Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ ക്യാച്ച് പാഴാക്കിയപ്പോള്‍ തോന്നിയതെന്ത്? സിറാജിന്റെ ഫൈഫറിന് പിന്നില്‍ ഒരു ചിത്രം!! അറിയാം

ഓവല്‍: മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഓവലിലെ പിച്ചില്‍ തീയായപ്പോള്‍ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ കഥ കഴിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ആറു റണ്‍സിന്റെ ആവേശോജ്ജ്വല ജയമാണ് ഓവലില്‍ ശുഭ്മന്‍ ഗില്ലും സംഘവും പിടിച്ചെടുത്തത്. ഒരുപാട് ഹീറോസ് ഈ കളിയില്‍ ഇന്ത്യക്കുണ്ടെങ്കിലും അവര്‍ക്കെല്ലാം ഒരുപടി മുകളില്‍ നില്‍ക്കുന്നത് പേസര്‍ മുഹമ്മദ് സിറാജാണ്.

രണ്ടിന്നിങ്‌സുകളിലായി ഒമ്പതു വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളിങിലെ കുന്തമുനയായി അദ്ദേഹം മാറുകയായിരുന്നു. ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സില്‍ ഹാരി ബ്രൂക്കിന്റെ വിലപ്പെട്ട ഒരു ക്യാച്ച് പാഴാക്കിയ സിറാജിനു ഒരു സമയത്തു വില്ലന്‍ പരിവേഷമായിരുന്നു. അവിടെ നിന്നാണ് രണ്ടാമിന്നിങ്‌സില്‍ ഫൈഫറുമായി അദ്ദേഹം ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്.

ബ്രൂക്കിന്റെ ആ ക്യാച്ച് കൈവിട്ടതിനുശേഷം തനിക്കു എന്താണ് തോന്നിയതെന്നു അഞ്ചാംദിനം ദിവസം രാവിലെ എങ്ങനെയാണ് തയ്യാറെടുപ്പ് നടത്തിയതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സിറാജ്. മല്‍സരശേഷം സംസാരിക്കുകയായിരുന്നു പ്ലെയര്‍ ഒാഫ് ദി മാച്ച് കൂടിയായ അദ്ദേഹം.

MOHAMMED SIRAJ

ബ്രൂക്കിന്റെ ക്യാച്ച്

ഇംഗ്ലണ്ടിന്റെ അപകടകാരിയായ ബാറ്റര്‍ ഹാരി ബ്രൂക്കിന്റെ ക്യാച്ച് ഏറെ വിലപ്പെട്ടതായിരുന്നുവെന്നും താന്‍ അതു എടുക്കേണ്ടതായിരുന്നെന്നും മുഹമ്മദ് സിറാജ് വ്യക്തമാക്കി. ഹാരി ബ്രൂക്കിന്റെ ആ ക്യാച്ച് ഞാനെടുത്തിരുന്നെങ്കില്‍ ചിലപ്പോള്‍ ഞങ്ങള്‍ക്കു ഇന്നു (അഞ്ചാംദിനം) കളിക്കാനിറങ്ങേണ്ടി വരില്ലായിരുന്നു.

പക്ഷെ ബ്രൂക്ക് വളരെ നന്നായിട്ടു തന്നെ കളിച്ചു. ലോര്‍ഡ്‌സ് ടെസ്റ്റിലെ ആ നിമിഷം വളരെ വേദനാജനകമായിരുന്നു (നിര്‍ഭാഗ്യകരമായ പുറത്താവല്‍). ബോള്‍ നന്നായി മിഡില്‍ ചെയ്തു കളിക്കൂയെന്നാണ് അദ്ദേഹം (രവീന്ദ്ര ജഡേജ) എന്നോടു പറഞ്ഞത്. നിന്റെ പിതാവിനെ കുറിച്ചും ഇവിടെ വരെയെത്താന്‍ നടത്തിയിട്ടുള്ള കഠിനാധ്വാനത്തെ കുറിച്ചുമെല്ലാം ഓര്‍മിക്കൂയെന്നും ജഡ്ഡു ഉപദേശിച്ചതായി സിറാജ് വെളിപ്പെടുത്തി.

ലോര്‍ഡ്‌സ് ടെസ്റ്റില്‍ 22 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്കു നേിരട്ടത്. അവസാന ബാറ്ററായാണ് സിറാജ് പുറത്തായത്. ബോള്‍ ഡിഫന്‍ഡ് ചെയ്യാന്‍ ശ്രമിക്കവെ ബോള്‍ അദ്ദേഹത്തിന്റെ കാലില്‍ തട്ടിയ ശേഷം ഉരുണ്ട് വിക്കറ്റുകളിലേക്കു വരികയും ബേല്‍സ് താഴെ വീഴുകയുമായിരുന്നു. ക്രീസിന്റെ മറുഭാഗത്തു അപരാജിത ഫിഫ്റ്റിയുമായി ജഡ്ഡു പോരാടിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല.

തയ്യാറെടുപ്പ് എങ്ങനെ?

ഓവല്‍ ടെസ്റ്റിന്റെ അഞ്ചാം ദിനമിറങ്ങുമ്പോള്‍ ഇന്ത്യക്കു ജയിക്കാന്‍ നാലു വിക്കറ്റും ഇംഗ്ലണ്ടിനു 35 റണ്‍സുമാണ് വേണ്ടിയിരുന്നത്. എങ്ങനെയായിരുന്നു രാവിലെ കളിക്കാന്‍ തയ്യാറെടുത്തതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് മുഹമ്മദ് സിറാജ്. ടീമിനെ ജയിപ്പിക്കാന്‍ സാധിക്കുമെന്ന ഉറച്ച ആത്മവിശ്വാസം തനിക്കുണ്ടായിരുന്നതായും ഇതാണ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആദ്യദിനം മുതല്‍ ഇതുവരെ എല്ലാവരും കഠിനമായി പോരാടി. അതാണ് ഇങ്ങനെയൊരു ഫലം നേടിത്തന്നത്. ഞങ്ങള്‍ വളരെയധികം സന്തോഷത്തിലാണ്. പ്ലാന്‍ വളരെ സിംപിളായിരുന്നു. ശരിയായ ഏരിയയില്‍ സ്ഥിരമായി ബൗള്‍ ചെയ്യാനാണ് ശ്രമിച്ചത്. ബാക്കിയെല്ലാം അതിന്റെ വഴിക്കു വരുമെന്നും ഉറപ്പായിരുന്നു.

SIRAJ GILL

ഇന്നു രാവിലെ എഴുന്നേറ്റപ്പോള്‍ ഗൂഗിളില്‍ നിന്നും വിശ്വാസത്തെക്കുറിച്ചുള്ള ഒരു സ്‌ക്രീന്‍ ഷോട്ട് എടുക്കുകയും അതു ഫോണിന്റെ വാള്‍ പേപ്പറാക്കുകയും ചെയ്തു. ടീമിനെ എനിക്കു തന്നെ ജയിപ്പിക്കാന്‍ സാധിക്കുന്നെ ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. അതിന്റെ ഫലമാണ് തനിക്കു ലഭിച്ചതെന്നും സിറാജ് വിശദമാക്കി.

23 വിക്കറ്റുകളുമായി ഈ പരമ്പരയില്‍ കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായി മാറിയിരിക്കുകയാണ് സിറാജ്. മുന്‍ ഇംഗ്ലണ്ട് പര്യടനങ്ങളില്‍ ഒരു ഫൈഫര്‍ പോലും അദ്ദേഹത്തിനു ഇല്ലായിരുന്നു. എന്നാല്‍ ഈ പരമ്പരയില്‍ രണ്ടു തവണ നേട്ടം കൈവരിക്കാന്‍ സിറാജിനു സാധിക്കുകയും ചെയ്തു.

Story first published: Monday, August 4, 2025, 19:07 [IST]
Other articles published on Aug 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+