Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സൂപ്പര്‍ സ്പിന്നര്‍ ഔട്ട്! ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെ? ചോപ്ര പറയുന്നു

ഹൈദരാബാദ്: ഇംഗ്ലണ്ടുമായി വ്യാഴാഴ്ച ആരംഭിക്കാനിരിക്കുന്ന ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കുന്നത്. തികച്ചും അപ്രതീക്ഷിതമായി മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിന്നും പിന്‍മാറിയിരുന്നെങ്കിലും ഇതു വലിയ തിരിച്ചടിയാവില്ലെന്ന പ്രതീക്ഷയിലാണ് രോഹിത് ശര്‍മയും സംഘവും. കോലിക്കു പകരം രജത് പാട്ടിധറിനെയാണ് ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയത്.

ഹൈദാരാബാദിലെ പിച്ച് സ്പിന്‍ ബൗളിങിനെ തുണയ്ക്കുമെന്നതിനാല്‍ സ്പിന്നര്‍മാര്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള ഇലവനെയായിരിക്കും ഇന്ത്യ പരീക്ഷിക്കുക. ഓള്‍റൗണ്ടര്‍മാര്‍ കൂടിയായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരെക്കൂടാതെ കുല്‍ദീപ് യാദവാണ് ഇന്ത്യന്‍ സ്‌ക്വാഡിലെ നാലാമത്തെ സ്പിന്നര്‍. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെയാണ് വേണ്ടതെന്നു ചോപ്ര ചൂണ്ടിക്കാട്ടിയത്.

AXAR PATEL

എങ്ങനെയായിരിക്കണം ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം? ഏതൊക്കെ സ്പിന്നര്‍മാരെയാവണം ഇന്ത്യ കളിപ്പിക്കേണ്ടത്? കുല്‍ദീപ് യാദവിനെ കളിപ്പിക്കണമെന്നാണ് ഹൃദയം ഉറക്കെ പറയുന്നത്. കാരണം അദ്ദേഹം വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ബൗളറാണ്. പക്ഷെ അക്ഷര്‍ പട്ടേലാണ് പ്ലെയിങ് ഇലവനില്‍ സ്ഥാനമര്‍ഹിക്കുന്നത്. ഇന്ത്യന്‍ ഇലവനിലെ മൂന്നു സ്പിന്നര്‍മാര്‍ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരായിരിക്കുമെന്നു താന്‍ കരുതുന്നതായും ചോപ്ര വിശദമാക്കി.

ഈ മൂന്നു പേരും വളരെ നന്നായിട്ട് ബാറ്റ് ചെയ്യാന്‍ സാധിക്കുന്നവരുമാണ്. പ്രത്യേകിച്ചും ഇത്തരം സാഹചര്യങ്ങളില്‍ ഇവര്‍ ബാറ്റിങിലും തിളങ്ങും. അതുകൊണ്ടു തന്നെ ഒമ്പതാം നമ്പറില്‍ വരെ ഇന്ത്യക്കു ബാറ്റര്‍മാരുമുണ്ടാവും. നിങ്ങള്‍ക്കു ഇത്തരത്തിലുള്ള മികച്ച ബാറ്റര്‍മാരുണ്ടെങ്കില്‍ വിക്കറ്റ് കീപ്പറില്‍ നിന്നും ഒരുപാട് ബാറ്റിങും പ്രതീക്ഷിക്കേണ്ടതില്ല.

നിങ്ങള്‍ക്കു അതു ലഭിക്കുകയാണെങ്കില്‍ നല്ലതാണ്. പക്ഷെ വിക്കറ്റ് കീപ്പറില്‍ നിന്നും അതു കിട്ടിയില്ലെങ്കില്‍ അതൊരു വിഷയവുമല്ല. കെഎല്‍ രാഹുല്‍ വിക്കറ്റ് കീപ്പറാവില്ലെന്നു രാഹുല്‍ ദ്രാവിഡ് ഇതിനകം പറഞ്ഞു കഴിഞ്ഞതായും ചോപ്ര അഭിപ്രായപ്പെട്ടു.വിരാട് കോലിയുടെ അഭാവത്തില്‍ കെഎല്‍ രാഹുല്‍ ഇന്ത്യക്കു വേണ്ടി നാലാം നമ്പറില്‍ ബാറ്റ് ചെയ്‌തേക്കുമെന്നു അദ്ദേഹം പറഞ്ഞു.

വിരാട് കോലി കളിക്കുന്നില്ലെന്നതിനാല്‍ നാലാമനായി കെഎല്‍ രാഹുലിനെ നിങ്ങള്‍ക്കു കാണാന്‍ സാധിച്ചേക്കുമെന്നു ഞാന്‍ കരുതുന്നു. കെഎസ് ഭരത് വിക്കറ്റ് കീപ്പറായും വന്നേക്കും. ആറാം നമ്പറിര്‍ രവീന്ദ്ര ജഡേജയെയും ഏഴാം നമ്പറില്‍ ഭരതിനെയും ഇറക്കാം. കൂടാതെ തിരിച്ചും ഇവരെ ബാറ്റിങില്‍ പരീക്ഷിക്കാവുന്നതാണ്. അതു ടീം മാനേജ്‌മെന്റാണ് തീരുമാനിക്കേണ്ടതെന്നും ചോപ്ര നിരീക്ഷിച്ചു.

ROHIT SHARMA

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് കോലി ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്. മൂന്നാം ടെസ്റ്റില്‍ അദ്ദേഹം ടീമിനോടൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭരതിനെക്കൂടാതെ പുതുമുഖമായ ധ്രുവ് ജുറേലും വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ സ്‌ക്വാഡിലുണ്ടെങ്കിലും അവസരം ലഭിച്ചേക്കില്ല. അടുത്തിടെ ഇംഗ്ലണ്ട് ലയണ്‍സുമായുള്ള മല്‍സരത്തില്‍ ഇന്ത്യന്‍ എ ടീമിനായി സെഞ്ച്വറി നേടിയതോടെ ഭരത് പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പാക്കിക്കഴിഞ്ഞു.

രോഹിത് ശര്‍മയ്‌ക്കൊപ്പം യശസ്വി ജയ്‌സ്വാള്‍ തന്നെയായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുകയെന്നു ചോപ്ര പറയുന്നു. വിരാട് കോലി ടീമിന്റെ ഭാഗമായിരുന്നെങ്കില്‍ രാഹുല്‍, ശ്രേയസ്, ഗില്‍ ഇവരില്‍ രണ്ടു പേര്‍ക്കു മാത്രമേ ഇലവനില്‍ ഇടം ലഭിക്കുമായിരുന്നുള്ളൂ.

പക്ഷെ വിരാട് ഇല്ലാത്തതിനാല്‍ മൂന്നു പേര്‍ക്കും കളിക്കാം. മൂന്നാം നമ്പറില്‍ ഗില്ലും നാലാമനായി രാഹുലും അഞ്ചാമനായി ശ്രേയസും കളിക്കും. വേണമെങ്കില്‍ ശ്രേയസിനെ നാലാം നമ്പറിലും രാഹുലിനെ അഞ്ചാം നമ്പറിലും ഇറക്കാം. ഇതു വലിയ വ്യത്യാസമുണ്ടാക്കാന്‍ പോവുന്നില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ചോപ്ര തിരഞ്ഞെടുത്ത ഇന്ത്യന്‍ പ്ലെയിങ് 11

രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story first published: Wednesday, January 24, 2024, 11:03 [IST]
Other articles published on Jan 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+