For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സഞ്ജുവിന്റെ വെടി തീര്‍ന്നു, കോളടിച്ചത് ഈ താരങ്ങള്‍ക്ക്; ഓപ്പണര്‍ റോള്‍ നോട്ടമിടുന്നു

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര പുരോഗമിക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ആദ്യ രണ്ട് മത്സരവും ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ വിജയിച്ച് ഇംഗ്ലണ്ട് തിരിച്ചുവരവ് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിക്കുന്നില്ല. പല സൂപ്പര്‍ താരങ്ങളും ടീമിലുണ്ടെങ്കിലും ആര്‍ക്കും അവസരത്തിനൊത്ത് മികവ് കാട്ടാന്‍ സാധിക്കാത്തതാണ് ടീമിനെ പിന്നോട്ടടിക്കുന്നത്.

ഇന്ത്യന്‍ നിരയില്‍ എല്ലാവരും വലിയ പ്രതീക്ഷവെക്കുന്ന താരമാണ് സഞ്ജു സാംസണ്‍. സമീപകാലത്ത് ഗംഭീര പ്രകടനത്തോടെ കസറിയ സഞ്ജുവിന് കഴിഞ്ഞ മത്സരങ്ങളിലൊന്നും തിളങ്ങാനായിട്ടില്ല. 26, 5, 3 എന്നിങ്ങനെയാണ് സഞ്ജുവിന്റെ മൂന്ന് മത്സരത്തിലെ സ്‌കോര്‍. പരിശീലകന്‍ ഗൗതം ഗംഭീറും നായകന്‍ സൂര്യകുമാര്‍ യാദവും സഞ്ജു സാംസണിന് ശക്തമായ പിന്തുണയാണ് നല്‍കുന്നത്. എന്നിട്ടും സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കാതെ പോകുന്നു.

സഞ്ജു സാംസണിന്റെ മോശം പ്രകടനം ആരാധകരെ നിരാശപ്പെടുത്തുമ്പോഴും ചില താരങ്ങള്‍ക്കിത് സന്തോഷം നല്‍കുന്ന കാര്യമാണ്. ഇത്തരത്തില്‍ സഞ്ജു സാംസണിന്റെ ഫ്‌ളോപ്പ് ഷോ ഗുണകരമായി മാറുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ശുബ്മാന്‍ ഗില്‍

ഇന്ത്യ അടുത്ത സൂപ്പര്‍ താരമായി വളര്‍ത്തുന്ന താരമാണ് ശുബ്മാന്‍ ഗില്‍. ഏകദിനത്തില്‍ വൈസ് ക്യാപ്റ്റനായി അവസരം ലഭിച്ച ഗില്‍ ടെസ്റ്റ് ടീമിലും സജീവമാണ്. വിരാട് കോലിക്ക് ശേഷം ഇന്ത്യയുടെ യുവ രാജകുമാരനായി ആ സ്ഥാനത്തേക്ക് വാഴ്ത്തപ്പെടുന്നത് ഗില്ലിനെയാണ്. എന്നാല്‍ ഗില്‍ ടി20 ടീമില്‍ സജീവമല്ല.

abhishek sharma ruturaj gaikwad

ഓപ്പണറായ ഗില്‍ ഇന്ത്യക്കായി ടി20 സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. പക്ഷെ ഇപ്പോള്‍ ടീമിന് പുറത്താണുള്ളത്. സഞ്ജു സാംസണ്‍ ഓപ്പണര്‍ റോളില്‍ മിന്നിക്കുമ്പോള്‍ ഗില്ലിന് മടങ്ങിവരവ് സാധ്യത കുറവാണ്. പക്ഷെ സഞ്ജു ഇതേ മോശം ഫോമില്‍ കളിച്ചാല്‍ ഗില്ലിന്റെ തിരിച്ചുവരവ് സാധ്യത ഉയരും. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ ഫ്‌ളോപ്പ് ഷോ ഗില്ലിന് ഗുണം ചെയ്യും.

റുതുരാജ് ഗെയ്ക് വാദ്

ഐപിഎല്ലില്‍ സിഎസ്‌കെയുടെ ക്യാപ്റ്റനാണ് റുതുരാജ് ഗെയ്ക് വാദ്. ഐപിഎല്ലില്‍ ഗംഭീര റെക്കോഡുള്ള താരം ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ വേണ്ടത്ര അവസരം ലഭിക്കാത്ത താരമാണ് റുതുരാജ്. ഇന്ത്യയുടെ ടി20 ടീമില്‍ ഇടം അര്‍ഹിക്കുന്നുണ്ടെങ്കിലും സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങളുടെ സൂപ്പര്‍ പ്രകടനംകൊണ്ട് റുതുരാജ് തഴയപ്പെടുകയാണ്. എന്നാല്‍ സഞ്ജു മോശം ഫോമില്‍ തുടരുന്നത് റുതുരാജിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതാണ്. സഞ്ജുവിന് സ്ഥിരതയോടെ കളിക്കാന്‍ സാധിക്കാത്തത് റുതുരാജിന്റെ തിരിച്ചുവരവ് സാധ്യത ഉയര്‍ത്തും.

ഇഷാന്‍ കിഷന്‍

പോക്കറ്റ് ഡൈനാമോയെന്ന് വിളിക്കുന്ന ഇഷാന്‍ കിഷന്‍ ടി20യില്‍ തകര്‍പ്പന്‍ റെക്കോഡുള്ള താരങ്ങളിലൊരാളാണ്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ചില്ലെന്ന കാരണത്താല്‍ ടീം മാനേജ്‌മെന്റുമായി ഉടക്കി ടീമിന് പുറത്ത് നില്‍ക്കുകയാണ്. ഇഷാന്‍ വിക്കറ്റ് കീപ്പറാണ്. ഓപ്പണറായി തല്ലിത്തകര്‍ക്കാനും ശേഷിയുണ്ട്. സഞ്ജു സാംസണ്‍ ഫ്‌ളോപ്പാവുന്നത് ഇഷാന്റെ തിരിച്ചുവരവ് പ്രതീക്ഷ സജീവമാക്കും. ഇഷാന്‍ ആദ്യ ഓവര്‍ മുതല്‍ ആക്രമിക്കുന്നവനാണ്. ഇടം കൈയനാണെന്നും പോസിറ്റീവാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തെ ഇഷാനും പ്രതീക്ഷയോടെയാണ് കാണുന്നത്.

അഭിഷേകിനും ഗുണം ചെയ്യും

ഇന്ത്യയുടെ നിലവിലെ ടി20 ഓപ്പണര്‍മാരിലൊരാളാണ് അഭിഷേക് ശര്‍മ. സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്നാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുന്നത്. യശ്വസി ജയ്‌സ്വാള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് അഭിഷേകിന് അവസരം ലഭിക്കുന്നത്. ജയ്‌സ്വാള്‍ വരുമ്പോള്‍ അഭിഷേകിന് സീറ്റ് നഷ്ടമാവാനാണ് സാധ്യത. എന്നാല്‍ സഞ്ജു മോശം ഫോമില്‍ കളിക്കുന്നതോടെ ജയ്‌സ്വാളെത്തിയാലും അഭിഷേകിന് ടീമില്‍ തുടരാനുള്ള വഴി തുറക്കും. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ ഫ്‌ളോപ്പ് ഷോ അഭിഷേകിനും ഗുണം ചെയ്യും.

Story first published: Wednesday, January 29, 2025, 16:52 [IST]
Other articles published on Jan 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+