Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കൂടുതല്‍ ഇന്നിങ്‌സ് ജയം, ഇന്ത്യന്‍ നായകന്മാരില്‍ കേമനാര്? കോലി തന്നെ കിങ്

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര സര്‍വാധിപത്യം കാട്ടി ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ മത്സരം 28 റണ്‍സിന് തോറ്റ ഇന്ത്യ പിന്നീടുള്ള എല്ലാ മത്സരങ്ങളും ജയിച്ചാണ് 4-1ന് പരമ്പര അലമാരയിലെത്തിച്ചത്. അഞ്ചാം ടെസ്റ്റില്‍ മൂന്ന് ദിവസംകൊണ്ട് കളി തീര്‍ത്ത ഇന്ത്യ ഇന്നിങ്‌സ് ജയവും സ്വന്തമാക്കി. വിരാട് കോലി, മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍ എന്നിവരൊന്നും ഇല്ലാതെ പരമ്പര നേടിയെടുക്കാന്‍ ഇന്ത്യക്കായി എന്നതാണ് എടുത്തു പറയേണ്ടത്.

നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് അഭിമാനിക്കാവുന്ന പരമ്പര നേട്ടമാണിത്. യുവതാരങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ രോഹിത്തിന് സാധിച്ചു. എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യക്ക് കൂടുതല്‍ ഇന്നിങ്‌സ് ജയം നേടിക്കൊടുത്ത നായകന്‍ ആരാണ്?. പട്ടിക പരിശോധിക്കാം. ഈ പട്ടികയില്‍ ഒന്നാം സ്ഥാനം വിരാട് കോലിക്കാണ്. ഇന്ത്യയുടെ ടെസ്റ്റ് ടീമിന് പുതിയ മുഖം നല്‍കിയ നായകനാണ് വിരാട് കോലി. ആക്രമണോത്സകതയിലേക്ക് ഇന്ത്യന്‍ ടീമിനെ വളര്‍ത്താന്‍ കോലിക്കായി.

12 തവണയാണ് കോലിക്ക് കീഴില്‍ ഇന്ത്യ ഇന്നിങ്‌സ് ജയം നേടിയെടുത്തത്. ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം നേടുകയെന്നത് കടുപ്പമുള്ള കാര്യമാണ്. എതിര്‍ ടീമിനെ മികച്ച ബൗളിങ്ങിലൂടെ പൂട്ടിക്കെട്ടാന്‍ സാധിക്കേണ്ടതായുണ്ട്. നായകന്റെ നിര്‍ണ്ണായക തീരുമാനങ്ങളും ഈ നേട്ടത്തിലെത്താന്‍ അത്യാവശ്യമാണ്. ഇന്ത്യക്കായി കൂടുതല്‍ ടെസ്റ്റ് ജയം നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയാണ്. ഇന്ത്യയെ ഐസിസി റാങ്കിങ്ങില്‍ തലപ്പത്തേക്കടക്കമെത്തിക്കാന്‍ കോലിക്കായിരുന്നു.

ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എംഎസ് ധോണിയാണ്. ഇന്ത്യയുടെ ഐതിഹാസിക നായകനായിരുന്ന ധോണി 9 തവണയാണ് ഇന്ത്യക്ക് ഇന്നിങ്‌സ് ജയം നേടിക്കൊടുത്തത്. ഇന്ത്യയുടെ പേരുകേട്ട നായകന്മാരിലൊരാളായ ധോണി ടെസ്റ്റ് നായകനെന്ന നിലയിലെ കരിയറിന് നേരത്തെ വിരാമമിട്ടിരുന്നു. കുറച്ചുനാളുകൂടി നായകനായി മുന്നോട്ട് പോയിരുന്നെങ്കില്‍ ഈ റെക്കോഡില്‍ തലപ്പത്തേക്കെത്താന്‍ ധോണിക്ക് തീര്‍ച്ചയായും സാധിക്കുമായിരുന്നു.

ms dhoni

എന്നാല്‍ ധോണി നേരത്തെ ടെസ്റ്റ് കരിയറിന് വിരാമമിടുകയായിരുന്നു. ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത് മുഹമ്മദ് അസ്ഹറുദ്ദീനാണ്. ഇന്ത്യയുടെ മുന്‍ നായകനായ അസ്ഹറുദ്ദീന്‍ 8 തവണയാണ് ഇന്ത്യക്ക് ഇന്നിങ്‌സ് ജയം നേടിക്കൊടുത്തത്. ഇന്ത്യയുടെ ഇതിഹാസ നായകനായി മാറേണ്ടയാളായിരുന്നു അസ്ഹറുദ്ദീന്‍. എന്നാല്‍ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ട് കരിയര്‍ നേരത്തെ അവസാനിപ്പിക്കേണ്ടി വന്നതാണ് തിരിച്ചടിയായി മാറിയത്.

ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായിരുന്നു അസ്ഹറുദ്ദീന്‍. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി നാലാം സ്ഥാനത്താണുള്ളത്. ഏഴ് തവണയാണ് ഗാംഗുലി ഈ നേട്ടത്തിലെത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റിനെ വളര്‍ത്തിക്കൊണ്ടുവന്ന നായകനാണ് ഗാംഗുലി. അസ്ഹറുദ്ദീന്‍ നായകനായിരുന്ന സമയത്ത് ഒത്തുകളി കേസില്‍ പെട്ട് ഇന്ത്യന്‍ ടീം തകര്‍ന്നടിഞ്ഞപ്പോള്‍ അവിടെ നിന്ന് ടീമിനെ ഉയര്‍ത്തിക്കൊണ്ടുവന്നത് ഗാംഗുലിയാണ്.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകന്മാരിലൊരാളാണ് ഗാംഗുലി. വിദേശ പിച്ചിലടക്കം ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മെച്ചപ്പെട്ടതിന് കാരണം ഗാംഗുലിയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ്ണ കാലഘട്ടത്തെയാണ് ഗാംഗുലി നയിച്ചിരുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍, യുവരാജ് സിങ്, സഹീര്‍ ഖാന്‍, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ് എന്നിവരെല്ലാം ഉള്‍പ്പെടുന്നവരായിരുന്നു ഗാംഗുലിക്ക് കീഴിലെ ഇന്ത്യന്‍ ടീം.

രോഹിത് ശര്‍മ ഇത് നാലാം തവണയാണ് ഇന്ത്യക്ക് ഇന്നിങ്‌സ് ജയം നേടിക്കൊടുക്കുന്നത്. വളരെ വൈകിയാണ് രോഹിത്തിന് ടെസ്റ്റ് ടീമില്‍ സീറ്റുറപ്പിക്കാന്‍ സാധിച്ചത്. നായകസ്ഥാനം ലഭിച്ചതും തികച്ചും അപ്രതീക്ഷിതമായാണ്. അതുകൊണ്ടുതന്നെ പല വിമര്‍ശനവും രോഹിത്തിന് നേരിടേണ്ടി വന്നു. ഇപ്പോള്‍ എല്ലാ വിമര്‍ശകര്‍ക്കും പ്രകടനംകൊണ്ട് മറുപടി നല്‍കാന്‍ രോഹിത്തിന് സാധിച്ചു. ടി20 ലോകകപ്പിലും ഇന്ത്യയെ നയിക്കുക രോഹിത് ശര്‍മയായിരിക്കും.

Story first published: Sunday, March 10, 2024, 9:18 [IST]
Other articles published on Mar 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+