For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇവരെ ഇന്ത്യ സൂക്ഷിക്കണം, പരമ്പര തട്ടിയെടുക്കാന്‍ കെല്‍പ്പുണ്ട്- ഇംഗ്ലണ്ട് താരങ്ങളിതാ

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ്. അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യ ശക്തമായ തയ്യാറെടുപ്പിലാണ്. പല പ്രധാന താരങ്ങള്‍ക്കും അഫ്ഗാന്‍ പരമ്പരയില്‍ നിന്ന് ഇന്ത്യ വിശ്രമം നല്‍കിയത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് തയ്യാറെടുക്കാനാണ്. ഇന്ത്യയുടെ തട്ടകത്തിലാണ് മത്സരം. അടുത്ത കാലത്തൊന്നും ഇന്ത്യ തട്ടകത്തില്‍ ടെസ്റ്റ് പരമ്പര കൈവിട്ടിട്ടില്ല.

അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരേയും കണക്കുകളില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം അവകാശപ്പെടാനാവുക. എന്നാല്‍ ബാസ്‌ബോള്‍ ശൈലിയില്‍ കളിക്കാന്‍ തയ്യാറെടുക്കുന്ന ഇംഗ്ലണ്ടിനെ ഇന്ത്യക്ക് നിസാരക്കാരായി കാണാനാവില്ല. ബെന്‍ സ്‌റ്റോക്‌സ് നയിക്കുന്ന ഇംഗ്ലണ്ട് ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്. പരമ്പരയില്‍ ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ സാധ്യതയുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ താരം ഇംഗ്ലണ്ട് നായകന്‍ തന്നെയാണ്. ഐപിഎല്ലിലൂടെയും അന്താരാഷ്ട്ര ക്രിക്കറ്റിലൂടെയും ഇന്ത്യന്‍ പിച്ചില്‍ വലിയ അനുഭവസമ്പത്തുള്ള താരമാണ് ബെന്‍ സ്‌റ്റോക്‌സ്. പേസ് ഓള്‍റൗണ്ടറായ സ്‌റ്റോക്‌സ് അവസാന ഏകദിന ലോകകപ്പിലാണ് ഇന്ത്യയില്‍ കൡച്ചത്. നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമായിരുന്നു സ്റ്റോക്‌സ് കാഴ്ചവെച്ചത്. ഇതിന് പകരം വീട്ടാന്‍ ശക്തമായ മുന്നൊരുക്കമാണ് സ്റ്റോക്‌സ് നടത്തിക്കൊണ്ടിരിക്കുന്നത്.

താരത്തിന്റെ ബാറ്റിങ് മികവും ബൗളിങ് മികവും ഇന്ത്യക്ക് വലിയ തലവേദനയാണ്. അനായാസം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരമാണ് സ്റ്റോക്‌സ്. സ്പിന്നര്‍മാരേയും നന്നായി നേരിടാന്‍ കഴിവുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സ്പിന്‍ കെണിക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ സ്റ്റോക്‌സിന് സാധിച്ചേക്കും. രണ്ടാമത്തെ താരം ജോ റൂട്ടാണ്. ഇംഗ്ലണ്ടിന്റെ നട്ടെല്ലാണ് റൂട്ടിന്റെ ബാറ്റിങ്. ഇംഗ്ലണ്ടിന്റെ അവസാന ഇംഗ്ലണ്ട് പര്യടനത്തില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയത് ജോ റൂട്ടാണ്.

england

സ്പിന്നര്‍മാരെ നന്നായി നേരിടുന്നവനാണ് റൂട്ട്. ക്ഷമയോടെ ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ റൂട്ടിന് അപാരമായ കഴിവുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബൗളര്‍മാരെ പ്രയാസപ്പെടുത്താന്‍ റൂട്ടിന് സാധിച്ചേക്കും. ഇന്ത്യക്ക് വലിയ ഭീഷണിയാവുമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുന്ന താരമാണ് റൂട്ടെന്ന് നിസംശയം പറയാം. ഇത്തവണയും റൂട്ടിന്റെ ബാറ്റിങ് മികവില്‍ ഇംഗ്ലണ്ട് വലിയ പ്രതീക്ഷവെച്ചിട്ടുണ്ടാവുമെന്നുറപ്പാണ്. അനുഭവസമ്പന്നനായ ബാറ്റ്‌സ്മാനാണ് റൂട്ട്.

മൂന്നാമത്തെ താരം സ്പിന്നര്‍ ജാക്ക് ലീച്ചാണ്. ഇംഗ്ലണ്ടിന്റെ പ്ലേയിങ് 11ല്‍ സ്ഥാനം ഉറപ്പുള്ള സ്പിന്നറാണ് ജാക് ലീച്ച്. ഇന്ത്യ സ്പിന്‍ കെണിയൊരുക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ കൈയിലുള്ള മറുമരുന്നാണ് ജാക്ക് ലീച്ചെന്ന് പറയാം. ഇടം കൈയന്‍ സ്പിന്നര്‍ നേരത്തെ ഇന്ത്യയില്‍ കളിക്കുകയും ഗംഭീര പ്രകടനം നടത്തുകയും ചെയ്തിട്ടുള്ള താരമാണ്. അതുകൊണ്ടുതന്നെ ജാക്ക് ലീച്ചിനെ ഇന്ത്യ ഭയക്കണം. സ്റ്റംപിന് ആക്രമിക്കുന്ന ബൗളറാണ് ലീച്ച്.

ഹാരി ബ്രൂക്കാണ് ഇന്ത്യ ഭയക്കേണ്ട മറ്റൊരു താരം. സമീപകാലത്തായി മികച്ച പ്രകടനമാണ് ബ്രൂക്ക് കാഴ്ചവെക്കുന്നത്. ക്ലാസിക് ബാറ്റ്‌സ്മാനാണെങ്കിലും അമിത പ്രതിരോധത്തിലൂന്നി കളിക്കുന്ന താരമല്ല ബ്രൂക്ക്. പേസിനെയും സ്പിന്നിനേയും ഒരുപോലെ കടന്നാക്രമിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. അവസാന ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം കളിച്ച ബ്രൂക്ക് സെഞ്ച്വറി പ്രകടനമടക്കം കാഴ്ചവെച്ചിരുന്നു. ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ ബ്രൂക്കിനാവും.

ജെയിംസ് ആന്‍ഡേഴ്‌സന്‍ ഇന്ത്യന്‍ പരമ്പരക്കായി വലിയ മുന്നൊരുക്കം നടത്തുന്നുണ്ട്. എന്നാല്‍ ആന്‍ഡേഴ്‌സന് കാര്യമായ പ്രകടനം കാഴ്ചവെക്കാനായേക്കില്ല. പ്രായം താരത്തെ തളര്‍ത്തുന്നുണ്ടെന്ന് സമീപകാല പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. ഇന്ത്യ പേസിന് അനുകൂലമായ പിച്ച് തയ്യാറാക്കാന്‍ യാതൊരു സാധ്യതയുമില്ല. അതുകൊണ്ടുതന്നെ ആന്‍ഡേഴ്‌സന്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്തിയേക്കില്ല. ജോണി ബെയര്‍സ്‌റ്റോ സ്പിന്‍ ദൗര്‍ബല്യമുള്ള താരമായതിനാല്‍ ഇന്ത്യക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യത കുറവാണ്.

Story first published: Wednesday, January 17, 2024, 14:43 [IST]
Other articles published on Jan 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+