For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സ്പിന്‍ പിച്ചാണോ? എങ്കില്‍ ഇത്തവണ ഇന്ത്യ പൊട്ടും! കാരണം പറഞ്ഞ് മൈക്കല്‍ വോണ്‍

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സ്വപ്‌നം കാണുന്ന ഇരു ടീമിനും പരമ്പര നേട്ടം വളരെ നിര്‍ണ്ണായകമാണ്. ഇന്ത്യയെ തട്ടകത്തില്‍ വീഴ്ത്തുകയെന്നത് ഏത് എതിരാളിയുടേയും ചങ്കിടിപ്പേറ്റുന്ന കാര്യമാണ്. 2012ന് ശേഷം ഇന്ത്യ നാട്ടില്‍ ടെസ്റ്റ് പരമ്പര കൈവിട്ടിട്ടില്ല. ഇംഗ്ലണ്ട് അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയത് അലെസ്റ്റര്‍ കുക്കിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്.

സന്ദര്‍ശക ടീമിനെ ഇന്ത്യയില്‍ പ്രയാസപ്പെടുത്തുന്ന കാര്യം സ്പിന്‍ പിച്ചാണ്. ഇന്ത്യയിലെ ടേണ്‍ നിറഞ്ഞ പിച്ചില്‍ കളിച്ച് മികവ് കാട്ടുക ഒട്ടും എളുപ്പമല്ല. ഇത്തവണയും ഇന്ത്യ സ്പിന്‍ പിച്ചൊരുക്കി ഇറങ്ങാനാണ് സാധ്യത. ഇപ്പോഴിതാ സ്പിന്‍ പിച്ചാണ് ഇന്ത്യ തയ്യാറാക്കുന്നതെങ്കില്‍ ഇംഗ്ലണ്ട് ജയിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഇതിന്റെ കാരണവും വോണ്‍ പറയുന്നുണ്ട്. പിച്ചിന്റെ കാര്യത്തില്‍ ഇന്ത്യ അബദ്ധം കാട്ടരുതെന്നാണ് മൈക്കല്‍ വോണ്‍ പറയുന്നത്.

'പരമ്പരയില്‍ ആദ്യ പന്ത് മുതല്‍ പന്ത് ടേണ്‍ ചെയ്യാന്‍ തുടങ്ങിയാല്‍ ഇന്ത്യ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധമായി അത് മാറും. ഇംഗ്ലണ്ടിനൊപ്പം ജാക്ക് ലീച്ചും യുവ സ്പിന്നര്‍മാരുമുണ്ട്. ലീച്ച് ജഡേജയെക്കാള്‍ മികച്ച സ്പിന്നറാണോയെന്ന് ചോദിച്ചാല്‍ അല്ലെന്നതാണ് ഉത്തരം. എന്നാല്‍ പിച്ചില്‍ നല്ല ടേണ്‍ ലഭിക്കുകയും ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുകയും ചെയ്താല്‍ ലീച്ച് വലിയ അപകടം സൃഷ്ടിക്കും. പിച്ചില്‍ വലിയ ടേണ്‍ ലഭിച്ചാല്‍ ഇന്ത്യയുടെ ബാറ്റിങ് നിര തകരും.

ഇംഗ്ലണ്ട് ഇന്ത്യയെ ഓള്‍ഔട്ടാക്കും. എന്നാല്‍ ഫ്‌ളാറ്റ് പിച്ചാണെങ്കില്‍ ഇന്ത്യ 1000ലധികം റണ്‍സ് നേടും. ബൗളര്‍മാര്‍ ഇംഗ്ലണ്ടിനെ ഓള്‍ഔട്ടാക്കുകയും ചെയ്യും' മൈക്കല്‍ വോണ്‍ പറഞ്ഞു. ഇന്ത്യ സ്പിന്‍ പിച്ചൊരുക്കുമെന്നുറപ്പാണ്. ഇതിനായാണ് ഇന്ത്യ നാല് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെയെങ്കിലും പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തുമെന്നുറപ്പാണ്. ഇംഗ്ലണ്ടിനെതിരേ ഫ്‌ളാറ്റ് പിച്ചൊരുക്കിയാല്‍ ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കും.

r ashwin

ഇംഗ്ലണ്ടിനൊപ്പം മികച്ച താരനിരയുണ്ട്. ജോ റൂട്ട്, ബെന്‍ സ്‌റ്റോക്്‌സ്, ജോണി ബെയര്‍സ്‌റ്റോ എന്നിവരെല്ലാം ഇന്ത്യയില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ള താരങ്ങളാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ചെറിയ പിഴവ് സംഭവിച്ചാല്‍ പോലും ഇതിനെ മുതലാക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കും. ഇക്കാരണത്താല്‍ത്തന്നെ കരുതലോടെ ഇന്ത്യക്ക് മുന്നോട്ട് പോകണം. വിരാട് കോലിയുടെ അഭാവം ഇന്ത്യയുടെ ബാറ്റിങ് നിരയിലുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ കൂടുതല്‍ കരുതണം.

ഇംഗ്ലണ്ടിന്റെ സ്പിന്‍ നിരയും മോശമല്ല. ജാക്ക് ലീച്ച് ഇന്ത്യയില്‍ അഞ്ച് വിക്കറ്റ് പ്രകടനമടക്കം നടത്തിയിട്ടുള്ള സ്പിന്നറാണ്. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്കും സ്പിന്‍ നിരയെ നേരിടുന്നതില്‍ ദൗര്‍ബല്യമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്കും കാര്യങ്ങള്‍ എളുപ്പമല്ല. ഫ്‌ളാറ്റ് പിച്ചൊരുക്കുകയും ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്ത് വലിയ സ്‌കോര്‍ നേടുകയും ചെയ്താല്‍ ഇന്ത്യ ബുദ്ധിമുട്ടും. ഈ സാഹചര്യത്തില്‍ ഇന്ത്യ 3 സ്പിന്നര്‍മാരെ അടിസ്ഥാനമാക്കി തന്ത്രം മെനയുമെന്നുറപ്പാണ്.

ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഇംഗ്ലണ്ടിന് വലിയ ഭീഷണി ഉയര്‍ത്തുമ്പോള്‍ അക്ഷര്‍ പട്ടേലും ഇത്തവണ പ്രഹരമേല്‍പ്പിക്കാനുണ്ടാവും. അവസാനമായി ഇംഗ്ലണ്ട് ഇന്ത്യന്‍ പര്യടനം നടത്തിയപ്പോള്‍ അക്ഷര്‍ പട്ടേലിന് മുന്നിലാണ് തകര്‍ന്നത്. അതുകൊണ്ടുതന്നെ ഇത്തവണയും അക്ഷറിന്റെ ബൗളിങ്ങില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു.

കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും ബാറ്റിങ്ങില്‍ കൂടുതല്‍ മികവ് കാട്ടേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യയുടെ ബാറ്റിങ് നിരക്ക് കാര്യങ്ങള്‍ കടുപ്പമാവും. യുവതാരങ്ങളും അവസരത്തിനൊത്ത് ഉയരേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യ കാര്യമാണ്.

Story first published: Wednesday, January 24, 2024, 14:12 [IST]
Other articles published on Jan 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+