
ന്യൂസീലന്‍ഡ് പേസര്‍മാര്‍ക്കെതിരേ ഇംഗ്ലണ്ട് കാട്ടിയ ആധിപത്യം ഇന്ത്യന്‍ പേസര്‍മാര്‍ക്കെതിരേ ആവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിക്കാതെ പോയി. ഇപ്പോഴിതാ കിവീസ് പേസര്‍മാര്‍ക്കെതിരേ ഇംഗ്ലണ്ട് തിളങ്ങിയതും ഇന്ത്യന്‍ പേസര്‍മാര്‍ക്കെതിരേ നിരാശപ്പെട്ടതിനും കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. നാല് വിക്കറ്റുമായി മത്സരത്തില്‍ തിളങ്ങാന്‍ സിറാജിനായിരുന്നു.
'ഇന്ത്യന്‍ ബൗളര്‍മാരെ ന്യൂസീലന്‍ഡ് ബൗളര്‍മാരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത് വേഗമാണ്. ഇന്ത്യയുടെ എല്ലാ ബൗളര്‍മാരും 140 പ്ലസ് വേഗത്തില്‍ പന്തെറിയുന്നവരാണ്. അതിനുള്ള കഴിവ് ഇന്ത്യന്‍ പേസര്‍മാര്‍ക്കുണ്ട്. ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞ വര്‍ഷം കളിച്ചതിന്റെ അനുഭവസമ്പത്തും ഞങ്ങള്‍ക്കുണ്ട്. ബൗളറെന്ന നിലയില്‍ ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടത്. ബെയര്‍സ്‌റ്റോ മികച്ച ഫോമിലാണ്.
15 വര്‍ഷം, ഇന്നും സച്ചിന്റെ ഈ റെക്കോഡിനെ തൊടാന്‍ ആളില്ല, അറിയാമോ ഈ റെക്കോഡ്?

ന്യൂസീലന്‍ഡ് പരമ്പര മുതല്‍ അവന്‍ ആക്രമിച്ച് ഷോട്ട് കളിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവന്‍ വലിയ ആത്മവിശ്വാസത്തിലായിരിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.ടീമിന്റെ പദ്ധതിയില്‍ ഉറച്ചുനില്‍ക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ബാറ്റ്‌സ്മാന്‍ എത്രത്തോളം ആക്രമിച്ചു എന്നതില്‍ കാര്യമല്ല. ഒറ്റ പന്തുമതി വിക്കറ്റ് നേടാന്‍'- സിറാജ് പറഞ്ഞു.
സിറാജിന്റെ ബൗളിങ് ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമായിരുന്നു. മുന്‍ ഇംഗ്ലണ്ട് നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ ജോ റൂട്ടിനെ പുറത്താക്കിയത് സിറാജായിരുന്നു. മത്സരഫലത്തെ ഏറെ സ്വാധീനിക്കുന്ന വിക്കറ്റാണിത്. ജാക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, സാം ബില്ലിങ്‌സ്, മാത്യു പോട്ട്‌സ് എന്നിവരെ പുറത്താക്കാന്‍ സിറാജിനായിരുന്നു.

ഒരു ഭാഗത്ത് തന്നെ ആക്രമിക്കുകയായിരുന്നു പദ്ധതിയെന്നാണ് സിറാജ് തുറന്ന് പറഞ്ഞത്. 'ആദ്യം പിച്ച് ബൗളിങ്ങിന് പിന്തുണ നല്‍കിയെങ്കിലും പിന്നീടത് ഫ്‌ളാറ്റ് പിച്ചായി. ഒരു ഭാഗത്ത് തന്നെ ആക്രമിക്കുകയെന്നതായിരുന്നു ടീമിന്റെ പദ്ധതി. ആകാശം തെളിഞ്ഞതോടെ ബൗണ്‍സ് കുറയുകയും ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ ആധിപത്യം ലഭിക്കുകയും ചെയ്തു. എന്നാല്‍ അതിനെ മറികടക്കാന്‍ ഞങ്ങള്‍ക്കായി'- സിറാജ് പറഞ്ഞു.
ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുമായി ഇംഗ്ലണ്ടിന്റെ ടോപ് ഓഡറിനെ തകര്‍ത്തപ്പോള്‍ മുഹമ്മദ് ഷമി രണ്ടും ശര്‍ദുല്‍ ഠാക്കൂര്‍ ഒരു വിക്കറ്റും വീഴ്ത്തി. പ്രതിരോധ ക്രിക്കറ്റിന്റെ ശൈലിയില്‍ നിന്ന് ആക്രമണ ക്രിക്കറ്റിന്റെ ശൈലിയിലേക്കെത്തിയ ഇംഗ്ലണ്ട് ടീമിന്റെ എല്ലാ കണക്കുകൂട്ടലും ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു.
8 പന്ത്, രണ്ട് വിക്കറ്റ് ബാക്കി, ജയിക്കാന്‍ 1 റണ്‍സ്, മത്സരം സമനില!, ഓര്‍മയുണ്ടോ ഈ ത്രില്ലര്‍?

രണ്ടാം ഇന്നിങ്‌സില്‍ 400 പ്ലസ് ടോട്ടലിലേക്ക് ഇന്ത്യക്കെത്താനാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അങ്ങനെ വന്നാല്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ കടുപ്പമാവും. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 2-1ന് ഇന്ത്യയാണ് മുന്നില്‍. അതുകൊണ്ട് തന്നെ അഞ്ചാം ടെസ്റ്റ് തോല്‍ക്കാതെ നോക്കിയാല്‍ പോലും ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിക്കും.


Click it and Unblock the Notifications












