For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ജയ്‌സ്വാള്‍- സഞ്ജു ഓപ്പണിങ്, 3 മിന്നും താരങ്ങള്‍ പുറത്ത്!! ഇന്ത്യന്‍ ടി20 ടീം ഉടന്‍

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കു ശേഷം നാട്ടില്‍ രണ്ടു വൈറ്റ് ബോള്‍ പരമ്പരകളാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്. കരുത്തരായ ഇംഗ്ലണ്ടിനെതിരേ ടി20, ഏകദിന പരമ്പരകളിലാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക. അഞ്ചു ടി20കളും മൂന്നു ഏകദിനങ്ങളുമടങ്ങുന്നതാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം. ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് ഇന്ത്യ കളിക്കുന്ന അവസാനത്തെ പരമ്പരയും ഇതു തന്നെയാണ്.

അടുത്ത മാസം 22നാണ് ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആദ്യ പോരാട്ടം. അതിനു ശേഷമാണ് ഫെബ്രുവരി ആറു മുതല്‍ പകലും രാത്രിയുമായുള്ള ഏകദിന പരമ്പര. ഓസീസ് പര്യടനം സമാപിക്കാനിരിക്കെ ഇംഗ്ലണ്ടുമായുള്ള പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീമിനൊപ്പമുണ്ടായിരുന്ന ചില പ്രധാനപ്പെട്ട താരങ്ങള്‍ക്കു ടി20 പരമ്പരയില്‍ വിശ്രമം നല്‍കിയേക്കുകയും ചെയ്യും. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങിയവരൊന്നും ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയില്‍ കളിക്കാന്‍ സാധ്യയില്ല. ഇന്ത്യന്‍ ടി20 ടീമില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.

SANJU SAMSON

ഓപ്പണിങ് ജോടി

ഇന്ത്യയുടെ അവസാനത്തെ രണ്ടു ടി20 പരമ്പരകളിലും ഓപ്പണറായി മിന്നിച്ച മലയാളി താരം സഞ്ജു സാംസണിനു ഇംഗ്ലണ്ടിനെതിരേയും ഇതേ റോള്‍ തന്നെ ലഭിച്ചേക്കും. ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയായിരിക്കും. സഞ്ജുവും അഭിഷേക് ശര്‍മയുമായിരുന്നു ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവരുമായുള്ള ടി20 പരമ്പരകളില്‍ ടീമിനായി ഓപ്പണ്‍ ചെയ്തത്. മൂന്നു സെഞ്ച്വറികളുമായി സഞ്ജു അവസരം നന്നായി മുതലാക്കിയപ്പോള്‍ അഭിഷേക് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവച്ചിരുന്നില്ല.

അതിനാല്‍ തന്നെ ഇംഗ്ലണ്ടിനെതിരേ അഭിഷേകിനെ ടീമില്‍ നിലനിര്‍ത്താനും സാധ്യതയില്ല. പകരം പുതിയ ഓപ്പണിങ് ജോടിയെയാവും ഇന്ത്യ പരീക്ഷിച്ചേക്കുക. സഞ്ജുവിന്റെ ഓപ്പണിങ് പങ്കാളിയായി എത്തുക മറ്റൊരു വെടിക്കെട്ട് താരവും ഇടംകൈയന്‍ ബാറ്ററുമായ യശസ്വി ജയ്‌സ്വാളായിരിക്കും. ദേശീയ ടീമിനായി ഇരുവരും ഇനിയും ഒരുമിച്ച് ഓപ്പണ്‍ ചെയ്തിട്ടില്ല. ഈ പരമ്പരയില്‍ ജയ്‌സ്വാള്‍- സഞ്ജു ഓപ്പണിങ് ജോടി ക്ലിക്കായാല്‍ അടുത്ത ടി20 ലോകകപ്പിലും ഇവര്‍ തന്നെ ഓപ്പണ്‍ ചെയ്‌തേക്കും.

Year Ender 2024: ക്രിക്കറ്റിന് നഷ്ടങ്ങളുടെ വര്‍ഷം!! ഈ വര്‍ഷം ഇവര്‍ കളി നിര്‍ത്തി, ആരെല്ലാം?

മധ്യനിരയില്‍ ആരെല്ലാം

ഇന്ത്യക്കു വേണ്ടി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക മിന്നുന്ന ഫോമിലുള്ള യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയായിരിക്കും. യഥാര്‍ഥത്തില്‍ നായകന്‍ സൂര്യകുമാര്‍ യാദവാണ് ഈ പൊസിഷനില്‍ കളിക്കാറുള്ളതെങ്കിലും സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ പരമ്പരയില്‍ അവസാനത്തെ രണ്ടു കളിയില്‍ തിലകിനെ മൂന്നാം നമ്പറിലേക്കു ഇന്ത്യ പ്രൊമോട്ട് ചെയ്തിരുന്നു.

തുടര്‍ച്ചയായി രണ്ട സെഞ്ച്വറികളോടെയാണ് പുതിയ റോളില്‍ തിലക് കസറിയത്. ഇതിനാല്‍ തന്നെ ഇംഗ്ലണ്ടിനെതിരേയും അദ്ദേഹത്തിനു ഈ റോള്‍ തന്നെ ടീം മാനേജ്‌മെന്റ് നല്‍കിയേക്കും. തിലക് മൂന്നാമനായാല്‍ നാാലാം നമ്പറില്‍ നായകന്‍ സൂര്യയുടെ ഊഴമായിരിക്കും. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുക സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും.

അതിനു ശേഷം ഫിനിഷര്‍ റിങ്കു സിങിനെയും ഇന്ത്യ കളിപ്പിക്കും. സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ പരമ്പര നഷ്ടമായ ഇന്ത്യയുടെ പുതിയ സെന്‍സേഷനും യുവ ഓള്‍റൗണ്ടറുമായ നിതീഷ് റെഡ്ഡിയായിരിക്കും ഏഴാം നമ്പറില്‍ ഇറങ്ങുന്നത്. ബംഗ്ലാദേശിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരം മികച്ച പ്രകടനവും കാഴ്ചവച്ചിരുന്നു.

SURYAKUMAR YADAV

ബൗളിങ് നിര

നിതീഷ് റെഡ്ഡിക്കു ശേഷം എട്ടാം നമ്പറില്‍ സ്പിന്‍ ബൗളിങ് ഓള്‍റണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും കളിക്കുക. സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക വരുണ്‍ ചക്രവര്‍ത്തിയായിരിക്കും. കഴിഞ്ഞ രണ്ടു പരമ്പരയിലും തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിയത്.

ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക അര്‍ഷ്ദീപ് സിങായിരിക്കും. ആവേശ് ഖാന്‍, ഹര്‍ഷിത് റാണ എന്നിവരിലൊരാളായിരിക്കും അദ്ദേഹത്തിന്റെ പേസ് ബൗളിങ് പങ്കാളി.

ഇന്ത്യന്‍ സാധ്യതാ ടി20 ടീം

യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍/ ഹര്‍ഷിത് റാണ.

Story first published: Tuesday, December 31, 2024, 6:22 [IST]
Other articles published on Dec 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+