For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: മാച്ച് വിന്നര്‍ പുറത്ത്! ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെ? അറിയാം

അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പരയ്ക്കു പിന്നാലെ കരുത്തരായ ഇംഗ്ലണ്ടിനെതിരേ ദൈര്‍ഘ്യമേറിയ ടെസ്റ്റ് പരമ്പരയാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു കഴിഞ്ഞു. പുതുമുഖ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍ ആദ്യമായി ടീമില്‍ ഇടം പിടിച്ചുവെന്നതാണ് സ്‌ക്വാഡിലെ ഏറ്റവും വലിയ സര്‍പ്രൈസ്. ഇഷാന്‍ കിഷനെ തഴഞ്ഞാണ് അധികം അനുഭവസമ്പത്തില്ലാത്ത ജുറേലിനെ ടീമിലേക്കു വിളിച്ചിരിക്കുന്നത്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണില്‍ ഇന്ത്യ കളിക്കുന്ന മൂന്നാമത്തെ പരമ്പര കൂടിയാണിത്. ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ ആദ്യം കളിച്ചത്. ഇതില്‍ 1-0നു വിജയം കൊയ്യുകയും ചെയ്തു, അതിനു ശേഷം സൗത്താഫ്രിക്കയുമായി അവരുടെ നാട്ടില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പര 1-1നു സമനിലയിലാക്കാനും ഇന്ത്യക്കു കഴിഞ്ഞു. ഡബ്ല്യുടിസിയില്‍ ഇത്തവണ ഇന്ത്യ നാട്ടില്‍ കളിക്കുന്ന ആദ്യ പരമ്പരയാണ് ഇംഗ്ലണ്ടിനെതിരേയുള്ളത്.

KULDEEP YADAV

ബെന്‍ സ്റ്റോക്‌സ് നയിക്കുന്ന ഇംഗ്ലണ്ട് ടീം റെഡ് ബോള്‍ ഫോര്‍മാറ്റിലെ അപകടകാരികളായ എതിരാളികളാണ്. ബാസ്‌ബോള്‍ ശൈലിയുടെ വക്താക്കളായ അവരെ തോല്‍പ്പിക്കാന്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടതായി വരും. നാട്ടിലേതു സ്പിന്‍ അനുകൂല പിച്ചുകളായതിനാല്‍ തന്നെ സ്പിന്നര്‍മാര്‍മാര്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള ഇലവനെയായിരിക്കും ഇന്ത്യ പരീക്ഷിക്കുക.

ഈ മാസം 25 മുതല്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. ഈ മല്‍സരത്തിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം. ക്യാപ്റ്റന്‍ രോഹിത്തും ഇടംകൈയന്‍ യുവതാരം യശസ്വി ജയ്‌സ്വാളുമായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുകയെന്നുറപ്പാണ്. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടത്തില്‍ രോഹിത് നിരാശപ്പെടുത്തിയെങ്കിലും ജയ്‌സ്വാള്‍ അഗ്രസീവ് ബാറ്റിങായിരുന്നു കാഴ്ചവച്ചത്.

കഴിഞ്ഞ പരമ്പരയിലെ ക്ഷീണം ഇംഗ്ലണ്ടിനെതിരേ വലിയ ഇന്നിങ്‌സുകളുമായി തീര്‍ക്കാനായിരിക്കും രോഹിത്തിന്റെയും ജയ്‌സ്വാളിന്റെയും പ്ലാന്‍. മൂന്നാം നമ്പറില്‍ ശുഭ്മന്‍ ഗില്‍ തന്നെയായിരിക്കും കളിക്കുക. സൗത്താഫ്രിക്കയ്‌ക്കെതിരേ താരം വന്‍ ഫ്‌ളോപ്പായിരുന്നു. ഇതേ തുടര്‍ന്നു പരിചയസമ്പന്നനായ ചേതേശ്വര്‍ പുജാരയെ തിരികെ വിളിക്കണമെന്നു ആവശ്യവും ഉയര്‍ന്നിരുന്നു. പക്ഷെ സെലക്ഷന്‍ കമ്മിറ്റി ഗില്ലില്‍ തന്നെ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരേ താരം ഇതു കാക്കുകയും ചെയ്യേണ്ടതുണ്ട്.

നാലാം നമ്പറില്‍ വിരാട് കോലിയും അഞ്ചാമനായി ശ്രേയസ് അയ്യരുമായിരിക്കും ബാറ്റ് ചെയ്യുക. സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ ബാറ്റിങില്‍ ഏറ്റവും മികച്ചുനിന്നത് കോലിയായിരുന്നു. മറ്റു ബാറ്റര്‍മാരെല്ലാം റണ്ണെടുക്കാന്‍ പാടുപെട്ടപ്പോള്‍ അദ്ദേഹം വളരെ അനായാസം സ്‌കോര്‍ ചെയ്തിരുന്നു. ഇംഗ്ലണ്ടിനെതിരേയും കോലി ഇതു തുടരേണ്ടത് ആവശ്യമാണ്.

സൗത്താഫ്രിക്കയ്‌ക്കെതിരേ ബാറ്റിങില്‍ തീര്‍ത്തും നിറം മങ്ങിയ ശ്രേയസിനു വിമര്‍ശകരുടെ വായടപ്പിക്കാനുള്ള അവസരമായിരിക്കും ഇംഗ്ലണ്ടുമായുള്ള പരമ്പര. പരിചയസമ്പന്നനായ രഹാനെയെ ഒരിക്കല്‍ക്കൂടി തഴഞ്ഞാണ് ശ്രേയസില്‍ സെലക്ഷന്‍ കമ്മിറ്റി വിശ്വാസമര്‍പ്പിച്ചത്.

INDIA TEST

ശ്രേയസിനു ശേഷം ആറാമനായി കെഎല്‍ രാഹുല്‍ കളിക്കും. ടീമിനായി വിക്കറ്റ് കാക്കുന്നതും അദ്ദേഹം തന്നെ. സൗത്താഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയുടെ മറ്റു താരങ്ങളെല്ലാം റണ്ണെടുക്കാന്‍ വിഷമിച്ചപ്പോള്‍ രാഹുല്‍ സെഞ്ച്വറിയുമായി ടീമിന്റെ മാനം കാത്തിരുന്നു.

ഏഴു മുതല്‍ ഒമ്പതു വരെ സ്ഥാനങ്ങളില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടമാരായ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ ഊഴമായിരിക്കും. ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കുന്നതിനായി മാച്ച് വിന്നറായ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കാനിടയില്ല. സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായി കളിക്കുക ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമായിരിക്കും.

ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.

Story first published: Saturday, January 13, 2024, 9:26 [IST]
Other articles published on Jan 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+