For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇവര്‍ക്ക് കന്നി വിളി ലഭിക്കുമോ? വമ്പന്‍ നീക്കത്തിന് ഇന്ത്യ- സഞ്ജുവിനും പ്രതീക്ഷ

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ അഞ്ച് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. ആദ്യ മത്സരത്തില്‍ 28 റണ്‍സിന് ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ 106 റണ്‍സിന്റെ വമ്പന്‍ ജയം നേടിയെടുക്കുകയായിരുന്നു. മൂന്നാം ടെസ്റ്റ് ഇടവേളക്ക് ശേഷമാണ് നടക്കുന്നത്. 15ാം തീയ്യതിയാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. ഇന്ത്യ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.

ആദ്യത്തെ രണ്ട് മത്സരത്തിലെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തുമ്പോള്‍ നിരവധി പിഴവുകള്‍ കാണാനാവും. അതുകൊണ്ടുതന്നെ ഇന്ത്യ വരുന്ന മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. വിരാട് കോലി തിരിച്ചെത്തുമോ, കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും ഫിറ്റ്‌നസ് വീണ്ടെടുത്തോ തുടങ്ങിയ പല ചോദ്യങ്ങളും ഇന്ത്യക്ക് മുന്നിലുണ്ട്. രണ്ടാം ടെസ്റ്റിന് ശേഷം രോഹിത് ശര്‍മയും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തമ്മില്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു.

ചില താരങ്ങള്‍ക്ക് സര്‍പ്രൈസ് വിളി ലഭിക്കാനും സാധ്യതയുണ്ട്. ഇത്തരത്തില്‍ വിളി ലഭിക്കാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം സഞ്ജു സാംസണാണ്. വിക്കറ്റ് കീപ്പര്‍ റോളില്‍ കെ എസ് ഭരത് നിരാശപ്പെടുത്തുകയാണ്. കെ എല്‍ രാഹുലിന്റെ ഫിറ്റ്‌നസ് പ്രശ്‌നമാണെന്നാണ് വിവരം. ദ്രുവ് ജുറേലാണ് വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ ടീമിലുള്ളത്. യുവതാരത്തിനൊപ്പം ഇന്ത്യ സഞ്ജു സാംസണെ പരിഗണിക്കാന്‍ സാധ്യതയുണ്ട്.

രഞ്ജി ട്രോഫിയില്‍ കേരള നായകനായ സഞ്ജു സാംസണ്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. അവസാന മത്സരത്തില്‍ ഛത്തീസ്ഗഡിനെതിരേ അര്‍ധ സെഞ്ച്വറി പ്രകടനമടക്കം നടത്താന്‍ സഞ്ജുവിനായിരുന്നു. വിക്കറ്റിന് പിന്നില്‍ ഗംഭീര പ്രകടനം നടത്തുന്ന സഞ്ജുവിന് ഇന്ത്യ സര്‍പ്രൈസ് വിളി നല്‍കാന്‍ സാധ്യതയുണ്ട്. ഇഷാന്‍ കിഷനെ പെട്ടെന്ന് തിരിച്ചുവിളിക്കില്ലെന്ന് രാഹുല്‍ ദ്രാവിഡ് തന്നെ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ സഞ്ജുവിന് പ്രതീക്ഷിക്കാം.

sanju samson, rinku singh

രണ്ടാമത്തെ താരം റിങ്കു സിങ്ങാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് റിങ്കു. എന്നാല്‍ സമീപകാലത്തെ താരത്തിന്റെ പ്രകടന കണക്കുകള്‍ അല്‍പ്പം മോശമാണ്. എന്നാല്‍ ഇന്ത്യക്കൊപ്പം പരിമിത ഓവറില്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ റിങ്കുവിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ടെസ്റ്റിലേക്ക് വിളി നല്‍കാന്‍ സാധ്യതയുണ്ട്. റിഷഭ് പന്തിന്റെ അഭാവത്തില്‍ പെട്ടെന്ന് മത്സരത്തില്‍ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുന്ന താരത്തിന്റെ അഭാവം ഇന്ത്യക്കുണ്ട്.

അതുകൊണ്ടുതന്നെ റിങ്കുവിന് ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് വിളി നല്‍കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ദേവ്ദത്ത് പടിക്കലാണ് മറ്റൊരു താരം. ഇടം കൈയന്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ ദേവ്ദത്ത് പടിക്കല്‍ മികച്ച പ്രകടനമാണ് ആഭ്യന്തര ക്രിക്കറ്റില്‍ നടത്തുന്നത്. കര്‍ണാടകയ്‌ക്കൊപ്പം സ്ഥിരതയോടെ കളിച്ചിട്ടും വേണ്ടത്ര പരിഗണന ഇന്ത്യ നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ ദേവ്ദത്ത് പടിക്കലിനെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് വിളിക്കാനും സാധ്യതയുണ്ട്.

ഇന്ത്യയുടെ ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറ മൂന്നാം ടെസ്റ്റില്‍ കളിച്ചേക്കില്ലെന്നാണ് വിവരം. താരത്തിന്റെ ജോലിഭാരം നിയന്ത്രിക്കാന്‍ വിശ്രമം അനിവാര്യമാണെന്ന് പറയാം. മുഹമ്മദ് സിറാജ് മൂന്നാം ടെസ്റ്റിലൂടെ തിരിച്ചെത്തും. അതുകൊണ്ടുതന്നെ ബുംറക്ക് വിശ്രമം നല്‍കാന്‍ സാധ്യത കൂടുതലാണ്. അതേ സമയം വിരാട് കോലി മടങ്ങിയെത്തുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതായുണ്ട്. സ്പിന്‍ നിരയില്‍ ആര്‍ അശ്വിനും അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവും തുടരും.

രാജ്‌കോട്ടിലും ഫ്‌ളാറ്റ് പിച്ചായിരിക്കും ഇന്ത്യ തയ്യാറാക്കുക. പൂര്‍ണ്ണമായും സ്പിന്‍ പിച്ചൊരുക്കിയാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയായി മാറും. അതുകൊണ്ടുതന്നെ ബാറ്റിങ്ങിനെയും തുണക്കുന്ന തരത്തില്‍ ബാറ്റിങ് പിച്ചാവും ഇന്ത്യ തയ്യാറാക്കുക.

Story first published: Tuesday, February 6, 2024, 16:26 [IST]
Other articles published on Feb 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+