കും.

ആറ്, ഏഴ് സ്ഥാനങ്ങളില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ വാഷിടണ്‍ സുന്ദറിന്റെയും രവീന്ദ്ര ജഡേജയുടെയും ഊഴമായിരിക്കും. മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ കന്നി സെഞ്ച്വറിയോയെ വാഷിങ്ടണ്‍ ടീമിലെ സ്ഥാനം ഭദ്രമാക്കി കഴിഞ്ഞു. ജഡ്ഡുവാകട്ടെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ഈ പരമ്പരയില്‍ കാഴ്ചവയ്ക്കുന്നത്.

BUMRAH GILL

പരിക്കേറ്റ് പുറത്തായ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കു പകരം കഴിഞ്ഞ ടെസ്റ്റി്ല്‍ ഇറങ്ങിയ ശര്‍ദ്ദുല്‍ ടാക്കൂറിനു യാതൊരു ഇംപാക്ടും സൃഷ്ടിക്കാനായിരുന്നില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു പകരം പേസര്‍ ഹര്‍ഷിത് റാണ ടീമിലേക്കു വന്നേക്കും. നാലാം ടെസ്റ്റില്‍ നനഞ്ഞ പടക്കമായ പേസര്‍ അന്‍ഷുല്‍ കംബോജിനു പകരം സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവ് കളിച്ചാല്‍ അതു കൂടുതല്‍ വിക്കറ്റുകളെടുക്കാന്‍ ടീമിനെ സഹായിക്കും.

കഴിഞ്ഞ ടെസ്റ്റിനിടെ ഫിറ്റ്‌നസ് പ്രശ്‌നം അലട്ടിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു അഞ്ചാമങ്കത്തില്‍ ഇന്ത്യ വിശ്രമം നല്‍കാനിടയുണ്ട്. പകരം ടീമിലെത്തുക അരങ്ങേറ്റക്കാരന്‍ കൂടിയായ യുവ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങായിരിക്കും. മുഹമ്മദ് സിറാജിനും ഇന്ത്യ വിശ്രമം നല്‍കിയേക്കും. പകരം ആകാശ്ദീപ് പ്ലെയിങ് ഇലവനിലേക്കു മടങ്ങിയെത്തുകയും ചെയ്യും.

അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയുടെ സാധ്യതാ 11

യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ആകാശ് ദീപ്.

Story first published: Monday, July 28, 2025, 6:33 [IST]
Other articles published on Jul 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+