ഐപിഎല്ലിനു പിന്നാലെ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് കടുപ്പമേറിയ ഇംഗ്ലണ്ട് പര്യടനമാണ് അടുത്ത മാസം പകുതിയോടെയാണ് അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിലേക്കു പറക്കുക. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ (2025-27) പുതിയ സൈക്കിളില്‍ ഇന്ത്യന്‍ ടീം കളിക്കുന്ന ആദ്യത്തെ പരമ്പര കൂടിയാണിത്.
കഴിഞ്ഞ ഡബ്ല്യുടിസി ചാംപ്യന്‍ഷിപ്പില്‍ ഫൈനല്‍ കാണാതെയാണ് ഇന്ത്യന്‍ ടീം പുറത്തായത്. ചാംപ്യന്‍ഷിപ്പ് ആരംഭിച്ചതിനു ശേഷം ആദ്യമായിട്ടാണ് ഇന്ത്യക്കു ഇതിനു സാധിക്കാതെ പോയത്. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയുള്ള അവസാന രണ്ടു പരമ്പരകളിലേറ്റ വന്‍ തോല്‍വിയാണ് ഇന്ത്യക്കു ഫൈനലില്‍ സ്ഥാനം നഷ്ടമാക്കിയത്. അതുകൊണ്ടു തന്നെ അടുത്ത എഡിഷനില്‍ ശക്തമായൊരു തിരിച്ചുവരവ് തന്നെയായിരിക്കും ഇന്ത്യന്‍ ടീം ലക്ഷ്യമിടുക.
ഇംഗ്ലണ്ടുമായുള്ള പരമ്പരയിലും രോഹിത് ശര്‍മ തന്നെയായിരിക്കും ടീമിനെ നയിക്കുകയെന്നു ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഈ പരമ്പരയുടെ വിധിയായിരിക്കും അദ്ദേഹത്തിന്റെ ഭാവി തീരുമാനിക്കുക, ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്ററുടെ റോളിലും ഹിറ്റ്മാന് പരമ്പരയില്‍ തിളങ്ങിയേ തീരൂ. ഇംഗ്ലണ്ടിലേക്കു ഇന്ത്യ അയക്കേണ്ട ഏറ്റവും ബെസ്റ്റ് ടീമില്‍ ആരൊക്കെയാണ് വേണ്ടതെന്നു നോക്കാം.

രോഹിത് നയിക്കും, ബാറ്റിങ് ലൈനപ്പ് മാറ്റമില്ല
ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ശര്‍മയുടെ ഭാവിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ ശക്തമാണെങ്കിലും ഇംഗ്ലണ്ട് പര്യടനത്തില്‍ കൂടി അദ്ദേഹത്തിനു അവസരം നല്‍കിയ ശേഷമായിരിക്കും ബിസിസിഐ പിന്നീടുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക. ടെസ്റ്റില്‍ സമീപകാലത്തു ബാറ്റിങില്‍ വളരെ മോശം ഫോമിലൂടെയാണ് രോഹിത് കടന്നുപോവുന്നത്.
എന്നാല്‍ ഇപ്പോള്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലും ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാന്‍ രോഹിത്തിനെ സഹായിക്കും.
രോഹിത്തിനെക്കൂടാതെ വിരാട് കോലിയായിരിക്കിം ബാറ്റിങില്‍ ഇന്ത്യയുടെ മറ്റൊരു നെടുംതൂണ്‍. ഇവരെക്കൂടാതെ സമീപകാലത്തു ടെസ്റ്റ് ടീമിന്റെ ഭാഗമായിട്ടുള്ള ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ധ്രുവ് ജുറേല്‍ എന്നിവരെയെല്ലാം ഇംഗ്ലണ്ടില്‍ കാണാം.
ഈ മൂന്നു പേരുമില്ല
ഓസ്‌ട്രേലിക്കെതിരായ അവസാനത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന സര്‍ഫറാസ് ഖാന്‍, അഭിമന്യു ഈശ്വരന്‍ എന്നിവര്‍ക്കൊന്നും ഇംഗ്ലണ്ട് പര്യടനത്തില്‍ സ്ഥാനമില്ല. വലിയ പ്രതീക്ഷകള്‍ നല്‍കിയ ശേഷം കരിയറില്‍ താഴേക്കു പോയ താരമാണ് സര്‍ഫറാസ്. ബാറ്റിങില്‍ വിശ്വസിക്കാന്‍ സാധിക്കില്ലെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന പ്രശ്‌നം.
ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ സീസണില്‍ വിദര്‍ഭയ്ക്കായി ഒരുപാട് റണ്‍സ് വാരിക്കൂട്ടിയ മറുനാടന്‍ മലയാളി താരം കരുണ്‍ നായരെ ഇംഗ്ലണ്ട് പര്യടനത്തില്‍ തിരിച്ചുവിളിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണെങ്കിലും അദ്ദേഹത്തിനും ടീമില്‍ സ്ഥാനമില്ല.

ദേവ്ദത്തോ, സായ് സുദര്‍ശനോ?
മറുനാടന്‍ മലയാളി ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍, തമിഴ്‌നാട്ടുകാരനായ സായ് സുദര്‍ശന്‍ എന്നിവരില്‍ ആരെ ഇംഗ്ലണ്ടിലേക്കു അയക്കുമെന്നതായിരിക്കും സെലക്ടര്‍മാരെ കുഴപ്പിക്കുന്ന ഒരു പ്രധാന ചോദ്യം. ഇവരില്‍ സായ്ക്കു തന്നെയായിരിക്കും പ്രഥമ പരിഗണന ലഭിച്ചേക്കുക.
കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ മൂന്നു മല്‍സരങ്ങളില്‍ മാത്രമേ സായ്ക്കു കളിക്കാനായുള്ളൂ. 76 ശരാശരിയില്‍ 304 റണ്‍സും സ്‌കോര്‍ ചെയ്തു. നിലവിലെ ഐപിഎല്‍ ഫോം കൂടി പരിഗിക്കുമ്പോള്‍ ദേവ്ദത്തിനേക്കാള്‍ പരിഗണന ലഭിക്കുക അദ്ദേഹത്തിനായിരിക്കും. 504 റണ്‍സുമായി മിന്നുന്ന ഫോമിലാണ് ഇപ്പോള്‍ സായ്. ഇംഗ്ലണ്ട് പര്യടനത്തില്‍ ബാക്കപ്പ് ഓപ്പണറായിട്ടാവും അദ്ദേഹം ടീമിലെത്തിയേക്കുക.
ഇന്ത്യയുടെ 15 അംഗ സാധ്യതാ ടെസ്റ്റ് ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഷര്‍ദുല്‍ ടാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ.