For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ടെസ്റ്റില്‍ എന്ത് 'രോക്കോ'? കോലിയുടെ ഏഴയലത്ത് രോഹിത്ത് വരില്ല!! തുറന്നടിച്ച് മുന്‍ താരം

ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും അഭാവത്തെക്കുറിച്ച് വിവിധ കോണുകില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കവെ രണ്ടു പേരെയും ഒരേ തരത്തില്‍ കാണരുതെന്നാവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഒരിക്കലും കോലിയുടെ ലെവലില്‍ രോഹിത് എത്താനായിട്ടില്ലെന്നും പിന്നെ എന്തിനാണ് ഇരുവരെയും ഒരുമിച്ച് ചേര്‍ത്ത് വിലയിരുത്തലുകള്‍ നടത്തുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു.

സമാപിച്ച ഐപിഎല്ലിന്റെ 18ാം സീസണിനിടെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരാഴ്ചത്തെ ഇടവേളയില്‍ രോഹിത്തും കോലിയും ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. നായകന്‍ രോഹിത്താണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ റെഡ് ബോള്‍ ക്രിക്കറ്റ് മതിയാക്കുന്നതായി ലോകത്തെ അറിയിച്ചത്. ഈ ഷോക്ക് മാറും മുമ്പ് കോലിയുടെയും വിരമിക്കല്‍ പ്രഖ്യാപനം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരികയായിരുന്നു.

രണ്ടു പേരുമില്ലാതെയാണ് പുതിയ നായകന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. ബാറ്റിങില്‍ രോഹിത്തിന്റെയും കോലിയുടെയും അഭാവം നികത്തുകയെന്നതായിരിക്കും ഗില്ലിന്റെയും സംഘത്തിന്റെയും മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. സായ് സുദര്‍ശനും കരുണ്‍ നായരുമാണ് ഇരുവര്‍ക്കും പകരം പുതുതായി ടെസ്റ്റ് ടീമിലേക്കു വന്നിരിക്കുന്നത്.

ROHIT KOHLI

ഒരുമിച്ച് ചേര്‍ക്കരുത്

വിരാട് കോലിയെയും രോഹിത് ശര്‍മയെയും ടെസ്റ്റ് ക്രിക്കറ്റില്‍ ഒരിക്കലും ഒരുമിച്ച് ചേര്‍ത്ത് വിലയിരുത്താന്‍ സാധിക്കില്ലെന്നു സഞ്ജയ് മഞ്ജരേക്കര്‍ വ്യക്തമാക്കി. സ്വന്തം ഇന്‍സ്റ്റഗ്രാം ഹാന്റിലില്‍ പങ്കുവച്ചിട്ടുള്ള വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇംഗ്ലണ്ടില്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും അസാന്നിധ്യത്തില്‍ തനിക്കു മേല്‍ വരാന്‍ പോവുന്ന സമ്മര്‍ദ്ദത്തെ കുറിച്ച് പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഒരു പ്രസ്താവന നടത്തിയിരുന്നു. ഇതു എന്നെ ശരിക്കും ക്ഷുഭിതനാക്കുക തന്നെ ചെയ്തു. ഇതു കുറച്ചു കാലമായി തുടരുകയാണ്. ഗില്ലിന്റെ പ്രസ്താവനയെക്കുറിച്ചല്ല ഞാന്‍ പറഞ്ഞുവരുന്നത്. രോഹിത്തിനെയും വിരാടിനെയും ഒരുമിച്ച് ചേര്‍ത്ത് പറയുന്നുവെന്നതിനെ കുറിച്ചാണ്.

രോക്കോയെന്ന ഒരു പേരും നമ്മള്‍ അവര്‍ക്കു നല്‍കിയിട്ടുണ്ട്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇരുവരെയും കുറിച്ച് ഈ തരത്തില്‍ വിശേഷിപ്പിക്കുന്നത് എനിക്കു മനസ്സിലാവും. ചില താരതമ്യങ്ങളുണ്ട്, താരതമ്യം ചെയ്യാവുന്ന കളിക്കാരുമാണ് ഇരുവരും.

പക്ഷെ റെഡ് ബോള്‍ ക്രിക്കറ്റിന്റെ കാര്യത്തിലേക്കു വന്നാല്‍ ഈ രണ്ടു പേര്‍ക്കിടയിലും ഒരു തരത്തിലുമുള്ള താരതമ്യത്തിനു പ്രസക്തിയല്ല. ഞാനൊരിക്കലും രണ്ടു പേരെയും ഒരേ രീതിയില്‍ കാണുകയും ചെയ്തിട്ടില്ലെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

SANJAY MANJREKAR

രോഹിത് ഫ്‌ളോപ്പായേനെ

ഇംഗ്ലണ്ടുമായി വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കളിച്ചിരുന്നെങ്കില്‍ രോഹിത് ശര്‍മ ഫ്‌ളോപ്പായി മാറുമായിരുന്നെന്നും ബാറ്റിങ് ശരാശരി ഇനിയും താഴേക്കു പോവുമായിരുന്നെന്നും സഞ്ജയ് മഞ്ജരേക്കര്‍ തുറന്നടിച്ചു. സെനാ രാജ്യങ്ങളിലെ പ്രകടനം വിലയിരുത്തുമ്പോള്‍ വിരാട് കോലിയുമായി താരതമ്യം ചെയ്യാന്‍ രോഹിത്തിനു അര്‍ഹതയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

സെനാ രാജ്യങ്ങളിലെ പ്രകടനമാണ് ഒരു ബാറ്ററുടെ യഥാര്‍ഥ അഗ്നിപരീക്ഷ. വിരാട് കോലിക്കു അവിടെ 12 സെഞ്ച്വറികളുണ്ട്. കരിയറില്‍ 30 സെഞ്ച്വറികളും അദ്ദേഹം നേടി. രോഹിത് ശര്‍മയുടെ സെനാ രാജ്യങ്ങളിലെ റെക്കോര്‍ഡ് നോക്കിയാല്‍ ഒരേയൊരു സെഞ്ച്വറി മാത്രമേയുള്ളൂ. 2021ല്‍ ഇംഗ്ലണ്ടിനെതിരേ ഓവലിലായിരുന്നു ഇത്. 100ന് മുകളില്‍ ഇന്നിങ്‌സുകളില്‍ രോഹിത് കളിച്ചിട്ടുണ്ട്.

സെനാ രാജ്യത്തു ഒരു സെഞ്ച്വറി മാത്രമേ അദ്ദേഹത്തിനു കരിയറില്‍ നേടാനായുള്ളൂ. ടെസ്റ്റില്‍ ഇപ്പോഴത്തെ ശരാശരി 40 ആണ്. ടെസ്റ്റില്‍ തുടര്‍ന്നു കളിക്കുകയോ, ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിന്റെ ഭാഗമാവുകയോ ചെയ്തിരുന്നെങ്കില്‍ ബാറ്റിങ് ശരാശരി 30ലേക്കും വീഴുമായിരുന്നുവെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 9, 2025, 12:24 [IST]
Other articles published on Jun 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+