Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ബെയര്‍‌സ്റ്റോയേക്കാള്‍ കടുപ്പം, എറിഞ്ഞ് മടുക്കും!, കുഴപ്പിച്ച ബൗളറെക്കുറിച്ച് സിറാജ്

1

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യ - ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യക്ക് മുന്നില്‍ ആതിഥേയരായ ഇംഗ്ലണ്ട് നിലവില്‍ വിറക്കുന്നതാണ് കാണുന്നത്. നാലാം ദിനത്തിലേക്ക് മത്സരമെത്തവെ ഇന്ത്യയാണ് ഡ്രൈവിങ് സീറ്റില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 416 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 284 റണ്‍സിന് ഓള്‍ഔട്ടായി.

132 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം മൂന്ന് വിക്കറ്റിന് 125 എന്ന നിലയിലാണ് കളി നിര്‍ത്തിയത്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 257 റണ്‍സിന്റെ ലീഡാണുള്ളത്. ഇന്ത്യയുടെ ബൗളിങ് നിരയ്‌ക്കെതിരേ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ കളി മറന്നു. ജോണി ബെയര്‍‌സ്റ്റോ (106) സെഞ്ച്വറി നേടിയില്ലായിരുന്നെങ്കില്‍ വന്‍ തകര്‍ച്ചയിലേക്ക് ഇംഗ്ലണ്ട് എത്തുമായിരുന്നു.

1

ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ ആധിപത്യം പുലര്‍ത്തുന്ന ബാറ്റിങ്ങാണ് ബെയര്‍‌സ്റ്റോ കാഴ്ചവെച്ചത്. പതിയെ തുടങ്ങി ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ കടന്നാക്രമണം നടത്തുന്ന ബാറ്റിങ്ങായിരുന്നു ബെയര്‍‌സ്റ്റോയുടേത്. ഇന്ത്യക്കായി നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിനെയടക്കം വളരെയധികം പ്രയാസപ്പെടുത്തുന്ന ബാറ്റിങ്ങാണ് ബെയര്‍‌സ്റ്റോ കാഴ്ചവെച്ചത്. എന്നാല്‍ ബെയര്‍സ്‌റ്റോയ്‌ക്കെതിരേ പന്തെറിയുന്നതിനെക്കാള്‍ കടുപ്പം മറ്റൊരു ഇന്ത്യന്‍ താരത്തിനെതിരേ പന്തെറിയാനാണെന്നാണ് സിറാജ് വ്യക്തമാക്കിയിരിക്കുന്നത്.

2

അത് മറ്റാരുമല്ല ചേതേശ്വര്‍ പുജാരയാണ്. 'പുജാര ഒരു പോരാളിയാണ്. ഓസ്‌ട്രേലിയയില്‍ ചെയ്തതുപോലെയാണ് അവന്‍ ഇപ്പോള്‍ ഇംഗ്ലണ്ടിലും ചെയ്യുന്നത്. അവന്റെ ജോലി ഭംഗിയായി ചെയ്യുന്നു. ടീമിന് എപ്പോഴൊക്കെ ആവിശ്യം വരുന്നുവോ അപ്പോഴൊക്കെ അവന്‍ ഉണര്‍ന്ന് കളിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അവന്‍ തന്റെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുന്നു. നെറ്റ്‌സില്‍ അവനെതിരേ പന്തെറിയുമ്പോള്‍ വലിയ അലോസരം തോന്നാറുണ്ട്. അവന്‍ പന്തുകള്‍ ഒരുപാട് ഒഴിവാക്കിയാണ് കളിക്കുന്നത്. അധികം ആക്രമിക്കില്ല. അതുകൊണ്ട് തന്നെ പന്തെറിയുമ്പോള്‍ വളരെ മടുപ്പ് തോന്നും'- സിറാജ് പറഞ്ഞു.

15 വര്‍ഷം, ഇന്നും സച്ചിന്റെ ഈ റെക്കോഡിനെ തൊടാന്‍ ആളില്ല, അറിയാമോ ഈ റെക്കോഡ്?

3

നാലാം ദിനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കി പുജാര ക്രീസിലുണ്ട്. പുജാര എത്ര നേരം ക്രീസില്‍ നില്‍ക്കുന്നുവെന്നത് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. പുജാര പിടിച്ചുനിന്നാല്‍ ഒപ്പമുള്ള റിഷഭ് പന്തിനും പിന്നാലെയെത്തുന്ന ശ്രേയസ് അയ്യര്‍ക്കും രവീന്ദ്ര ജഡേജയ്ക്കുമെല്ലാം കൂടുതല്‍ ആക്രമിച്ച് കളിക്കാന്‍ സാധിക്കും. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യക്കായി പല തവണ പുജാര ഇത്തരത്തില്‍ മികവ് കാട്ടിയിട്ടുണ്ട്.

ന്യൂസീലന്‍ഡ് പേസ് നിരയെ കശക്കിയെറിഞ്ഞാണ് ഇംഗ്ലണ്ട് ഇന്ത്യക്കെതിരേ ഇറങ്ങിയത്. എന്നാല്‍ കിവീസ് പേസര്‍മാരെപ്പോലെ ഇന്ത്യന്‍ പേസര്‍മാരെ നേരിടുക എളുപ്പമായില്ല. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ശര്‍ദുല്‍ ഠാക്കൂറും ചേര്‍ന്ന് ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ വരിഞ്ഞു മുറുക്കി. മറ്റ് ബൗളര്‍മാരെ അപേക്ഷിച്ച് ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കുന്ന കാര്യമെന്താണെന്നും സിറാജ് ചൂണ്ടിക്കാട്ടി.

4

ന്യൂസീലന്‍ഡിന്റെ ബൗളര്‍മാര്‍ അതിവേഗക്കാരല്ല. കൂടാതെ സ്വിങ്ങിനെ ആശ്രയിക്കുന്നവരാണ്. എന്നാല്‍ ഇന്ത്യയുടെ പേസര്‍മാരെല്ലാം 140 പ്ലസ് വേഗത്തില്‍ പന്തെറിയുന്നവരാണ്. അതുകൊണ്ടാണ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ ബൗളര്‍മാരെ നേരിടാന്‍ പ്രയാസപ്പെടുന്നതെന്നാണ് സിറാജ് പറയുന്നത്. അത് ഏറെക്കുറെ ശരിയാണെന്ന് പറയാം. ഇന്ത്യന്‍ ബൗളര്‍മാരുടെ പേസാക്രമണം നിലവില്‍ ഏത് ബാറ്റിങ് നിരയേയും വിറപ്പിക്കുന്നതാണ്.

8 പന്ത്, രണ്ട് വിക്കറ്റ് ബാക്കി, ജയിക്കാന്‍ 1 റണ്‍സ്, മത്സരം സമനില!, ഓര്‍മയുണ്ടോ ഈ ത്രില്ലര്‍?

5

നേരത്തെ ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയപ്പോഴും കൈയടി നേടിയത് ഇന്ത്യയുടെ പേസ് ബൗളര്‍മാരായിരുന്നു. 21 വിക്കറ്റുമായി ഇന്ത്യയുടെ പേസ് നിരയെ മുന്നില്‍ നയിക്കുന്നത് ബുംറയാണ്. സിറാജും ഷമിയും ചേര്‍ന്ന് മികച്ച പിന്തുണയും നല്‍കുന്നതിനാല്‍ ഇന്ത്യയുടെ പേസാക്രമണം ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തമായതാണ്.

Story first published: Monday, July 4, 2022, 15:52 [IST]
Other articles published on Jul 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+