
'ഇന്ത്യന്‍ ടീമിന്റെ സാങ്കേതികയും പദ്ധതിയും സ്വിങ് പിച്ചിന് അനുസരിച്ചായിരുന്നില്ല. അഞ്ചാം ദിനത്തിലേക്ക് മത്സരം എത്തിക്കുന്ന തരത്തിലേക്കെങ്കിലും ബാറ്റ് ചെയ്യാന്‍ സാധിക്കണമായിരുന്നു. തീര്‍ച്ചയായും മറക്കാന്‍ ആഗ്രഹിക്കുന്ന ദിവസമാണിത്. എതിരാളികള്‍ വലിയ സ്‌കോര്‍ നേടി ഇറങ്ങുമ്പോള്‍ കഴിയുന്നതിന്റെ പരമാവധി തിരിച്ചടിക്കാന്‍ ശ്രമിക്കണം.
എന്നാല്‍ ഇംഗ്ലണ്ട് പേസര്‍മാര്‍ സൃഷ്ടിച്ച സമ്മര്‍ദ്ദം വളരെ മികച്ചതായിരുന്നു. അതിനാല്‍ത്തന്നെ അവര്‍ ഉദ്ദേശിച്ച ഫലം നേടിയെടുക്കുകയും ചെയ്തു. ഇവിടെ ബാറ്റിങ് തകര്‍ച്ചക്ക് സാധ്യത കൂടുതലാണ്. ബാറ്റ് ചെയ്യാന്‍ വളരെ മികച്ച പിച്ചാണെന്നാണ് നമ്മള്‍ കരുതിയത്.എന്നാല്‍ അവരുടെ അച്ചടക്കമാണ് നമ്മളെ തെറ്റുകളിലേക്കെത്തിച്ചത്. നന്നായി സമ്മര്‍ദ്ദം സൃഷ്ടിക്കാനും അവര്‍ക്കായി'-അസ്ഹറുദ്ദീന്‍ പറഞ്ഞു.

ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി ടീമിനെ വേട്ടയാടുകയാണ്. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, വിരാട് കോലി എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ ഏറ്റവും നിരാശപ്പെടുത്തുന്നത്. ലീഡ്‌സില്‍ രണ്ടാം ഇന്നിങ്‌സില്‍ പുജാര 91 റണ്‍സും കോലി 55 റണ്‍സും നേടിയിരുന്നു. എന്നാല്‍ പിന്നാലെയെത്തിയ അജിന്‍ക്യ രഹാനെയും (10) റിഷഭ് പന്തും (1) നിരാശപ്പെടുത്തി. റിഷഭ് പന്തിന് ടീമില്‍ നിര്‍ണ്ണായക റോളുണ്ടെങ്കിലും ബാറ്റിങ്ങില്‍ ആ മികവിലേക്ക് ഉയരാന്‍ ഈ ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹത്തിനാവുന്നില്ല.
നാലാം ടെസ്റ്റിന് ഓവലാണ് വേദി. ഇംഗ്ലണ്ടിന് മികച്ച ആധിപത്യമുള്ള പിച്ചാണിത്. അതിനാല്‍ത്തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ബാറ്റിങ് നിരയുടെ കാര്യമാണ് എടുത്തുപറയേണ്ടത്. ടീമില്‍ അനിവാര്യമായ മാറ്റം നാലാം മത്സരത്തില്‍ ഇന്ത്യ വരുത്തിയേക്കും. പ്രധാനമായും മധ്യനിരയില്‍ ഒരു അധിക ബാറ്റ്‌സ്മാനെക്കൂടി പരിഗണിക്കേണ്ടതായുണ്ട്.ഹനുമ വിഹാരി,സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാള്‍ക്ക് ടീമില്‍ അവസരം ലഭിച്ചേക്കും.

രവീന്ദ്ര ജഡേജ പരിക്കിന്റെ പിടിയിലാണ്. കാല്‍ക്കുഴക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് അദ്ദേഹത്തെ സ്‌കാനിങ്ങിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രവീന്ദ്ര ജഡേജക്ക് പകരം ആര്‍ അശ്വിന്‍ നാലാം ടെസ്റ്റില്‍ കളിച്ചേക്കും. ഇന്ത്യയുടെ നിലവിലെ ഏറ്റവും മികച്ച സ്പിന്നറായ അശ്വിനെ ആദ്യ മൂന്ന് ടെസ്റ്റിലേക്കും പരിഗണിച്ചിരുന്നില്ല. ഇതിനെതിരേ വിമര്‍ശനം ശക്തമാവുകയും ചെയ്തു.
ജയത്തോടെ പരമ്പരയിലൊപ്പമെത്തിയതോടെ ഇംഗ്ലണ്ട് കൂടുതല്‍ ആത്മവിശ്വാസത്തോടെയാവും ഓവല്‍ ടെസ്റ്റിനിറങ്ങുക. ജോ റൂട്ടിന്റെ മിന്നും ഫോമാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. മൂന്ന് മത്സരത്തിലും റൂട്ട് സെഞ്ച്വറി നേടിയിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സന്‍,ഓവര്‍ട്ടന്‍,റോബിന്‍സന്‍ എന്നിവരെല്ലാം നന്നായി പന്തെറിയുന്നുമുണ്ട്. ന്യൂസീലന്‍ഡിനോട് തട്ടകത്തില്‍ പരമ്പര തോറ്റ ഇംഗ്ലണ്ടിന് ഇന്ത്യക്കെതിരായ പരമ്പര അഭിമാന പ്രശ്‌നമാണ്. സെപ്തംബര്‍ രണ്ടിനാണ് നാലാം ടെസ്റ്റ് ആരംഭിക്കുന്നത്.


Click it and Unblock the Notifications











