Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ടെസ്റ്റില്‍ അരങ്ങേറിയിട്ടില്ല, പക്ഷെ ഈ പേസര്‍മാരെ ഇന്ത്യ ഇംഗ്ലണ്ടിലിറക്കും! ആരൊക്കെ?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ തോല്‍വിക്ക് പിന്നാലെ വലിയ വിമര്‍ശനമാണ് ടീമിനെതിരേ ഉയരുന്നത്. രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യയുടെ ടെസ്റ്റ് നിര ഓസീസില്‍ തീര്‍ത്തും നിരാശപ്പെടുത്തി. യശ്വസി ജയ്‌സ്വാള്‍, ജസ്പ്രീത് ബുംറ എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. നിതീഷ് കുമാര്‍ റെഡ്ഡിയും മോശമാക്കിയില്ല. എന്നാല്‍ ആകെയുള്ള ടീമിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ നിരാശപ്പെടുത്തിയെന്നതാണ് വസ്തുത.

അടുത്ത ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ കാത്തിരിക്കുന്ന ആദ്യത്തെ വെല്ലുവിളി ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനമാണ്. ഓസ്‌ട്രേലിയയെപ്പോലെ തന്നെ വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് ഇംഗ്ലണ്ടിലേതും. അതുകൊണ്ടുതന്നെ ഇന്ത്യക്ക് മികച്ച ടീമിനെത്തന്നെ കളത്തിലിറക്കേണ്ടതായുണ്ട്. ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യ സര്‍പ്രൈസായി കളത്തിലിറക്കാന്‍ സാധ്യതയുള്ള ടെസ്റ്റില്‍ ഇതുവരെ അരങ്ങേറാത്ത താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

അര്‍ഷ്ദീപ് സിങ്

ഇന്ത്യക്ക് മികച്ചൊരു ഇടം കൈയന്‍ പേസര്‍ വേണമെന്ന ആവശ്യം സമീപകാലത്തായി ശക്തമായിട്ടുണ്ട്. ടെസ്റ്റിലെ ഇന്ത്യയുടെ പേസ് നിരയുടെ മൂര്‍ച്ച കുറഞ്ഞിരിക്കുകയാണ്. ജസ്പ്രീത് ബുംറ മുന്നില്‍ നിന്ന് നയിക്കുമ്പോഴും പിന്തുണകൊടുക്കാന്‍ മറ്റ് ബൗളര്‍മാര്‍ക്ക് സാധിക്കുന്നില്ല. മുഹമ്മദ് ഷമിയുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയായി മാറുകയാണ്. ഇടം കൈയന്‍ പേസറെ ടീമിലെത്തിക്കുന്നത് ബൗളിങ് നിരയില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ സഹായിക്കും.

അതുകൊണ്ടുതന്നെ ഇന്ത്യ അര്‍ഷ്ദീപ് സിങ്ങിനെ ടീമിലേക്കെത്തിച്ചേക്കും. ടി20യില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തുന്ന അര്‍ഷ്ദീപ് ആഭ്യന്തര ക്രിക്കറ്റിലും മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തില്‍ സീറ്റ് പ്രതീക്ഷിക്കാം.

ആഖ്വിബ് ഖാന്‍

ഉത്തര്‍ പ്രദേശുകാരനായ ആഖ്വിബ് ഖാന്‍ കഴിഞ്ഞ വര്‍ഷം നടന്ന ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ്. അണ്ടര്‍ 19 ക്രിക്കറ്റിലും മിന്നിച്ച ആഖ്വിബ് ന്യൂബോളില്‍ മിന്നിക്കാന്‍ ശേഷിയുള്ള കളിക്കാരനാണ്. ഇന്ത്യയുടെ പേസ് നിരയുടെ ശക്തി കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ പുതിയ യുവതാരങ്ങളെ ഇന്ത്യ വളര്‍ത്തേണ്ടതായുണ്ട്. ആഖ്വിബ് ഖാനെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ടീമിന് മുതല്‍ക്കൂട്ടാവാന്‍ ശേഷിയുള്ളവനാണ് ആഖ്വിബെന്ന് നിസംശയം പറയാം.

mayank yadav

അന്‍ഷുല്‍ കാംബോജ്

ഇതിനോടകം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തി എല്ലാവരുടേയും ശ്രദ്ധ നേടിയെടുത്ത താരമാണ് അന്‍ഷുല്‍ കാംബോജ്. അതിവേഗ പേസര്‍മാരിലൊരാളാണ് അന്‍ഷുല്‍. പേസിനെ പിന്തുണക്കുന്ന വിദേശ പിച്ചുകളില്‍ കസറാന്‍ അന്‍ഷുലിന് സാധിച്ചേക്കും. ഭാവി മുന്നില്‍ക്കണ്ട് ഇന്ത്യ ടെസ്റ്റിലേക്ക് വളര്‍ത്തിക്കൊണ്ടുവരേണ്ട താരമാണ് കാംബോജ്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കുന്ന താരമാണ് അന്‍ഷുല്‍.

മായങ്ക് യാദവ്

ഇന്ത്യന്‍ ടീമില്‍ അതിവേഗ പേസര്‍മാരുടെ കുറവുണ്ട്. വിദേശ പര്യടനങ്ങളില്‍ ആതിഥേയ ടീമുകളുടെ പേസര്‍മാര്‍ തുടര്‍ച്ചയായി 150നോടടുത്ത് വേഗത്തില്‍ പന്തെറിയുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഇത്തരം ബൗളര്‍മാരുടെ അഭാവം എപ്പോഴും നിഴലിച്ച് നില്‍ക്കാറുണ്ട്. ഇതിന് ഇന്ത്യ കണ്ടെത്തിയ ഉത്തരമാണ് മായങ്ക് യാദവ്. അതിവേഗ പന്തുകള്‍ക്കൊണ്ട് വിറപ്പിക്കുന്ന താരം നന്നായി സ്വിങ് കണ്ടെത്താനും കഴിവുള്ളവനാണ്. അതുകൊണ്ടുതന്നെ ഇന്ത്യ മായങ്ക് യാദവിനെ ടെസ്റ്റിലേക്ക് വിളിക്കാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

സഞ്ജു സാംസണ്‍

ഇന്ത്യ വിക്കറ്റ് കീപ്പറായ സഞ്ജു സാംസണിന് ടെസ്റ്റിലേക്ക് വിളി നല്‍കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതിനോടകം ഏകദിനത്തിലും ടി20യിലും ഇന്ത്യക്കായി മിന്നിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഗൗതം ഗംഭീര്‍ തന്നെ ടെസ്റ്റിലേക്ക് പരിഗണിക്കാമെന്ന് പറഞ്ഞിരുന്നുവെന്ന് സഞ്ജു തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. സര്‍പ്രൈസായി സഞ്ജുവിന് ഇന്ത്യ വിളി നല്‍കിയാലും അതില്‍ അത്ഭുതപ്പെടാനാവില്ല.

Story first published: Tuesday, January 7, 2025, 9:35 [IST]
Other articles published on Jan 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+