രാഹുല്‍- ഡക്കെറ്റ് ഓപ്പണിങ്!! മൂന്നാമന്‍ റൂട്ട്, ക്യാപ്റ്റനായി ഗില്‍; ഇതാ സംയുക്ത കിടു 11
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു മല്‍സരങ്ങളുടെ കിടിലന്‍ ടെസ്റ്റ് പരമ്പയ്ക്കു അവസാനമായിരിക്കുകയാണ്. തോല്‍ക്കാന്‍ മനസ്സിലാത്ത ഇരുടീമുകളും തമ്മിലുള്ള പോരാട്ടം 2-2നു അവസാനിച്ചുവെന്നതു തന്നെയാണ് പരമ്പരയെ സംബന്ധിച്ച് ഏറ്റവും ബെസ്റ്റ് റിസല്‍റ്റെന്നു നിസംശയം പറയാം. ത്രസിപ്പിക്കുന്ന നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്കു ഈ പരമ്പര സാക്ഷിയായിരുന്നു.
മാച്ച് വിന്നിങ് പ്രകടനങ്ങളിലൂടെ കൈയടി നേടിയ താരങ്ങളെ രണ്ടു ടീമുകളിലും നമുക്കു കാണാന്‍ സാധിക്കും. ഇവരെ ഉള്‍പ്പെടുത്തി പരമ്പരയിലെ ഒരു സംയുക്ത ഇലവനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയെലാവും ഇടം പിടിക്കുകയന്നു പരിശോധിക്കാം.

ടോപ്പ് ഫോര്‍
സംയുക്ത ടെസ്റ്റ് ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലും ഇംഗ്ലണ്ടിന്റെ ഇടംകൈയന്‍ വെടിക്കെട്ട് താരം ബെന്‍ ഡക്കെറ്റും ചേര്‍ന്നായിരിക്കും. ഈ പരമ്പരയിലുടനീളം ഇന്ത്യക്കു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനമാണ് രാഹുല്‍ കാഴ്ചവച്ചത്. മികച്ച ബാറ്റിങ് ടെക്‌നിക്കും അദ്ദേഹത്തിനു പരമ്പരയില്‍ മുതല്‍ക്കൂട്ടായി മാറിയെന്നു കാണാം.
അഗ്രസീവ് ബാറ്ററായ യശസ്വി ജയ്‌സ്വാളിനെ മറികടന്നാണ് ഡക്കെറ്റ് ഇലവന്റെ ഓപ്പണിങിലേക്കു വന്നിരിക്കുന്നത്. 82.94 ശരാശരിയില്‍ 462 റണ്‍സ് അദ്ദേഹം സ്‌കോര്‍, ചെയ്തിട്ടുണ്ട്. ജയ്‌സ്വാളാവട്ടെ 68.73 സ്‌ട്രൈക്ക് റേറ്റില്‍ 411 റണ്‍സുമാണ് നേടിയത്.
ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഡക്കെറ്റിന്റെ ബാറ്റില്‍ നിന്നും വന്നപ്പോള്‍ ജയ്‌സ്വാള്‍ അഞ്ചിന്ന്ിങ്‌സുകളില്‍ 15ല്‍ താഴെ റണ്‍സിനു പുറത്തായിരുന്നു. ബാറ്റിങില്‍ അദ്ദേഹത്തിന്റെ സ്ഥിരതയില്ലായ്മ തന്നൊണ് ഇതു തെളിയിക്കുന്നത്. ഈ കാരണത്താസാണ് ജയ്‌സ്വാളിനെ ഓവര്‍ടേക്ക് ചെയ്ത് ഡക്കെറ്റിനെ ടീമിലെത്തിച്ചത്.

മൂന്ന്, നാല് നമ്പറുകളില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ് ഇതിഹാസവും റണ്‍മെഷീനുമായ ജോ റൂട്ടും ഇന്ത്യന്‍ ക്യാപ്റ്റനും യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലുമാണുളളത്. ഈ സംയുക്ത ടീമിനെ നയിക്കുന്നതും ഗില്‍ തന്നെ.
ഇന്ത്യക്കെതിരേ റെഡ് ബോള്‍ ക്രിക്കറ്റില്‍ റണ്‍സ് വാരിക്കൂട്ടുന്ന പതിവ് റൂട്ട് ഇത്തവണയും തെറ്റിച്ചില്ല. ഒമ്പതു ഇന്നിങ്‌സുകളിലായി 67.12 ശരാശരിയില്‍ മൂന്നു സെഞ്ച്വറിയും ഒരു ഫിഫ്റ്റിയുമടക്കം 537 റണ്‍സാണ് റൂട്ടിന്റെ സമ്പാദ്യം.
ഗില്ലാവട്ടെ സ്ഥിരം ക്യാപ്റ്റനായ ആദ്യ പരമ്പരയില്‍ തന്നെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് കാഴ്ചവച്ചത്. 10 ഇന്നിങ്‌സുകളില്‍ നിന്നും ഒരു ഡബിള്‍ സെഞ്ച്വറിയും മൂന്നു സെഞ്ച്വറികളുമടക്കം 75.4 ശരാശരിയില്‍ വാരിക്കൂട്ടിയത് 754 റണ്‍സുമാണ്. നിരവധി ബാറ്റിങ് റെക്കോര്‍ഡുകളും അദ്ദേഹം തകര്‍ക്കുകയും ചെയ്തു.
മധ്യനിര, ബൗളിങ് ലൈനപ്പ്
സംയുക്ത ഇലവന്റെ മധ്യനിരയില്‍ അഞ്ചു മുതല്‍ എട്ടു വരെ സ്ഥാനങ്ങങ്ങളില്‍ ഹാരി ബ്രൂക്ക്, റിഷഭ് പന്ത്, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ്, രവീന്ദ്ര ജഡേജ എന്നിവരാണുള്ളത്. ഇന്ത്യന്‍ ബൗളിങ് നിരയ്ക്കു മേല്‍ ആധിപത്യം പുലര്‍ത്തുന്ന പ്രകടനമാണ് ബ്രൂക്ക് പരമ്പരയില്‍ കാഴ്ചവച്ചത്. എജ്ബാസ്റ്റണിലെ 158ഉം ഓവലിലെ 111ഉം എടുത്തു പറയേണ്ടതാണ്.
പരിക്കു കാരണം അവസാന ടെസ്റ്റ് നഷ്ടമങ്കിലും റിഷഭ് 68.43 ശരാശരിയോടെ 479 റണ്‍സ് ഈ പരമ്പരയില്‍ തന്റെ പേരില്‍ കുറിച്ചു. സ്റ്റോക്‌സ് ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങി. 304 റണ്‍സ് സ്‌കോര്‍ ചെയ്ത അദ്ദേഹം 17 വിക്കറ്റുകളും വീഴ്ത്തി. ജഡേജയാവട്ടെ തകര്‍പ്പന്‍ ബാറ്റിങിലൂടെ ഈ പരമ്പരയില്‍ ശരിക്കും ഞെട്ടിക്കുക തന്നെ ചെയ്തു.
ബൗളിങ് ലൈനപ്പെടുത്താല്‍ മുഹമ്മദ് സിറാജിനാണ് പേസാക്രമണത്തിന്റെ ചുമതല. ജോഷ് ടങ്, ആകാശ്ദീപ് എന്നിവരാണ് മറ്റു ഫാസ്റ്റ് ബൗളര്‍മാര്‍. 23 വിക്കറ്റുകളുമായി പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരനായി സിറാജ് മാറിയിരുന്നു. ടങാവട്ടെ 19 വിക്കറ്റുകളുമായി പരമ്പരയില്‍ രണ്ടാമതുമെത്തി.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ 14 വിക്കറ്റകള്‍ വീഴ്ത്തിയിരുന്നെങ്കിലും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ പരമ്പരയിലുടനീളം വലച്ചു. ഇതാണ് ആകാശ്ദീപിനു ഇലവനില്‍ ഇടം നേടിക്കൊടുത്തത്. 13 വിക്കറ്റുകള്‍ വീഴ്ത്തുന്നിനൊപ്പം കരിയറിലെ ആദ്യ ഫിഫ്റ്റിയും പരമ്പരയില്‍ അദ്ദേഹം നേടി.
ഇന്ത്യ- ഇംഗ്ലണ്ട് സംയുക്ത 11
ബെന്‍ ഡക്കെറ്റ്, കെഎല്‍ രാഹുല്‍, ജോ റൂട്ട്, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ബെന്‍ സ്റ്റോക്സ്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ജോഷ് ടങ്, ആകാശ്ദീപ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications