Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സായ് പുറത്തിരിക്കും? പകരം മലയാളി താരം!! ഒന്നാമങ്കത്തിലെ ടോപ്പ് 6 'ലീക്കായി'

ലീഡ്‌സ്: ഐപിഎല്‍ കഴിഞ്ഞതോടെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ചൂടിലേക്കു നീങ്ങുകയാണ് ആരാധകര്‍. ഈ മാസം 20 മുതല്‍ ലീഡ്‌സിലെ ഹെഡിങ്‌ലേയിലാണ് ഒന്നാമങ്കം നടക്കാനിരിക്കുന്നത്. ഈ മല്‍സരത്തില്‍ ഇന്ത്യയുടെ ടോപ് സിക്‌സിനെക്കുറിച്ച് നിര്‍ണായക സൂചനകള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

കെന്റില്‍ കഴിഞ്ഞ ദിവസം നടന്ന ടീമിന്റെ പരിശീലന സെഷനിലാണ് ആരൊക്കെയാണ് ടോപ്പ് സിക്‌സില്‍ ഇറക്കാന്‍ ഇന്ത്യ പ്ലാന്‍ ചെയ്തിരിക്കുന്നതെന്നു വ്യക്തമായിരിക്കുന്നത്. ഒന്നാമങ്കത്തിനു മുമ്പ് ഇന്ത്യന്‍ എ ടീമുമായി ഒരു ചതുര്‍ദിന പരിശീലന മല്‍സരവും പുതിയ നായകന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ ഇന്ത്യ കളിക്കാന്‍ തയ്യാറെടുക്കുകയാണ്.

RAHUL JAISWAL

ബാറ്റിങ് ലൈനപ്പ് എങ്ങനെ?

ഇതിഹാസ താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയുംവിരമിക്കലിനു ശേഷം ഇന്ത്യന്‍ ടീം കളിക്കുന്ന ആദ്യത്തെ ടെസ്റ്റ് പരമ്പര കൂടിയാണ് ഇംഗ്ലണ്ടിലേത്. രോഹിത്തിന്റെ പകരക്കാരനായി ഇനി ഓപ്പണിങ് റോള്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനാണെന്നു ഉറപ്പായിട്ടുണ്ട്. ഓസ്‌ട്രേലയിയുമായുള്ള അവസാനത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും അദ്ദേഹം ഈ റോല്‍ ഭംഗിയാക്കിയിരുന്നു.

കെന്റിലെ പരിശീലന സെഷനില്‍ ജസ്പ്രീത് ബുംറയെയയും മുഹമ്മദ് സിറാജിനെയും രാഹുല്‍ നേരിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇംഗ്ലണ്ടിന്റെ ന്യൂബോള്‍ ആക്രമണത്തെ നേരിടാനുള്ള അദ്ദേഹത്തിന്റെ തയ്യാറെടുപ്പ് തന്നെയാണ് ഇതെന്നു വ്യക്തം. രാഹുലിന്റെ ഓപ്പണിങ് പങ്കാളി യശസ്വി ജയ്‌സ്വാളാണെന്നതില്‍ സംശയമില്ല. ഇതിനകം തന്നെ ഈ സീറ്റ് ഇടംകൈയന്‍ ബാറ്റര്‍ ഉറപ്പാക്കി കഴിഞ്ഞതാണ്.

ഗംഭീര ഫോമിലുള്ള യുവതാരം സായ് സുദര്‍ശന്‍ ഈ പര്യടനത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും ആദ്യ ടെസ്റ്റില്‍ കളിക്കാന്‍ അവസരം ലഭിച്ചേക്കില്ലെന്നാണ് പരിശീലന സെഷനില്‍ നിന്നും വ്യക്തമായിരിക്കുന്നത്. രാഹുലിന്റെയും ജയ്‌സ്വാളിന്റെയും പരിശീലന സെഷനു ശേഷം അടുത്തതായി നെറ്റ്‌സില്‍ ബാറ്റ് ചെയ്തത് പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മറുനാടന്‍ മലയാളി താരവുമായ കരുണ്‍ നായരുമാണ്.

എട്ടു വര്‍ഷങ്ങള്‍ നീണ്ട ഗ്യാപ്പിനു ശേഷമാണ് ഇന്ത്യന്‍ ടീമിലേക്കു കരുണ്‍ മടങ്ങിയെത്തിയിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനവും ഇംഗ്ലണ്ടിലെ കൗണ്ടി ചാംപ്യന്‍ഷിപ്പുകളില്‍ കളിച്ചുള്ള പരിചയവുമാണ് അദ്ദേഹത്തിന്റെ രണ്ടാം വരവിനു വഴിയൊരുക്കിയത്. ആദ്യ ടെസ്റ്റില്‍ മൂന്ന്, നാല് നമ്പറുകളില്‍ കരുണും ഗില്ലുമായിരിക്കും ബാറ്റ് ചെയ്യുകയെന്നു പരിശീലന സെഷനിലെ ബാറ്റിങ് ഓര്‍ഡര്‍ ശരിവയ്ക്കുന്നു.

KARUN NAIR

പരിശീലന സെഷനില്‍ അടുത്തതായി എത്തിയ ബാറ്റിങ് ജോടികള്‍ വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്തും ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറേലുമാണ്. അഞ്ചാം നമ്പറില്‍ ടെസ്റ്റിലെ ഇന്ത്യയുടെ സ്ഥിരം സാന്നിധ്യമായ റിഷഭ് വരാനിരിക്കുന്ന പരമ്പരയിലും ഈ റോളില്‍ തന്നെയാണ് കളിക്കുക. എന്നാല്‍ റിഷഭുണ്ടായിട്ടും ഇലവനിലേക്കുള്ള ജുറേലിന്റെ വരവ് സര്‍പ്രൈസ് തന്നെയാണ്.

മികച്ച ഫോം തന്നെയാണ് ജുറേലിനു തുണയായിരിക്കുന്നത്. കഴിഞ്ഞ ദിവസം സമാപിച്ച ഇംഗ്ലണ്ട് ലയണ്‍സുമായുള്ള രണ്ടു ചതുദിന മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനായി അദ്ദേഹം കൡച്ചിരുന്നു. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായി തകര്‍പ്പന്‍ പ്രകടനം ജുറേല്‍ കാഴ്ചവയ്ക്കുകയും ചെയ്തു. ഇതാണ് ടീം മാനേജ്‌മെന്റിനെ ആദ്യ അങ്കത്തില്‍ അദ്ദേഹത്തെ കളിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയിട്ടുള്ളത്.

കെന്റിലെ പരിശീലന സെഷനിലെ ബാറ്റിങ് ഓര്‍ഡര്‍ പരിശോധിക്കുമ്പോള്‍ കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍, റിഷഭ് പന്ത്, ധ്രുവ് ജുറേല്‍ എന്നിവരായിരിക്കും ആദ്യ ടെസ്റ്റിലെ ടോപ് സിക്‌സില്‍ കളിക്കുകയെന്നുറപ്പായിരിക്കുകയാണ്.

Story first published: Thursday, June 12, 2025, 7:25 [IST]
Other articles published on Jun 12, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+