For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇനി ഇംഗ്ലണ്ട് പരീക്ഷ, ഇവരെ തിരിച്ചെത്തിക്കണം; മുഖം നോക്കാതെ അഴിച്ചുപണി വേണം

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തലകുനിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റും നഷ്ടമായിരിക്കുകയാണ്. 10 വര്‍ഷം ഇന്ത്യ കൈയടക്കിവെച്ചിരുന്ന ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ഇപ്പോള്‍ ഓസീസ് തിരിച്ചുപിടിച്ചിരിക്കുകയാണ്. ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പരമ്പര തോല്‍വിക്ക് പ്രധാന കാരണമായത്. ഇന്ത്യന്‍ ടീമിനുള്ള വലിയ ഭിന്നതയുണ്ടാകുന്ന തരത്തിലാണ് ഇപ്പോഴത്തെ തോല്‍വി.

പരിശീലകന്‍ ഗൗതം ഗംഭീറും സീനിയര്‍ താരങ്ങളും തമ്മിലുള്ള ബന്ധം തന്നെ ഇപ്പോള്‍ മോശമായിരിക്കുകയാണ്. വലിയ അഴിച്ചുപണി ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നുറപ്പാണ്. ഇന്ത്യക്ക് മുന്നില്‍ ഇനിയുള്ളത് ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരയാണ്. ഇതിന് ശേഷം ചാമ്പ്യന്‍സ് ട്രോഫിയും പിന്നീട് ഐപിഎല്ലും നടക്കും. ഇന്ത്യയുടെ അടുത്ത വിദേശ ടെസ്റ്റ് പര്യടനം ഇംഗ്ലണ്ടിനെതിരേയാണ്. ഇതിന് മുമ്പ് ഇന്ത്യന്‍ ടീമിലേക്ക് ചില സൂപ്പര്‍ താരങ്ങളെ തിരികെ കൊണ്ടുവരേണ്ടതായുണ്ട്. ഇത്തരത്തില്‍ മടങ്ങിവരവിനൊരുങ്ങുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ശ്രേയസ് അയ്യര്‍

ഇന്ത്യയുടെ ക്ലാസിക് താരങ്ങളില്‍ ഒരാളായ ശ്രേയസ് അയ്യര്‍ ടീം മാനേജ്‌മെന്റുമായുള്ള ഉടക്കിനെത്തുടര്‍ന്നാണ് ടീമിന് പുറത്തായത്. ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശം ശ്രേയസ് അയ്യര്‍ തള്ളുകയായിരുന്നു. ഇതോടെയാണ് താരം ടീമിന് പുറത്തായത്. ശ്രേയസ് അയ്യരുടെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ആഭ്യന്തര ക്രിക്കറ്റില്‍ സെഞ്ച്വറികളടക്കം നേടി മിന്നിക്കാന്‍ ഇപ്പോള്‍ ശ്രേയസിന് സാധിക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ ശ്രേയസിനെ ഇന്ത്യ ടീമിലേക്ക് തിരിച്ചുവിളിക്കാനാണ് സാധ്യത. വിരാട് കോലിയുടെ മോശം ഫോം പരിഗണിക്കുമ്പോള്‍ ഈ സ്ഥാനത്ത് കളിക്കാന്‍ ഏറ്റവും യോഗ്യനായ താരം ശ്രേയസാണ്. ടെസ്റ്റില്‍ മാത്രമല്ല പരിമിത ഓവറിലും ശ്രേയസ് വിരാട് കോലിയുടെ സ്ഥാനത്തേക്കെത്തുമെന്നതില്‍ സംശയമില്ല.

karun nair

രജത് പാട്ടീധര്‍

ആര്‍സിബി താരം രജത് പാട്ടീധാര്‍ ഇടവേളക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്താന്‍ സാധ്യതയുണ്ട്. ശുബ്മാന്‍ ഗില്ലിന്റെ വിദേശ പര്യടനങ്ങളിലെ കണക്കുകള്‍ മോശമാണ്. അടുത്ത ബാറ്റിങ് ഇതിഹാസമെന്നെല്ലാം വാഴ്ത്തപ്പെട്ട ഗില്‍ ഫ്‌ളാറ്റ് പിച്ച് ബുള്ളിയാണെന്ന് പറയാം. ഓസീസ് പര്യടനത്തില്‍ ഉത്തരവാദിത്തം കാട്ടാതെ വിക്കറ്റ് തുലക്കുന്ന ബാറ്റിങ്ങാണ് ശുബ്മാന്‍ ഗില്‍ കാഴ്ചവെച്ചത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള രജത് പാട്ടീധാറിനെ ഇന്ത്യ ടീമിലേക്ക് വിളിച്ചേക്കും. അടുത്ത ഐപിഎല്ലിലെ രജത്തിന്റെ പ്രകടനം നിര്‍ണ്ണായകമാവുമെന്ന് പറയാം.

ഇഷാന്‍ കിഷന്‍

പോക്കറ്റ് ഡൈനാമോയെന്ന് ആരാധകര്‍ വാഴ്ത്തുന്ന താരമാണ് ഇഷാന്‍ കിഷന്‍. ഇടം കൈയന്‍ താരം അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ്. എന്നാല്‍ ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശം അവഗണിച്ചതിന്റെ പേരില്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് പുറത്താണുള്ളത്. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ച് മിന്നിച്ചവനാണ് ഇഷാന്‍. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം നേടി കസറാന്‍ ഇഷാന്‍ കിഷന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും അദ്ദേഹത്തിന് ടീമില്‍ ഇടമില്ല.

എന്നാല്‍ വൈകാതെ ഇഷാന്‍ കിഷന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചേക്കും. ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന നിലയില്‍ റിഷഭ് പന്തിന് കാര്യമായ പ്രകടനം നടത്താന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ റിഷഭിന് പകരക്കാരനെക്കുറിച്ച് ആലോചിച്ചേക്കും. ദ്രുവ് ജുറേലുണ്ടെങ്കിലും ഇഷാന്‍ കിഷനും അവസരങ്ങള്‍ ലഭിക്കാനാണ് സാധ്യത കൂടുതല്‍.

കരുണ്‍ നായര്‍ മിന്നിക്കുന്നുണ്ട്

വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ചില്‍ നാല് മത്സരത്തിലും സെഞ്ച്വറിയോടെ കസറാന്‍ കരുണ്‍ നായര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യക്കായി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് കരുണ്‍ നായര്‍. എന്നാല്‍ പിന്നീട് ടീമിന് പുറത്തായ കരുണിന് തിരിച്ചുവരവ് എളുപ്പമായിരുന്നില്ല. ഇപ്പോള്‍ മിന്നും ഫോമില്‍ തുടരുന്ന താരത്തിന് ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

Story first published: Monday, January 6, 2025, 14:18 [IST]
Other articles published on Jan 6, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+