Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഷമി തിരിച്ചുവരും, റിഷഭ് പുറത്താവും; ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിതാ

സിഡ്‌നി: ഇന്ത്യയുടെ ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ പര്യടനം മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇത്തവണ സാധിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യയുടെ പോരാട്ട വീര്യം ഇത്തവണ കാണാനായില്ലെന്ന് തന്നെ പറയാം. സൂപ്പര്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. അതുകൊണ്ടുതന്നെ അടുത്ത വിദേശ പര്യടനത്തില്‍ ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങളുറപ്പാണ്.

ഇന്ത്യയുടെ അടുത്ത വിദേശ ടെസ്റ്റ് പര്യടനം ഇംഗ്ലണ്ടിനെതിരേയാണ്. ഈ പരമ്പരക്ക് മുന്നോടിയായി നിലവിലെ ടീമില്‍ ഇന്ത്യ വലിയ പൊളിച്ചെഴുത്ത് നടത്തേണ്ടതായുണ്ട്. ഇന്ത്യയുടെ പരിശീലകസ്ഥാനത്തുള്ള ഗൗതം ഗംഭീറിന് കാര്യങ്ങള്‍ കടുപ്പമാണ്. ഓസ്‌ട്രേലിയയിലെ നിരാശപ്പെടുത്തുന്ന പ്രകടനം പരിശീലകനെന്ന നിലയില്‍ ഗംഭീറിനേയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വലിയ മാറ്റങ്ങള്‍ ഇന്ത്യ ടീമില്‍ വരുത്തിയേക്കും. ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള ടീമിനേയും സാധ്യതാ 11നേയും അറിയാം.

കെഎല്‍ രാഹുല്‍-യശ്വസി ജയ്‌സ്വാള്‍

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയുണ്ടാവില്ല. നിലവിലെ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത കൂടുതല്‍. അതുകൊണ്ടുതന്നെ പുതിയൊരു ഓപ്പണിങ് കൂട്ടുകെട്ടിനെ ഇന്ത്യ പരിഗണിക്കും. കെ എല്‍ രാഹുല്‍ വീണ്ടും ടെസ്റ്റില്‍ സ്ഥിരം ഓപ്പണറായി എത്താനാണ് സാധ്യത കൂടുതല്‍. ഓസ്‌ട്രേലിയയില്‍ രാഹുല്‍ മികച്ച പ്രകടനമാണ് ഓപ്പണറായി കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ രാഹുലിനെ ഓപ്പണര്‍ റോളില്‍ തുടരാന്‍ ഇന്ത്യ അനുവദിച്ചേക്കും.

സായ് സുദര്‍ശന്‍, ശുബ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍

മൂന്നാം നമ്പറില്‍ സായ് സുദര്‍ശന്‍ എത്താനാണ് സാധ്യത. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യ എ ടീമിനൊപ്പം വിദേശ പര്യടനങ്ങളിലെല്ലാം മികച്ച പ്രകടനമാണ് നടത്തുന്നത്. ഐപിഎല്ലിലും പ്രതിഭ തെളിയിച്ച സായ് സുദര്‍ശന്‍ വലിയ ഇന്നിങ്‌സ് കളിക്കാന്‍ കഴിവുള്ളവനാണ്. സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ കഴിവുള്ള സായ് സുദര്‍ശന്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ്.

gautam gambhir rohit sharma

നാലാം നമ്പറില്‍ ഇനി വിരാട് കോലിയുണ്ടാവില്ല. ഇന്ത്യയുടെ സൂപ്പര്‍ താരം ഓഫ് സൈഡ് കെണിയില്‍ തുടര്‍ച്ചയായി പുറത്താവുകയാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇതുവരെയായിട്ട് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇനിയും കോലിയെ ഇന്ത്യ പിന്തുണക്കില്ല. കോലിക്ക് പകരം നാലാം നമ്പറിലേക്ക് ശുബ്മാന്‍ ഗില്ലെത്തും. ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരങ്ങളിലൊരാളായി വിലയിരുത്തപ്പെടുന്നവനാണ് ശുബ്മാന്‍ ഗില്‍. അഞ്ചാം നമ്പറില്‍ റിഷഭ് പന്തിനെയാണ് എല്ലാവരും പ്രതീക്ഷിക്കുക.

എന്നാല്‍ സമീപകാലത്തെ പ്രകടനം നോക്കുമ്പോള്‍ റിഷഭിന് ടെസ്റ്റില്‍ വിശ്രമം നല്‍കേണ്ടത് അനിവാര്യമായിരിക്കുകയാണ്. സഞ്ജു സാംസണിന് ഇന്ത്യ അവസരം നല്‍കിയാലും അത്ഭുതപ്പെടാനാവില്ല. ഗംഭീറുമായി അടുത്ത ബന്ധമാണ് സഞ്ജുവിനുള്ളത്.

നിതീഷ് കുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ

പേസ് ഓള്‍റൗണ്ടറായി നിതീഷ് കുമാര്‍ വേണം. ഓസ്‌ട്രേലിയയില്‍ ഭേദപ്പെട്ട പ്രകടനം നടത്തി കൈയടി നേടാന്‍ നിതീഷിനായിട്ടുണ്ട്. വിദേശ പിച്ചുകളില്‍ തിളങ്ങാന്‍ ശേഷിയുള്ള പ്രതിഭയാണ് നിതീഷ്. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി വാഷിങ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയുമാണ് വേണ്ടത്. ആര്‍ അശ്വിന്‍ വിരമിച്ച സീറ്റിലേക്കെത്താന്‍ ഏറ്റവും യോഗ്യന്‍ സുന്ദറാണ്. താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം കൈയടി അര്‍ഹിക്കുന്നതാണ്.

ബുംറ, ഷമി, അര്‍ഷ്ദീപ്/ സിറാജ്

ഇന്ത്യയുടെ പേസ് നിരയില്‍ ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് ഷമി തിരിച്ചെത്തിയേക്കും. ഈ കൂട്ടുകെട്ടിന്റെ മടങ്ങിവരവ് ഇന്ത്യക്ക് വളരെ ഗുണം ചെയ്‌തേക്കും. ഓസ്‌ട്രേലിയയില്‍ ബുംറ മിന്നും പ്രകടനം നടത്തിയെങ്കിലും ഒപ്പം നില്‍ക്കാന്‍ മികച്ചൊരു പേസറില്ലാതെ പോയി. ഈ സാഹചര്യത്തില്‍ ഇന്ത്യ ഷമിയെ തിരികെ വിളിച്ചേക്കും. ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപ് സിങ്ങിനെ ഇന്ത്യ ടെസ്റ്റില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. മുഹമ്മദ് സിറാജിന് വിശ്രമം നല്‍കുന്നതാണ് നല്ലത്.

Story first published: Tuesday, December 31, 2024, 12:58 [IST]
Other articles published on Dec 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+