Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'അടിമുടി മാറ്റം', അഞ്ചാം ടെസ്റ്റിന് മുമ്പ് സംഭവിച്ചത് അഞ്ച് മാറ്റങ്ങള്‍, അറിയാം

1

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യ -ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ജൂലൈ 1ന് ആരംഭിക്കാന്‍ പോവുകയാണ്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 2-1ന്റെ മുന്‍തൂക്കം നേടാന്‍ സന്ദര്‍ശകരായ ഇന്ത്യക്ക് സാധിച്ചിരുന്നു. അഞ്ചാം ടെസ്റ്റ് തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനാവും. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യവും ടീമിന്റെ നിലവിലെ ഫോമും വിലയിരുത്തുമ്പോള്‍ സമനില പോലും കടുപ്പം.

ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ് മുന്നില്‍. നായകന്‍ രോഹിത് ശര്‍മയടക്കം അഞ്ചാം മത്സരം കളിക്കാനില്ല. നായകനെപ്പോലും ഇന്ത്യക്ക് നിശ്ചയിക്കാനാവാത്ത അവസ്ഥ. ആദ്യ നാല് മത്സരം കളിച്ചപ്പോഴുള്ള സാഹചര്യത്തില്‍ നിന്ന് വലിയ മാറ്റമാണ് രണ്ട് ടീമിലും ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഇത്തരത്തില്‍ മാറിയ അഞ്ച് കാര്യങ്ങളെക്കുറിച്ചറിയാം.

കോലിയും റൂട്ടും ക്യാപ്റ്റന്മാരല്ല

കോലിയും റൂട്ടും ക്യാപ്റ്റന്മാരല്ല

പ്രധാന വ്യത്യാസം രണ്ട് ടീമിന്റെയും നായകന്മാര്‍ മാറിയെന്നതാണ്. ജോ റൂട്ടായിരുന്നു ഇംഗ്ലണ്ടിന്റെ നായകന്‍ അത് മാറി ഇപ്പോള്‍ ബെന്‍ സ്‌റ്റോക്‌സാണ് നായകസ്ഥാനത്ത്. ഇന്ത്യന്‍ നായകനായി വിരാട് കോലിയായിരുന്നു. ഇപ്പോള്‍ ആ സ്ഥാനത്ത് രോഹിത് ശര്‍മയാണ്.

2

എന്നാല്‍ രോഹിത്തിന്റെ അഭാവത്തില്‍ അഞ്ചാം മത്സരത്തില്‍ നയിക്കാന്‍ കോലി തിരിച്ചെത്താനുള്ള സാധ്യതയുമുണ്ട്. നിലവില്‍ രണ്ട് ടീമിന്റെയും നായകന്മാര്‍ മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മത്സരഫലത്തിലും വലിയ മാറ്റം ഇത് സൃഷ്ടിക്കുമെന്ന് തന്നെ വിലയിരുത്താം.

സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍, പക്ഷെ ഒരു തവണ പോലും ഒന്നാം റാങ്ക് ലഭിച്ചില്ല, അഞ്ച് പേരിതാ

രണ്ട് ടീമിനും പുതിയ പരിശീലകര്‍

രണ്ട് ടീമിനും പുതിയ പരിശീലകര്‍

ആദ്യ നാല് മത്സരങ്ങള്‍ക്ക് ശേഷമുണ്ടായ മറ്റൊരു പ്രധാന വ്യത്യാസം പരിശീലകര്‍ മാറിയെന്നതാണ്. ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായി ക്രിസ് സില്‍വര്‍ഹുഡായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് അദ്ദേഹത്തെ മാറ്റി പകരം ബ്രണ്ടന്‍ മക്കല്ലത്തെ ഇംഗ്ലണ്ട് പരിശീലകനാക്കി. അദ്ദേഹത്തിന്റെ പരിശീലനത്തിന് കീഴിലാണ് ഇംഗ്ലണ്ട് ന്യൂസീലന്‍ഡ് പരമ്പര തൂത്തുവാരിയത്.

4

മറുവശത്ത് ഇന്ത്യയുടെ പരിശീലക സ്ഥാനത്തും മാറ്റം വന്നു. രവി ശാസ്ത്രിക്ക് പകരം രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയുടെ പുതിയ പരിശീലകന്‍. രവി ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പ്രകടനം വളരെ മികച്ചയായിരുന്നു. ദ്രാവിഡിന് കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യ വിദേശ പര്യടനമാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം കണ്ടറിയണം.

മൂന്ന് ഫോര്‍മാറ്റിലും കോലിക്ക് ക്യാപ്റ്റന്‍സിയില്ല

മൂന്ന് ഫോര്‍മാറ്റിലും കോലിക്ക് ക്യാപ്റ്റന്‍സിയില്ല

ആദ്യ നാല് മത്സരത്തിന്റെയും സമയത്ത് വിരാട് കോലി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും കോലിക്ക് ക്യാപ്റ്റന്‍സിയില്ല. 2021ലെ ടി20 ലോകകപ്പിന് ശേഷം വിരാട് കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞു. പിന്നാലെ ഏകദിന, ടെസ്റ്റ് നായകസ്ഥാനവും ഒഴിഞ്ഞു. അഞ്ചാം ടെസ്റ്റ് നടക്കുമ്പോള്‍ കോലിക്ക് ഒരു ഫോര്‍മാറ്റിലും നായകസ്ഥാനമില്ലാത്തത് വലിയ മാറ്റം തന്നെയാണ്. നായകന്റെ സമ്മര്‍ദ്ദമില്ലാതെ കോലി അഞ്ചാം ടെസ്റ്റിനിറങ്ങുമ്പോള്‍ വലിയ പ്രകടനം തന്നെ ആരാധകര്‍ പ്രതീക്ഷിക്കുന്നു. സന്നാഹ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങാന്‍ കോലിക്ക് സാധിച്ചിരുന്നു.

സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

ഇന്ത്യ ലോകകപ്പില്‍ പാകിസ്താനോട് തോറ്റു

ഇന്ത്യ ലോകകപ്പില്‍ പാകിസ്താനോട് തോറ്റു

ലോകകപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യ പാകിസ്താനോട് തോറ്റതാണ് നാലാം ടെസ്റ്റിന് ശേഷം നടന്ന വലിയൊരു സംഭവം. 2021ലെ ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലാണ് ചിരവൈരികളായ പാകിസ്താനോട് ഇന്ത്യ തോറ്റത്. അതും 10 വിക്കറ്റിന്റെ വമ്പന്‍ തോല്‍വി. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങിയ ഇന്ത്യക്ക് സെമി പോലും കാണാതെ നാണംകെടേണ്ടിയും വന്നു. ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കുന്ന തോല്‍വിയാണിത്.

മിതാലി രാജ് വിരമിച്ചു

മിതാലി രാജ് വിരമിച്ചു

ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഇതിഹാസവുമായ മിതാലി രാജ് വിരമിച്ചു എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. വനിതാ ക്രിക്കറ്റില്‍ ഏറ്റവും റണ്‍സ് നേടിയ താരമാണ് മിതാലി. ഇന്ത്യയുടെ മാത്രമല്ല ലോകത്തിലെ വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് നിര്‍ണ്ണായക പങ്കുവഹിക്കാന്‍ മിതാലിക്കായി. രണ്ട് ലോകകപ്പില്‍ ഇന്ത്യയെ നയിച്ച് ഫൈനലിലെത്തിക്കാന്‍ മിതാലിക്ക് സാധിച്ചിരുന്നു.

Story first published: Wednesday, June 29, 2022, 14:41 [IST]
Other articles published on Jun 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+