Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: മലയാളി പൊളിയാണ്! ആ റെക്കോര്‍ഡ് ഇപ്പോഴും സേഫ്, കോലി രണ്ടാമന്‍ | അറിയാം

ഈ വര്‍ഷത്തെ ആദ്യത്തെ ടെസ്റ്റ് പരമ്പരയ്ക്കു കച്ച മുറുക്കുകയാണ് രോഹിത് ശര്‍മയും സംഘവും. ഇന്ത്യയും കരുത്തരായ ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു വ്യാഴാഴ്ച ഹൈദരാബാദില്‍ തുടക്കമാവും. അഞ്ചു ടെസ്റ്റുകളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണില്‍ ഇന്ത്യയുടെ മൂന്നാമത്തെ പരമ്പരയാണിത്.

വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പര 1-0നു സ്വന്തമാക്കിയ ഇന്ത്യ സൗത്താഫ്രിക്കയുമായി 1-1ന്റെ സമനിലയും വഴങ്ങുകയായിരുന്നു. ഇംഗ്ലണ്ടിനെതിരേ വലിയ മാര്‍ജിനിലുള്ള പരമ്പര വിജയം തന്നെയാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്. ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാന്‍ 4-0 മാര്‍ജിനിലെങ്കിലും ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കു വിജയിക്കേണ്ടതുണ്ട്.

KARUN NAIR

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയുടെ ചരിത്രമെടുത്താല്‍ ഒരു വമ്പന്‍ റെക്കോര്‍ഡ് ഇപ്പോഴും ഒരു മലയാളി താരത്തിന്റെ പേരില്‍ ഭദ്രമാണെന്നു കാണാം. ഏതാണ് ഈ റെക്കോര്‍ഡെന്നു നമുക്കു പരിശോധിക്കാം. ഇംഗ്ലണ്ടിനെതിരേ ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ് മറുനാടന്‍ മലയാളി താരമായ കരുണ്‍ നായര്‍ക്കു അവകാശപ്പെട്ടതാണ്. പുറത്താവാതെ 303 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

2016-17ല്‍ ഇംഗ്ലീഷ് ടീം ഇന്ത്യയിലെത്തിയപ്പോഴായിരുന്നു കരുണ്‍ ട്രിപ്പിള്‍ സെഞ്ച്വറിയുമായി ചരിത്രം കുറിച്ചത്. ഏഴു വര്‍ഷത്തോളം പിന്നിട്ടിട്ടും ഈ റെക്കോര്‍ഡ് ഭേദിക്കാനോ, അടുത്തെത്താനോ ഇന്ത്യയുടെ മറ്റൊരു താരത്തിനുമായിട്ടില്ല. ഈ ലിസ്റ്റില്‍ രണ്ടാമന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയാണ്. 235 റണ്‍സുമായാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്. മൂന്നാംസ്ഥാനത്തു മുന്‍ താരം വിനോദ് കാംബ്ലിയാണ്. ഇംഗ്ലണ്ടിനെതിരേ അദ്ദേഹം കുറിച്ചത് 224 റണ്‍സായിരുന്നു.

2016 ഡിസംബര്‍ 16 മുതല്‍ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ഇംഗ്ലണ്ടുമായുള്ള അഞ്ചാമത്തെ ടെസ്റ്റിലായിരുന്നു കരുണിന്റെ ഐതിഹാസിക ഇന്നിങ്‌സ്. അലെസ്റ്റര്‍ കുക്ക് നയിച്ച ഇംഗ്ലീഷ് ടീം ഒന്നാമിന്നിങ്‌സില്‍ 477 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. മറുപടിയില്‍ ഏഴു വിക്കറ്റിനു 759 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോറുമായി ഇന്ത്യ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യയെ ഇതിനു സഹായിച്ചത് അഞ്ചാം നമ്പറില്‍ ഇറങ്ങിയ കരുണായിരുന്നു.

381 ബോളുകള്‍ നേരിട്ട കരുണ്‍ 32 ഫോറും നാലു സിക്‌സറുകളടക്കമാണ് പുറത്താവാതെ 303 റണ്‍സ് വാരിക്കൂട്ടിയത്. മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനു ശേഷം ടെസ്റ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ച്വറി കുറിച്ച രണ്ടാമത്തെ താരമായും കരുണ്‍ മാറിയിരുന്നു.

KARUN NAIR

പിന്നീട് മറ്റൊരു ഇന്ത്യന്‍ താരവും ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കരുണ്‍ ട്രിപ്പിള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെ അന്നത്തെ ക്യാപ്റ്റനായ കോലി ഇന്ത്യന്‍ ഇന്നിങ്‌സും ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഈ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 75 റണ്‍സിനും ഇംഗ്ലണ്ടിനെ തകര്‍ത്തുവിടുകയും ചെയ്തു.

ഈ ടെസ്റ്റിലെ പ്രകടനം മറുനാടന്‍ മലയാളി കൂടിയായ കരുണിനെ സൂപ്പര്‍ താര പദവിയിലേക്കുയര്‍ത്തുമെന്നു അന്നു പലരും ചൂണ്ടിക്കാട്ടിയെങ്കിലും അതു സംഭവിച്ചില്ല. കുറച്ചു മല്‍സരങ്ങളില്‍ കൂടി ഇന്ത്യക്കായി കളിച്ച താരം പിന്നീട് അപ്രത്യക്ഷനാവുകയായിരുന്നു.

ആറു ടെസ്റ്റുകളില്‍ നിന്നും 374 റണ്‍സാണ് കരുണിന്റെ സമ്പാദ്യം. രണ്ടു ഏകദിനങ്ങളിലും താരം കളിച്ചെങ്കിലും 46 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഐപിഎല്ലിലും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ 32 കാരനായ കരുണിനായില്ല. 76 മല്‍സരങ്ങളില്‍ നിന്നും 10 ഫിഫ്റ്റികളടക്കം 1496 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്.

Story first published: Monday, January 22, 2024, 13:12 [IST]
Other articles published on Jan 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+