Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 257 തന്നെ കടുപ്പം, ഇംഗ്ലണ്ടിന് മറികടക്കാനാവില്ല!, ഇന്ത്യക്ക് മുന്‍തൂക്കമെന്ന് വോണ്‍

1

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യ - ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. നാലാം ദിനത്തിലേക്ക് മത്സരമെത്തവെ ഡ്രൈവിങ് സീറ്റില്‍ ഇന്ത്യയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 416 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 284 റണ്‍സിലൊതുങ്ങി. 132 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 125 എന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ 257 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്.

നാലാം ദിനം അതിവേഗം റണ്‍സുയര്‍ത്തി 400ന് മുകളിലേക്ക് വിജയലക്ഷ്യം എത്തിക്കാനാവും ഇന്ത്യ ശ്രമിക്കുക. റിഷഭ് പന്തും ചേതേശ്വര്‍ പുജാരയുമാണ് ക്രീസില്‍. ഇന്ത്യ എത്ര റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയാലും മറികടക്കുമെന്നാണ് ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോ പറഞ്ഞത്. എന്നാല്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നും വിജയ സാധ്യത ഇന്ത്യക്കാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍.

1

പൊതുവേ ഇന്ത്യക്കെതിരേ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നതാണ് വോണിന്റെ രീതിയെങ്കിലും നിലവില്‍ ഇന്ത്യക്കാണ് മുന്‍തൂക്കമെന്നാണ് നിലവില്‍ അദ്ദേഹം വിലയിരുത്തുന്നത്. '257 റണ്‍സെന്ന നിലവിലെ ലീഡ് തന്നെ പിന്തുടര്‍ന്ന് ജയിക്കുക പ്രയാസമാണ്. ഇന്ത്യ ഇനിയുമൊരു 150 റണ്‍സ് നേടിയാല്‍ ലീഡ് 400 പിന്നിടും. പിച്ചില്‍ ബൗണ്‍സും സ്പിന്നിന് ആധിപത്യവും ലഭിക്കുമ്പോള്‍ ഷമിക്ക് കൂടുതല്‍ തിളങ്ങാനായേക്കും'- വോണ്‍ വിലയിരുത്തി.

മൂന്നാം ദിനത്തിന്റെ തുടക്കത്തിലേ ഇന്ത്യക്ക് മുകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചെങ്കിലും ചേതേശ്വര്‍ പുജാരയുടെയും (50) റിഷഭ് പന്തിന്റെയും (30) പ്രകടനത്തിലൂന്നി ഇന്ത്യ നിലയുറപ്പിച്ചു. കരുതലോടെ കളിച്ച പുജാര 139 പന്ത് നേരിട്ടാണ് ക്രീസില്‍ തുടരുന്നത്. അതേ സമയം 46 പന്തിലാണ് റിഷഭ് 30 റണ്‍സ് നേടിയത്. ഈ കൂട്ടുകെട്ട് നാലാം ദിനം ഇന്ത്യക്ക് വലിയ തലവേദനയായി മാറുമെന്നുറപ്പ്.

15 വര്‍ഷം, ഇന്നും സച്ചിന്റെ ഈ റെക്കോഡിനെ തൊടാന്‍ ആളില്ല, അറിയാമോ ഈ റെക്കോഡ്?

2

'140ന് മുകളില്‍ പന്തുകളില്‍ നിന്ന് 50 റണ്‍സുമായി നിലയുറപ്പിച്ച് കളിക്കുന്ന പ്രകടനമാണ് പുജാര നടത്തിയത്. അവനെപ്പോലൊരു താരത്തെ മാതൃകയാക്കേണ്ടതാണ്. പുജാരയുടെ പിന്തുണ റിഷഭിനെപ്പോലെയും ശ്രേയസിനെപ്പോലെയുമുള്ള താരങ്ങള്‍ക്ക് തങ്ങളുടെ ശരിയായ ശൈലിയില്‍ കളിക്കാന്‍ ധൈര്യം തരുന്നു. പന്തിനെപ്പോലെയും പുജാരയെപ്പോലെയുമുള്ള ബൗളര്‍മാരുണ്ടെങ്കില്‍ ഏത് ടീമിന്റെയും ബൗളര്‍മാര്‍ പ്രയാസപ്പെടും- വോണ്‍ പറഞ്ഞു.

3

ഇന്ത്യ ന്യൂസീലന്‍ഡിനെപ്പോലെയല്ലെന്നും ഇന്ത്യയുടെ പേസര്‍മാരുടെ മികവ് ഉയര്‍ന്ന നിലവാരത്തിലുള്ളതാണെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പേസര്‍മാരെല്ലാം 140 ന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്നവരാണ്. പിച്ചിലെ എക്‌സ്ട്രാ പേസും ബൗണ്‍സും കൂടിയാവുമ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാരെ നേരിടുക ഇംഗ്ലണ്ടിന് കടുപ്പമാണ്. ന്യൂസീലന്‍ഡിനെ വിറപ്പിച്ച പരമ്പര നേടിയ ഇംഗ്ലണ്ടിന് ഇന്ത്യക്കെതിരേ ഈ മികവ് കാട്ടാന്‍ സാധിക്കുന്നില്ലെന്ന് തന്നെ പറയാം.

4

ഇന്ത്യയെ സംബന്ധിച്ച് മത്സരം തോല്‍ക്കാതെ നോക്കിയാല്‍ പോലും പരമ്പര സ്വന്തമാക്കാനാവും. നാല് മത്സരങ്ങളില്‍ നിന്ന് 2-1ന് മുന്നിലാണ് ഇന്ത്യ. അതുകൊണ്ട് തന്നെ സമനില മാത്രമാണ് പരമ്പര നേടാന്‍ ആവിശ്യം. മറുവശത്ത് ഇംഗ്ലണ്ടിന് ഒപ്പമെത്താന്‍ ജയം അനിവാര്യമാണ്. തട്ടകത്തില്‍ പരമ്പര കൈവിട്ടാല്‍ ഇംഗ്ലണ്ടിനെ സംബന്ധിച്ചത് വലിയ നാണക്കേടായിരിക്കും.

8 പന്ത്, രണ്ട് വിക്കറ്റ് ബാക്കി, ജയിക്കാന്‍ 1 റണ്‍സ്, മത്സരം സമനില!, ഓര്‍മയുണ്ടോ ഈ ത്രില്ലര്‍?

5

ബെന്‍ സ്റ്റോക്‌സ് എന്ന നായകനും ബ്രണ്ടന്‍ മക്കല്ലം എന്ന പരിശീലകനും ചേര്‍ന്ന് ടെസ്റ്റില്‍ ആക്രമണ ശൈലി കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. അമിത പ്രതിരോധത്തിന് ഒരു ഇംഗ്ലണ്ട് താരം പോലും ശ്രമിക്കുന്നില്ല. ഇതില്‍ മക്കല്ലത്തിന്റെ സ്വാധീനം വളരെ വലുതാണ്. എന്നാല്‍ ഇതൊന്നും ഇന്ത്യക്കെതിരേ കാട്ടാന്‍ ഇംഗ്ലണ്ടിനായില്ല. അത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം വിജയ സാധ്യത ഇന്ത്യക്ക് തന്നെയാണ്.

Story first published: Monday, July 4, 2022, 14:29 [IST]
Other articles published on Jul 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+