Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്‍ അത്ര സംഭവമല്ല, അനാവശ്യ പുകഴ്ത്തല്‍ നേടുന്നു; വിമര്‍ശിച്ച് ക്രിസ് ശ്രീകാന്ത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ വലിയ തോല്‍വി വ്യാപക വിമര്‍ശനത്തിനാണ് വഴി തുറന്നിരിക്കുന്നത്. പെര്‍ത്തില്‍ ജയിച്ച് തുടങ്ങിയ ഇന്ത്യ 3-1നാണ് പരമ്പര തോറ്റത്. ഇന്ത്യയുടെ പേരുകേട്ട താരങ്ങളെല്ലാം നിരാശപ്പെടുത്തിയതാണ് തിരിച്ചടിയായത്. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും രോഹിത് ശര്‍മ ദുരന്തമായി മാറി. സൂപ്പര്‍ താരം വിരാട് കോലിക്കും വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു.

എന്നാല്‍ ഇന്ത്യയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നില്‍ കോലിയും രോഹിത്തും മാത്രമല്ല വിമര്‍ശനം കേള്‍ക്കേണ്ടതെന്നും ശുബ്മാന്‍ ഗില്‍ ഉള്‍പ്പെടെയുള്ളവരും വിമര്‍ശനം അര്‍ഹിക്കുന്നുണ്ടെന്നാണ് ഇന്ത്യയുടെ മുന്‍ ലോകകപ്പ് താരമായ കൃഷ്ണമാചാരി ശ്രീകാന്ത്. ഇന്ത്യന്‍ ടീമിലെ ഓവര്‍റേറ്റഡ് താരാണ് ശുബ്മാന്‍ ഗില്ലെന്നും ഇന്ത്യന്‍ ടീമില്‍ അനാവശ്യ പരിഗണനയാണ് ശുബ്മാന്‍ ഗില്ലിന് ലഭിക്കുന്നതെന്നുമാണ് ശ്രീകാന്ത് പറയുന്നത്.

ശുബ്മാന്‍ ഗില്‍ ഓവര്‍റേറ്റഡ് താരം

പ്രകടനം വെച്ച് നോക്കുമ്പോള്‍ ശുബ്മാന്‍ ഗില്ലിനെക്കാള്‍ മികച്ച താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്. ശുബ്മാന്‍ ഗില്ലിന് ലഭിക്കുന്നത് അനാവശ്യ പരിഗണനയാണെന്നും എന്നാല്‍ താന്‍ പറയുന്നത് ആരും പരിഗണിക്കുന്നില്ലെന്നുമാണ് ശ്രീകാന്ത് പറയുന്നത്. 'എക്കാലത്തും ഞാന്‍ പറയുന്നു ശുബ്മാന്‍ ഗില്‍ ഓവര്‍റേറ്റഡ് താരമാണെന്ന്. എന്നാല്‍ ആരും ഞാന്‍ പറയുന്നത് ഉള്‍ക്കൊള്ളുന്നില്ല. അനാവശ്യ പ്രശംസ ലഭിക്കുന്ന താരമാണവന്‍. ശുബ്മാന്‍ ഗില്ലിന് തുടര്‍ച്ചയായി അവസരം ലഭിക്കുന്നത് കാണുമ്പോള്‍ ശരിക്കും അത്ഭുതം തോന്നാറുണ്ട്.

സൂര്യകുമാര്‍ യാദവിനെപ്പോലെയുള്ള പല താരങ്ങള്‍ക്കും ഈ പരിഗണന ടെസ്റ്റില്‍ ലഭിക്കുന്നില്ല. സൂര്യകുമാര്‍ യാദവിന് മികച്ച തുടക്കം ടെസ്റ്റില്‍ ലഭിച്ചു. എന്നാല്‍ തുടര്‍ അവസരങ്ങളും പിന്തുണയും ലഭിച്ചില്ല. വലിയ കരിയര്‍ സൃഷ്ടിക്കാനുള്ള പ്രതിഭയും സാങ്കേതികതയും അവനുണ്ട്. എന്നാല്‍ സെലക്ടര്‍മാര്‍ തിരിഞ്ഞു നോക്കുന്നില്ല. ഇന്ത്യക്ക് പുതിയ പ്രതിഭകളെ ആവശ്യമില്ല. ചില അണ്ടര്‍റേറ്റഡ് താരങ്ങള്‍ക്ക് വീണ്ടും വീണ്ടും അവസരം ലഭിക്കുന്നു' ശ്രീകാന്ത് പറയുന്നു

shubman gill

ശുബ്മാന്‍ ഗില്‍ ഫ്‌ളാറ്റ് പിച്ച് ബുള്ളി

ഇന്ത്യ വലിയ പ്രതീക്ഷയോടെ കാണുന്ന താരമാണ് ശുബ്മാന്‍ ഗില്‍. അണ്ടര്‍ 19 ലോകകപ്പില്‍ ശോഭിച്ച് ഇന്ത്യന്‍ ടീമിലേക്കെത്തിയ ഗില്‍ ഓപ്പണര്‍ റോളിലാണ് ശോഭിച്ചത്. പിന്നീട് മൂന്നാം നമ്പറിലേക്ക് വഴിമാറി. വിരാട് കോലിക്ക് ശേഷം ഇന്ത്യ അടുത്ത സൂപ്പര്‍ താരമായി കാണുന്നത് ഗില്ലിനെയാണ്. ഇന്ത്യയുടെ യുവ രാജകുമാരന്‍ എന്നടക്കമുള്ള വിശേഷണം ഗില്ലിന് ലഭിക്കുന്നു. ഏകദിനത്തില്‍ ഇരട്ടി സെഞ്ച്വറിയടക്കം നേടിയ ഗില്‍ അടുത്ത നായകനായി വരാനും സാധ്യതയുണ്ട്.

എന്നാല്‍ ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചില്‍ മിന്നിക്കുന്ന ശുബ്മാന്‍ ഗില്ലിന് വിദേശ പിച്ചില്‍ മികവ് കാട്ടാനാവുന്നില്ല. കരിയറിലെ തുടക്ക കാലത്ത് സിഡ്‌നിയില്‍ നടത്തിയ പ്രകടനം വലിയ പ്രതീക്ഷ ഭാവിയിലേക്ക് നല്‍കിയിരുന്നു. എന്നാല്‍ ശുബ്മാന്‍ ഗില്ലിന് പിന്നീട് ഈ മികവ് നിലനിര്‍ത്തി മുന്നോട്ട് പോകാന്‍ സാധിച്ചില്ല. ഇപ്പോള്‍ ഫ്‌ളാറ്റ് പിച്ച് ബുള്ളിയാണ് ഗില്ലെന്ന് പറയാം. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇപ്പോഴും ഗില്ലില്‍ വലിയ വിശ്വാസം അര്‍പ്പിക്കുന്നു.

ഗില്‍ അടുത്ത നായകനാവുമോ?

ഇന്ത്യ ഭാവിയില്‍ നായകനായി ശുബ്മാന്‍ ഗില്ലിനെ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ശുബ്മാന്‍ ഗില്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവതാരങ്ങളില്‍ മുഖ്യ സ്ഥാനം ഗില്ലിന് ലഭിക്കുന്നുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറുമായി ഗില്‍ പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഓപ്പണറായി ശുബ്മാന്‍ ഗില്‍ എത്താനാണ് സാധ്യത കൂടുതല്‍.

Story first published: Wednesday, January 8, 2025, 14:59 [IST]
Other articles published on Jan 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+