For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: റിഷഭിനെ ഇന്ത്യ കളിപ്പിക്കേണ്ട, പകരം അവന്‍ മതി; പ്ലേയിങ് 11 നിര്‍ദേശിച്ച് സഞ്ജയ്

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന്റെ വിജയം നേടി മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തിയിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഇന്ത്യയുടെ പ്രകടനം ആത്മവിശ്വാസം നല്‍കുന്നതാണ്. രോഹിത് ശര്‍മയുടെ മോശം ഫോം ആശങ്ക സൃഷ്ടിക്കുമ്പോഴും സ്പിന്നര്‍മാരുടേയും യുവതാരങ്ങളുടേയും കരുത്തില്‍ ഇന്ത്യക്ക് വിജയത്തിലേക്കെത്താന്‍ സാധിക്കുന്നുണ്ട്.

ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത് കെ എല്‍ രാഹുലാണ്. ആറാം നമ്പറില്‍ ബാറ്റ് ചെയ്ത രാഹുല്‍ രണ്ട് റണ്‍സെടുത്താണ് പുറത്തായത്. റിഷഭ് പന്തിനെ പുറത്തിരുത്തിയാണ് രാഹുലിനെ ഇന്ത്യ കളിപ്പിക്കുന്നത്. ഇന്ത്യയുടെ മധ്യനിരയില്‍ ഇടം കൈയന്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനില്ലാത്തത് വലിയ തലവേദനയാണ്. എന്നാല്‍ രാഹുലിനെയാണ് ഗൗതം ഗംഭീറും രോഹിത് ശര്‍മയും ഏകദിനത്തില്‍ കൂടുതല്‍ പിന്തുണക്കുന്നത്.

ഇപ്പോഴിതാ കെ എല്‍ രാഹുല്‍ ഇന്ത്യയുടെ പ്ലേയിങ് 11 തുടരണമെന്നും എന്നാല്‍ റിഷഭ് പന്തിനെ ചാമ്പ്യന്‍സ് ട്രോഫിയിലും പരിഗണിക്കേണ്ടെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കര്‍. പകരം കളിക്കേണ്ടത് ആരാണെന്നും സഞ്ജയ് നിര്‍ദേശിക്കുന്നുണ്ട്.

മധ്യനിരയില്‍ അക്ഷര്‍ മതി

ഒന്നാം ഏകദിനത്തില്‍ അഞ്ചാം നമ്പറില്‍ ഇന്ത്യ അക്ഷര്‍ പട്ടേലിനെ കളിപ്പിച്ചിരുന്നു. വലം കൈയന്‍മാര്‍ക്കിടയില്‍ ഇടം കൈയന്‍ കളിക്കേണ്ടത് അത്യാവശ്യമായതിനാല്‍ അക്ഷറിനെ ഇന്ത്യ പരീക്ഷിക്കുകയായിരുന്നുവെന്ന് പറയാം. അവസരം മുതലാക്കിയ അക്ഷര്‍ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ കസറി. സ്പിന്നര്‍മാരേയും പേസര്‍മാരേയും ഒരുപോലെ നേരിട്ട അക്ഷര്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ പ്രതീക്ഷകള്‍ സജീവമാക്കുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്.

'റിഷഭ് പന്തിനെ ഇന്ത്യ ടീമിലെടുത്തത് ചാമ്പ്യന്‍സ് ട്രോഫി മുന്നില്‍ക്കണ്ടാണെന്ന് നേരത്തെ തന്നെ ഞാന്‍ അഭിപ്രായപ്പെട്ടതാണ്. ഇന്ത്യക്ക് ടോപ് 6ല്‍ ഒരു ഇടം കൈയന്‍ താരം വേണ്ടത് അത്യാവശ്യമാണ്. അക്ഷര്‍ പട്ടേല്‍ മധ്യനിരയില്‍ ഇന്ത്യക്ക് ഏറ്റവും ഗുണം ചെയ്യുന്ന താരമാണ്. സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ കഴിവുള്ളവനാണ് അക്ഷര്‍ പട്ടേല്‍. ഇന്ത്യക്കായി ടെസ്റ്റില്‍ അവന്‍ നടത്തിയ മികച്ച പ്രകടനങ്ങള്‍ നമ്മള്‍ കണ്ടതാണ്. സ്പിന്നര്‍മാര്‍ക്കെതിരേയും അവന്‍ നന്നായി കളിക്കുന്നുണ്ട്.

ഇന്ത്യക്ക് മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ നന്നായി കളിക്കുന്നവരെ ആവശ്യമാണ്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ അക്ഷറിനെ ഇന്ത്യക്ക് മധ്യനിരയില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനായി കളിപ്പിക്കാം' സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

axar patel

ഇന്ത്യക്ക് മറ്റൊരു പദ്ധതി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പദ്ധതി മറ്റൊന്നാണ്. ഇടം കൈയന്‍മാരുടെ വിടവ് നികത്താന്‍ യശ്വസി ജയ്‌സ്വാളിനെ ശുബ്മാന്‍ ഗില്ലിനൊപ്പം ഓപ്പണറാക്കാനാണ് ഇന്ത്യയുടെ പദ്ധതി. മൂന്നാം നമ്പറില്‍ വിരാട് കോലി വരുമ്പോള്‍ നാലാം നമ്പറിലേക്ക് ശുബ്മാന്‍ ഗില്ലെത്തും. അഞ്ചാം നമ്പറില്‍ അക്ഷര്‍ പട്ടേലും ആറാം നമ്പറില്‍ കെ എല്‍ രാഹുലും ഏഴാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയുമെന്ന തരത്തിലേക്ക് ഇന്ത്യ പദ്ധതി മെനയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആദ്യ മത്സരത്തിനുള്ള പ്ലേയിങ് 11 തനിക്ക് സ്ഥാനമില്ലായിരുന്നുവെന്നും വിരാട് കോലിക്ക് പരിക്കേറ്റതിനാലാണ് കളിക്കാന്‍ അവസരം ലഭിച്ചതെന്നും ആദ്യ മത്സരത്തിന് ശേഷം ശ്രേയസ് അയ്യര്‍ പറഞ്ഞിരുന്നു. എന്നാല്‍ മടങ്ങിവരവില്‍ 30 പന്തില്‍ അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ മാച്ച് വിന്നിങ് പ്രകടനമാണ് ശ്രേയസ് അയ്യര്‍ കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ കോലി മടങ്ങിയെത്തുമ്പോള്‍ ആരെ തഴയുമെന്നത് ഇന്ത്യക്ക് മുന്നില്‍ വലിയ ചോദ്യമായി മാറിയിരിക്കുകയാണ്.

ഇന്ത്യക്ക് സംതുലിതമായ ടീം

ഇന്ത്യയുടെ നിലവിലെ ഏകദിന ടീം സംതുലിതമാണെന്ന് പറയാം. ചെറിയ ചില മാറ്റങ്ങള്‍ മാത്രമാണ് വരുത്തേണ്ടതായുള്ളത്. ബൗളിങ് നിരയിലേക്ക് ജസ്പ്രീത് ബുംറ മടങ്ങിയെത്തണം. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ബുംറക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ബാറ്റിങ് നിരയില്‍ കാര്യമായ മാറ്റം വരുത്തേണ്ടതില്ല. രോഹിത്തും കോലിയും ഫോമിലേക്കെത്തിയാല്‍ ചാമ്പ്യന്‍സ് ട്രോഫി അലമാരയിലെത്തിക്കുക ഇന്ത്യക്ക് പ്രയാസമായിരിക്കില്ല.

Story first published: Saturday, February 8, 2025, 11:44 [IST]
Other articles published on Feb 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+