Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: അവന്‍ ഇന്ത്യന്‍ ടീമിന്റെ നട്ടെല്ല്! പക്ഷെ മാനേജ്‌മെന്റ് തഴയുന്നു; വിമര്‍ശിച്ച് കൈഫ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടി20യില്‍ തകര്‍പ്പന്‍ പ്രകടനങ്ങളോടെ കസറുകയാണ്. കഴിഞ്ഞ ടി20 ലോകകപ്പ് നേടിയ ഇന്ത്യ ഈ മികവ് പിന്നീടും തുടരുകയായിരുന്നു. ഗൗതം ഗംഭീര്‍ പരിശീലകനും സൂര്യകുമാര്‍ യാദവ് നായകനായും വന്ന ശേഷം ഇന്ത്യയുടെ ടി20 ഫോര്‍മാറ്റിലെ പ്രകടനം മുന്നോട്ട് തന്നെയാണുള്ളത്. സൂര്യകുമാര്‍ യാദവിനെ ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് കൊണ്ടുവന്നത് ഗൗതം ഗംഭീറാണ്. രോഹിത് ശര്‍മ നായകനായിരിക്കെ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു വൈസ് ക്യാപ്റ്റന്‍.

ഇത് വിലയിരുത്തുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ നായകനായി വരേണ്ടതായിരുന്നു. എന്നാല്‍ ഗംഭീര്‍ തന്റെ വിശ്വസ്തനായ സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു. ഇതോടെ ഹാര്‍ദിക് കേവലം ഓള്‍റൗണ്ടറായി ഒതുക്കപ്പെട്ടു. മാച്ച് വിന്നിങ് പ്രകടനങ്ങളോടെ ഇന്ത്യക്കായി കസറാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നുണ്ട്. നാലാം ടി20യില്‍ ഇന്ത്യക്കായി മാച്ച് വിന്നിങ് പ്രകടനം നടത്താന്‍ ഹാര്‍ദിക്കിന് സാധിച്ചിരുന്നു.

ഇപ്പോഴിതാ ഹാര്‍ദിക് ഇന്ത്യയുടെ നട്ടെല്ലായ താരമാണെന്നും എന്നാല്‍ അര്‍ഹിച്ച പിന്തുണ ടീം മാനേജ്‌മെന്റ് നല്‍കുന്നില്ലെന്നും വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ്. പരിശീലകന്‍ ഗൗതം ഗംഭീറിനെ ഉന്നം വെക്കുന്ന തരത്തിലായിരുന്നു കൈഫിന്റെ വിമര്‍ശനം.

ഹാര്‍ദിക് കൂടുതല്‍ പിന്തുണക്കപ്പെടേണ്ട താരം

ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യ നായകസ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടിയിരുന്നു. എന്നാല്‍ ഗംഭീര്‍ ഇഷ്ടക്കാരനെ ക്യാപ്റ്റനാക്കുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ നിലവിലെ ഒന്നാം നമ്പര്‍ ടി20 ഓള്‍റൗണ്ടറാണ്. ഐപിഎല്ലില്‍ അരങ്ങേറ്റ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്കെത്തിച്ച നായകനാണ് ഹാര്‍ദിക് പാണ്ഡ്യ. നിലവില്‍ അദ്ദേഹം മുംബൈ ഇന്ത്യന്‍സിന്റേയും ക്യാപ്റ്റനാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം പോലും ഹാര്‍ദിക്കിനില്ല.

hardik pandya

ഹാര്‍ദിക്കിനെ ഇങ്ങനെയല്ല ഉപയോഗിക്കപ്പെടേണ്ടതെന്നാണ് കൈഫ് പറയുന്നത്. 'കഴിഞ്ഞ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട താരമാണ് ഹാര്‍ദിക്. എന്നാല്‍ ഒന്നും അവന്‍ പറഞ്ഞില്ല. ടി20 ലോകകപ്പ് ഫൈനലില്‍ അവസാന ഓവര്‍ എറിഞ്ഞ് ഇന്ത്യക്ക് ജയം നേടിത്തന്നു. ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ച് അവന്‍ കരയുകയാണ് ചെയ്തത്. 2023ലെ ഏകദിന ലോകകപ്പിനിടെ കൈഫിന് പരിക്കേറ്റു. ആ സമയത്ത് അവന്റെ പകരക്കാരനെ കണ്ടെത്താന്‍ നമുക്കായില്ല.

പകരക്കാരനായി ബൗളര്‍ ഷമിയെ ഇന്ത്യ ഉപയോഗിച്ചു. എന്നാല്‍ അന്ന് ഒരു ബാറ്റ്‌സ്മാന്‍ കുറവായിപ്പോയി. ഹാര്‍ദിക്കിന് പകരക്കാരനെ കണ്ടെത്തുക എളുപ്പമല്ല. ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലാണവന്‍' കൈഫ് പറഞ്ഞു.

ഹാര്‍ദിക്കിന് കൂടുതല്‍ ഇത്തരവാദിത്തങ്ങള്‍ നല്‍കണം

നായകനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വലിയ ഭാവിയുണ്ട്. ഹാര്‍ദിക്കിനെ ഇന്ത്യ നായകസ്ഥാനത്തേക്ക് പിന്തുണച്ചാല്‍ ഐസിസി ട്രോഫിയിലടക്കം ഇന്ത്യക്ക് ഗുണം ചെയ്‌തേക്കും. വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് കളിക്കേണ്ടത്. സമ്മര്‍ദ്ദ സാഹചര്യത്തിലടക്കം ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കാന്‍ ഹാര്‍ദിക്കിന് കഴിവുണ്ട്. എന്നാല്‍ ഇത്തരമൊരു കഴിവ് സൂര്യകുമാര്‍ യാദവിനുണ്ടെന്ന് കരുതാനാവില്ല.

'മത്സരത്തിന്റെ എല്ലാ ഭാഗത്തും സംഭാവന ചെയ്യാന്‍ കഴിവുള്ള താരമാണ് ഹാര്‍ദിക് പാണ്ഡ്യ. നായകസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നതില്‍ അവന് നല്ല വിഷമമുണ്ടാവും. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പോലും ഹാര്‍ദിക്കിനെ പരിഗണിക്കുന്നില്ല. അവനും മനുഷ്യനാണ്. ഹാര്‍ദിക്കിനെപ്പോലൊരു താരത്തെ ലഭിക്കാന്‍ വളരെ പ്രയാസമാണ്. ഇന്ത്യയില്‍ ഹാര്‍ദിക് പാണ്ഡ്യയെപ്പോലെ മറ്റൊരു താരമില്ല. അത് ടീം മാനേജ്‌മെന്റ് മറക്കരുത്' കൈഫ് കൂട്ടിച്ചേര്‍ത്തു.

ഗംഭീറിന് ഹാര്‍ദിക്കിനെ താല്‍പര്യമില്ല

ഹാര്‍ദിക്കിനെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാത്തതിന് കാരണം ഗൗതം ഗംഭീറാണ്. ഹാര്‍ദിക് നിലപാടുള്ള താരമാണ്. ഗംഭീര്‍ പറയുന്നത് അതുപോലെ അനുസരിക്കാന്‍ ഹാര്‍ദിക് തയ്യാറാവില്ല. അതുകൊണ്ടാണ് ഗംഭീര്‍ നായകസ്ഥാനത്തേക്ക് ഹാര്‍ദിക്കിനെ പരിഗണിക്കാത്തത്. ഗംഭീര്‍ പരിശീലകനായി തുടരുന്ന സാഹചര്യത്തില്‍ ഹാര്‍ദിക്കിന് നായകസ്ഥാനം എളുപ്പമാവില്ലെന്നുറപ്പാണ്.

Story first published: Sunday, February 2, 2025, 8:53 [IST]
Other articles published on Feb 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+