For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'അവന് ശാന്തതയും സാങ്കേതികതയും നഷ്ടപ്പെട്ടു', പുജാരയെക്കുറിച്ച് മൈക്കല്‍ വോണ്‍

ലീഡ്‌സ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജൂനിയര്‍ വന്മതില്‍ വിശേഷണം ലഭിച്ച ചേതേശ്വര്‍ പുജാരയുടെ സമീപകാല പ്രകടനം വളരെ മോശമാണ്. നിലവില്‍ ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് പുജാര കളിക്കുന്നത്. ഒരു കാലത്ത് പ്രതിരോധ ബാറ്റിങ്ങിലൂടെ ഇന്ത്യയെ മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ സഹായിച്ചിരുന്ന പുജാരക്ക് ഇപ്പോള്‍ പഴയ മികവില്ല. രണ്ട് വര്‍ഷത്തിലേറെയായി ഒരു സെഞ്ച്വറി പോലും പുജാരക്ക് നേടാനായിട്ടില്ല.


1

2020ന് ശേഷമുള്ള കണക്കുകള്‍ പ്രകാരം 25ല്‍ താഴെയാണ് പുജാരയുടെ ശരാശരി. പുജാര ടീമിലെ അധികപ്പറ്റായി ഇതിനോടകം മാറിയിട്ടുണ്ട്. ഒരേ രീതിയില്‍ പുറത്താകുന്ന പുജാരക്കെതിരേ ഇതിനോടകം വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. ലീഡ്‌സില്‍ ഒമ്പത് പന്തുകള്‍ നേരിട്ട് ഒരു റണ്‍സാണ് പുജാര നേടിയത്. ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ ജോസ് ബട്‌ലറിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

ഈ പരമ്പരയോടുകൂടി പുജാരക്ക് ടീമിലെ സ്ഥാനം നഷ്ടമാവുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇപ്പോഴിതാ പുജാരയുടെ ബാറ്റിങ്ങില്‍ പഴയ ശാന്തതയും സാങ്കേതിക മികവും കാണാനാകുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഇംഗ്ലണ്ടിലെ സാഹചര്യത്തിലെ പുജാരയുടെ ബാറ്റിങ് വിലയിരുത്തിയിരിക്കുകയാണ് അദ്ദേഹം.

2

'പുജാര ഇപ്പോള്‍ കടല്‍ പോലെയാണ്. ഒരുപാട് കാര്യങ്ങള്‍ അവന്റെ മനസിലുണ്ട്. അവന്റെ സാങ്കേതിക മികവ് നഷ്ടപ്പെട്ട് കഴിഞ്ഞു. രക്ഷപെടാനായി കളിക്കുന്നപോലെയാണ് ഇപ്പോഴത്തെ പ്രകടനം. ജിമ്മി പുജാരയുടെ ദൗര്‍ബല്യം മുതലെടുത്ത് എഡ്ജും കണ്ടെത്തുന്നു. ഇരുവശത്തേക്കും പന്തിനെ ചലിപ്പിച്ച് സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു.ഇന്ത്യ അല്‍പ്പം ഭയപ്പെട്ടു. രോഹിത് ശര്‍മ മികച്ചൊരു താരമാണ്. എന്നിട്ടും പോലും അതിജീവിക്കാനുള്ള ശ്രമം പോലെയാണ് കളിച്ചത്. റിഷഭ് പന്തിനെ നോക്കുക. പകുതി-പകുതി സാധ്യതയുള്ള ഷോട്ടാണ് അവന്‍ കളിക്കുന്നത്. അതല്ല ശരിക്കുമുള്ള റിഷഭ്'-മൈക്കല്‍ വോണ്‍ പറഞ്ഞു.

മികച്ച പേസ് ബൗളിങ് കരുത്തുള്ള ടീമാണ് ഇംഗ്ലണ്ടിന്റേത്.ലീഡ്‌സിലെ പിച്ച് പേസിനെ തുണക്കുന്നതും. അതിനാല്‍ത്തന്നെ നല്ല വേഗത്തിലും സ്വിങ്ങിലും പന്തെറിഞ്ഞതോടെ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് താളെ തെറ്റിയെന്നതാണ് സത്യം. അക്കൗണ്ട് തുറക്കും മുമ്പെ കെ എല്‍ രാഹുലും പിന്നാലെ കൂട്ടത്തകര്‍ച്ച നേരിട്ടതും ഇന്ത്യ അല്‍പ്പം സമ്മര്‍ദ്ദത്തിലായതിനാലാണ്. അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് വിരാട് കോലിയും രോഹിത് ശര്‍മയും റിഷഭ് പന്തുമെല്ലാം പുറത്തായത്. ആരും മികച്ചൊരു ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചില്ല എന്നതാണ് വസ്തുത.

3

ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ശോഭിച്ചിരുന്നു. ഇതാണ് ഇന്ത്യക്ക് കരുത്തായത്. എന്നാല്‍ ലീഡ്‌സില്‍ ഓപ്പണിങ് കൂട്ടുകെട്ട് പെട്ടെന്ന് പൊളിഞ്ഞതോടെ പിന്നാലെ എത്തിയവരും നിരാശപ്പെടുത്തി. പുജാര മാത്രമല്ല,വിരാട് കോലി,അജിന്‍ക്യ രഹാനെ എന്നിവരുടെ സമീപകാല പ്രകടനവും വളരെ മോശമാണ്. കഴിഞ്ഞ 50 ഇന്നിങ്‌സില്‍ ഒരു സെഞ്ച്വറി പോലും കോലി നേടിയിട്ടില്ല. അജിന്‍ക്യ രഹാനെയുടെ പ്രകടനവും മോശമാണ്. എങ്കിലും പുജാര,കോലി എന്നിവരേക്കാള്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ രഹാനെക്ക് സാധിക്കുന്നുണ്ട്.

ഇന്ത്യയില്‍ നിന്ന് പ്രത്യാക്രമണം ശക്തമായിരുന്നില്ലെന്നും മൈക്കല്‍ വോണ്‍ അഭിപ്രായപ്പെട്ടു. 'മോശമായൊരു ദിവസമുണ്ടായാല്‍ നല്ലൊരു ദിവസത്തെ സൃഷ്ടിക്കാന്‍ സാധിക്കണം. അതിനായുള്ള താല്‍പര്യം താരങ്ങളില്‍ നിന്ന് ഉണ്ടാകേണ്ടതുണ്ട്. മാനസികമായി ഇംഗ്ലണ്ടിന് ഇപ്പോള്‍ ആധിപത്യമുണ്ട്'-മൈക്കല്‍ വോണ്‍ കൂട്ടിച്ചേര്‍ത്തു. 10 വിക്കറ്റ് ശേഷിക്കെ 42 റണ്‍സിന്റെ ലീഡ് ആദ്യ ദിനം തന്നെ ഇംഗ്ലണ്ട് നേടിക്കഴിഞ്ഞു. അതിനാല്‍ത്തന്നെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും.ആദ്യ ദിനം യാതൊരു ദിശാബോധവുമില്ലാതെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്.

Story first published: Thursday, August 26, 2021, 16:39 [IST]
Other articles published on Aug 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+