Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലിയെ സ്ലെഡ്ജ് ചെയ്യൂ, വിക്കറ്റ് നേടാന്‍ വഴിയുണ്ട്! ഇംഗ്ലണ്ടിനെ ഉപദേശിച്ച് പനേസര്‍

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര 25ന് ആരംഭിക്കാന്‍ പോവുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായുള്ള സജീവ പടയൊരുക്കത്തിലാണ് രണ്ട് ടീമുകളും. ഇത്തവണ ഇന്ത്യയുടെ തട്ടകത്തിലേക്കാണ് ടെസ്റ്റ് പരമ്പയെത്തുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ആത്മവിശ്വാസവുമേറെ. ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ വിറപ്പിക്കാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ ഇന്ത്യയിലേക്കെത്തുമ്പോള്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാവില്ല.

ഇന്ത്യയുടെ സ്പിന്‍ കെണിയെ ഏത് എതിരാളികളും ഭയക്കും. ഇംഗ്ലണ്ടിനെതിരേ ഇത്തവണയും ഇന്ത്യ സ്പിന്‍ കെണിയൊരുക്കുമെന്നുറപ്പാണ്. എന്നാല്‍ ഇന്ത്യയുടെ സ്പിന്‍ കെണിപോലെ തന്നെ ഇംഗ്ലണ്ടിനെ ഭയപ്പെടുത്തുന്ന ഒന്നാണ് വിരാട് കോലിയുടെ ബാറ്റിങ്. വിരാട് കോലിയുടെ വിക്കറ്റ് നേടിയെടുക്കുകയെന്നതാണ് ഇംഗ്ലണ്ടിന് മുന്നിലെ വലിയ വെല്ലുവിളിയെന്ന് പറയാം. ഇപ്പോഴിതാ വിരാട് കോലിയെ സ്ലെഡ്ജ് ചെയ്താല്‍ വിക്കറ്റ് നേടാമെന്ന വിചിത്ര ഉപദേശം ഇംഗ്ലണ്ട് താരങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നറായ മോണ്ടി പനേസര്‍.

പൊതുവേ സ്ലെഡ്ജ് ചെയ്താല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുന്നവനാണ് കോലി. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചക്കും കോലി തയ്യാറുമല്ല. അതുകൊണ്ടുതന്നെ കോലിയെ സ്ലെഡ്ജ് ചെയ്യാന്‍ പൊതുവേ ആരും ശ്രമിക്കാറില്ല. എന്നാല്‍ കോലിയെ സ്ലെഡ്ജ് ചെയ്താല്‍ വിക്കറ്റ് നേടിയെടുക്കാമെന്നും അതിനുള്ള തന്ത്രവും പനേസര്‍ വ്യക്തമാക്കിയിരിക്കുകയാണ്. 'വിരാട് കോലിയെ പൂട്ടാന്‍ അവന്റെ വൈകാരികതയെ തളക്കണം. സ്ലെഡ്ജ് ചെയ്ത് ഈഗോ ഉണര്‍ത്തണം.

ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടിനെ സ്ലെഡ്ജ് ചെയ്യാന്‍ മടിക്കില്ല. ബെന്‍ സ്‌റ്റോക്‌സ് ടി20 ലോകകപ്പും ഏകദിന ലോകകപ്പും നേടിയ താരമാണ്. ഈ വരികളിലൂടെ കോലിയെ സ്ലെഡ്ജ് ചെയ്യണം. അത് അവനെ മാനസികമായി പ്രയാസമുണ്ടാക്കും. ജെയിംസ് ആന്‍ഡേഴ്‌സനെ ഉപയോഗിച്ച് ഇത് മുതലാക്കണം. റിവേഴ്‌സ് സ്വിങ് കോലിയെ ബുദ്ധിമുട്ടിക്കും'- മോണ്ടി പനേസര്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ കോലിയെ സ്ലെഡ്ജ് ചെയ്യാന്‍ ഇംഗ്ലണ്ട് ധൈര്യം കാട്ടിയേക്കില്ല.

ben stokes

രോഹിത് ശര്‍മക്ക് കീഴില്‍ അല്‍പ്പം ശാന്തതയോടെയാണ് ഇന്ത്യന്‍ ടീം കളിക്കുന്നത്. എന്നാല്‍ വിരാട് കോലിയെ സ്ലെഡ്ജ് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ടീം ഉണരും. ആക്രമണോത്സകതയിലേക്ക് ഇന്ത്യ ഗിയര്‍ മാറ്റിയാല്‍ ഇംഗ്ലണ്ടിനത് വലിയ ദോഷം ചെയ്യും. പ്രകോപിപ്പിച്ചപ്പോഴെല്ലാം ബാറ്റുകൊണ്ട് ശക്തമായ മറുപടി നല്‍കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ടെന്ന് ചരിത്രത്തില്‍ നിന്ന് വ്യക്തം. അതുകൊണ്ടുതന്നെ സാഹസത്തിന് ആരും മുതിര്‍ന്നേക്കില്ല.

ജെയിംസ് ആന്‍ഡേഴ്‌സന്‍ സീനിയര്‍ ബൗളറാണ്. ഇന്ത്യയില്‍ മികച്ച റെക്കോഡും ആന്‍ഡേഴ്‌സന് അവകാശപ്പെടാനാവും. എന്നാല്‍ പ്രായം താരത്തെ തളര്‍ത്തുന്നു. ഇന്ത്യയില്‍ സ്പിന്‍ പിച്ചൊരുക്കുമ്പോള്‍ വലിയൊരു പ്രകടനം ആന്‍ഡേഴ്‌സന് കാഴ്ചവെക്കാനായേക്കില്ല. പേസ് ബൗളര്‍മാര്‍ക്ക് ഇന്ത്യയില്‍ ടെസ്റ്റില്‍ തിളങ്ങുന്നത് പ്രയാസമാണെന്ന് ആന്‍ഡേഴ്‌സന്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ റണ്ണപ്പിലടക്കം മാറ്റം വരുത്തിയാണ് ആന്‍ഡേഴ്‌സന്‍ വരുന്നത്.

ഇതിനോടകം ഇന്ത്യക്ക് മുന്നറിയിപ്പും ആന്‍ഡേഴ്‌സന്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ താരങ്ങള്‍ ആന്‍ഡേഴ്‌സനെ തിരഞ്ഞുപിടിച്ച് ആക്രമിക്കാനാണ് സാധ്യത. വിരാട് കോലിക്കെതിരേ വ്യക്തമായ പദ്ധതി ഇംഗ്ലണ്ടിനുണ്ടാവും. അത് ഓഫ് സൈഡ് കെണിയാവാനാണ് സാധ്യത. തുടര്‍ച്ചയായി ഫോര്‍ത്ത് സ്റ്റംപ് ലൈനില്‍ പന്തെത്തുമ്പോള്‍ കോലി കവര്‍ ഡ്രൈവിന് ശ്രമിക്കാന്‍ സാധ്യത കൂടുതലാണ്. മികച്ചൊരു ഔട്ട് സ്വിങ്ങറില്‍ കോലിയെ കുടുക്കാനായേക്കും.

എന്നാല്‍ നിലയുറപ്പിക്കുന്നതിന് മുമ്പ് കോലിയുടെ വിക്കറ്റ് നേടിയെടുക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം കോലിയെ പുറത്താക്കുക പ്രയാസമായിരിക്കുമെന്ന് പറയാം. ഇന്ത്യയുടെ സ്പിന്‍ കെണി മുന്നില്‍ക്കണ്ട് മികച്ച സ്പിന്‍നിരയുമായാണ് ഇംഗ്ലണ്ട് വരുന്നത്. ഇന്ത്യയുടെ പല പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ക്കും സ്പിന്‍ ദൗര്‍ബല്യമുണ്ട്. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്. എന്തായാലും വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Story first published: Saturday, January 20, 2024, 10:34 [IST]
Other articles published on Jan 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+