For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രാഹുലും റിഷഭുമില്ല, സഞ്ജുവിനൊപ്പം ഏകദിന ടീമിലേക്ക് ഇഷാന്‍? വമ്പന്‍ നീക്കം

മുംബൈ: ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരക്കും ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ടീമിനെ 12ന് പ്രഖ്യാപിക്കാന്‍ പോവുകയാണ്. ഇന്ത്യ ആരെയൊക്കെയാവും ടീമിലേക്ക് പരിഗണിക്കുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പല കാര്യത്തിലും ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ട്. സമീപകാലത്തെ ടീമിന്റെ പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതായതിനാല്‍ എന്ത് വിലകൊടുത്തും ഇന്ത്യക്ക് വരുന്ന പരമ്പരകളില്‍ ശോഭിക്കേണ്ടത് അത്യാവശ്യമാണ്.

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി കടുത്ത മത്സരമാണ് നടക്കുന്നത്. ലഭിക്കുന്ന വിവരം അനുസരിച്ച് കെ എല്‍ രാഹുല്‍ ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഉണ്ടാവില്ല. അദ്ദേഹത്തിന് വിശ്രമം നല്‍കിയേക്കുമെന്നാണ് വിവരം. റിഷഭ് പന്തും തുടര്‍ച്ചയായി മത്സരം കളിക്കുകയാണ്. കാര്‍ അപകടത്തെത്തുടര്‍ന്ന് വലിയ ഇടവേളയെടുക്കേണ്ടി വന്ന റിഷഭ് ശക്തമായി തിരിച്ചെത്തി. എന്നാല്‍ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണെന്ന് പറയാം.

ഇപ്പോഴിതാ റിഷഭ് പന്തും കെ എല്‍ രാഹുലും ഇംഗ്ലണ്ട് ഏകദിന പരമ്പരക്കുണ്ടാവില്ലെന്നും സഞ്ജു സാംസണും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് എത്തുമെന്നുമാണ് റിപ്പോര്‍ട്ട്. റിഷഭിന് ഇംഗ്ലണ്ട് പരമ്പരയില്‍ വിശ്രമം നല്‍കി ചാമ്പ്യന്‍സ് ട്രോഫി കളിപ്പിക്കാനാണ് ടീം മാനേജ്‌മെന്റിന്റെ പദ്ധതി.

സഞ്ജുവിനും ഇഷാനും നിര്‍ണ്ണായകം

സഞ്ജു സാംസണും ഇഷാന്‍ കിഷനും നിര്‍ണ്ണായക പരമ്പരയാണ് വരാനിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇരുവരേയും പരിഗണിക്കുകയും ശോഭിക്കുന്ന താരത്തെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാമെന്നാണ് ടീം മാനേജ്‌മെന്റിന്റെ നീക്കം. രാഹുലിനെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ പരിഗണിച്ചേക്കില്ല. എന്നാല്‍ റിഷഭ് പന്തിന് ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടമുണ്ടാവും. അങ്ങനെ വരുമ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായാണ് പോരാട്ടം ശക്തമാവുക.

സഞ്ജു സാംസണ്‍ സമീപകാലത്തായി മികച്ച ഫോമിലാണ്. ടി20യില്‍ മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ സമീപകാലത്ത് കളിച്ച പ്രകടനങ്ങളെല്ലാം ഗംഭീരമായിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് ഏകദിന ടീമിലേക്ക് തിരിച്ചുവരവിന് അവസരം നല്‍കാം എന്നാണ് ഗൗതം ഗംഭീറിന്റെ കണക്കുകൂട്ടല്‍. ഏകദിനത്തില്‍ 56ന് മുകളില്‍ ശരാശരിയുള്ള സഞ്ജു സാംസണെ ഇന്ത്യ ഏകദിന ടീമിലേക്ക് തിരികെ കൊണ്ടുവരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ishan kishan

ഇഷാന് തിരിച്ചുവരവ് അവസരം

ടീം മാനേജ്‌മെന്റ് ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റനിര്‍ത്തപ്പെട്ട താരമാണ് ഇഷാന്‍ കിഷന്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനെ പോക്കറ്റ് ഡൈനാമോയെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഫോമിലേക്കെത്തിയാല്‍ മൈതാനത്തിന്റെ തലങ്ങും വിലങ്ങും ഷോട്ട് പായിച്ച് റണ്‍സടിച്ചുകൂട്ടാന്‍ ഇഷാന് സാധിക്കും. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ഇഷാന്‍ കിഷന്‍.

സമീപകാലത്തെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങളും ഗംഭീരമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ ഇഷാന്‍ കിഷന് തിരിച്ചുവരവിന് അവസരം നല്‍കാനൊരുങ്ങുകയാണെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയാണെങ്കില്‍ ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ സഞ്ജു സാംസണും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാരുടെ റോളില്‍ കളിക്കുമെന്നുറപ്പാണ്. പ്ലേയിങ് 11ലേക്ക് ആരാവും എത്തുകയെന്നത് കാത്തിരുന്ന് കണ്ടറിയണം. എന്തായാലും ഇത്തരമൊരു മാറ്റത്തിന് സാധ്യതകളേറെയാണ്.

ഗംഭീര്‍ സഞ്ജുവിനെ വിശ്വസിക്കുന്നു

പരിശീലകന്‍ ഗൗതം ഗംഭീര്‍ സഞ്ജു സാംസണെ വിശ്വസിക്കുന്നു. ഏകദിനത്തില്‍ നായകന്‍ രോഹിത് ശര്‍മ ഫ്‌ളോപ്പായാല്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് സാധ്യത കൂടുതല്‍. അതുകൊണ്ടുതന്നെ ബാക്കപ്പ് ഓപ്പണറായി സഞ്ജുവിനെ കൊണ്ടുവരാനും ഗംഭീര്‍ താല്‍പ്പര്യപ്പെട്ടേക്കും. ശുബ്മാന്‍ ഗില്‍ ഓപ്പണറായി ടീമിലുണ്ട്. യശ്വസി ജയ്‌സ്വാളിനെ ഏകദിനത്തില്‍ ബാക്കപ്പ് ഓപ്പണറായി പരിഗണിച്ചേക്കും. എന്തായാലും ചില വമ്പന്‍ അഴിച്ചുപണികള്‍ ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നുറപ്പാണ്.

Story first published: Friday, January 10, 2025, 6:46 [IST]
Other articles published on Jan 10, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+