Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രോഹിത്തിന്റെ സീറ്റാര്‍ക്ക്? സഞ്ജു മോഹിക്കേണ്ട!! മൂന്നിലൊരാള്‍ക്ക് നറുക്കുവീഴും

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര കഴിയുന്നതോടെ വൈറ്റ് ബോള്‍ മല്‍സരങ്ങളാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. ഇംഗ്ലണ്ടുമായി നാട്ടില്‍ അഞ്ചു ടി20കളും മൂന്നു ഏകദിനങ്ങളുമാണ് ഇന്ത്യന്‍ ടീം അടുത്തതായി കളിക്കുക. ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് ഇന്ത്യയുടെ അവസാനത്തെ പരമ്പരയും ഇതു തന്നെയാണ്. ഈ മാസം 22 മുതലാണ് ടി20 പരമ്പര. ഏകദിന പരമ്പര അടുത്ത മാസം ആറിനും തുടങ്ങും.

സ്ഥിരം നായകന്‍ രോഹിത് ശര്‍മയ്ക്കു ഏകദിന പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. ചാംപ്യന്‍സ് ട്രോഫിക്കു മുന്നോടിയായാണ് അദ്ദേഹത്തിനു വിശ്രമം നല്‍കാന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നത്. രോഹിത് ഇല്ലെങ്കില്‍ ഏകദിന പരമ്പരയില്‍ പകരക്കാരനായി ആരാവും ടീമിലെത്തുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിനു ഏറ്റവുമധികം സാധ്യതയുള്ള മൂന്നു കളിക്കാരെ അറിയാം.

YASHASVI JAISWAL

യശസ്വി ജയ്‌സ്വാള്‍

യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ഈ ലിസ്റ്റിലെ ആദ്യത്തെ താരം. ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന അദ്ദേഹം ഏകദിനത്തില്‍ ഇനിയും അരങ്ങേറ്റം പോലും നടത്തിയിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം. രോഹിത് ശര്‍മയ്ക്കു വിശ്രമം നല്‍കിയാല്‍ ഓപ്പണിങിലേക്കു ഫസ്റ്റ് ചോയ്‌സ് താരം ജയ്‌സ്വാള്‍ തന്നെയായിരിക്കും.

മറ്റു രണ്ടു ഫോര്‍മാറ്റുകളിലും അദ്ദേഹം സ്ഥിരം ഓപ്പണറായി മാറിക്കഴിഞ്ഞു. ഇനി ഏകദിനത്തിലും തന്റെ സാന്നിധ്യമറിയിക്കാനൊരുങ്ങുകയാണ് ഈ ഭാവി സൂപ്പര്‍ താരം. രോഹിത്ത് ഇല്ലെങ്കില്‍ ജയ്‌സ്വാളും ഗില്ലും ചേര്‍ന്നായിരിക്കും മൂന്ന് ഏകദിനങ്ങളിലും ടീമിനായി ഓപ്പണ്‍ ചെയ്യുക.

റുതുരാജ് ഗെയ്ക്വാദ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി മൂന്നു ഫോര്‍മാറ്റുകളിലും കസറാനുള്ള കഴിവുണ്ടായിട്ടും വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെ തഴയപ്പെട്ടു കൊണ്ടിരിക്കുന്ന റുതുരാജ് ഗെയ്ക്വാദാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. ഇംഗ്ലണ്ടിനെതിരേ രോഹിത് ശര്‍മയ്ക്കു വിശ്രമം നല്‍കിയാല്‍ ഓപ്പണിങില്‍ അദ്ദേഹത്തിന്റെ അഭാവം തീര്‍ച്ചയായും നികത്താന്‍ റുതുരാജിനു സാധിക്കും.

രോഹിത്തിനെപ്പോലെ അഗ്രസീവല്ലെങ്കിലും മികച്ച ബാറ്റിങ് ടെക്‌നിക്കും ക്ലാസിക്ക് ഷോട്ടുകള്‍ കളിക്കാനുള്ള മിടുക്കും അദ്ദേഹത്തെ മാച്ച് വിന്നറാക്കി മാറ്റുന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ മികച്ച റെക്കോര്‍ഡും റുതുരാജിനു പ്ലസ് പോയിന്റാണ്.

ഇന്ത്യക്കായി വെറും ആറു ഏകദിനങ്ങളില്‍ മാത്രമേ റുതുരാജ് കളിച്ചിട്ടുള്ളൂ. ഒരു ഫിഫ്റ്റിയടക്കം 115 റണ്‍സാണ് അദ്ദേഹം നേടിയത്. ലിസ്റ്റ് എയില്‍ ഇതിനകം 82 മല്‍സരങ്ങളില്‍ താരം കളിച്ചു കഴിഞ്ഞു. ഇവയില്‍ 58.72 എന്ന ഗംഭീര ശരാശരിയില്‍ 4287 റണ്‍സ് റുതുരാജ് അടിച്ചെടുത്തു കഴിഞ്ഞു. 16 സെഞ്ച്വറി പ്ലസ് സ്‌കോറുകളും 17 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. പുറത്താവാതെ നേടിയ 220 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

RUTURAJ GAIKWAD

സായ് സുദര്‍ശന്‍

ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരങ്ങളിലൊരാളും ഇടംകൈയന്‍ ബാറ്ററുമായ സായ് സുദര്‍ശനാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. ടീമില്‍ വലംകൈ- ഇടംകൈ ബാറ്റിങ് കോമ്പിനേഷന്‍ കൊണ്ടു വരാന്‍ പലപ്പോഴും ശ്രമിക്കുന്നയാളാണ് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍. ഇതു സായിക്കു വലിയ പ്രതീക്ഷയും നല്‍കുന്നുണ്ട്. ഭാവിയിലേക്കു മൂന്നു ഫോര്‍മാറ്റുകളിലക്കും ഇന്ത്യക്കു വളര്‍ത്തി കൊണ്ടു വരാവുന്ന താരം കൂടിയാണ് ഈ 23കാരന്‍.

ഇന്ത്യക്കായി മൂന്ന് ഏകദിനങ്ങളില്‍ സായ് ഇതിനകം കളിച്ചുകഴിഞ്ഞു. ഇവയില്‍ രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം 127 റണ്‍സും താരം നേടിയിട്ടുണ്ട്. എന്നിട്ടും സായിക്കു പിന്നീട് അവസരങ്ങള്‍ ലഭിച്ചില്ലെന്നതാണ് നിരാശാജനകമായ കാര്യം.

Story first published: Friday, January 3, 2025, 13:33 [IST]
Other articles published on Jan 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+