For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സഞ്ജുവിനെ പൂട്ടിയത് 2 പേരുടെ പ്ലാന്‍!! കൂട്ടത്തില്‍ 'ചങ്ക്' കൂട്ടുകാരനും

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ മലയാളി വിക്കറ്റ് കീപ്പറും ഓപ്പണറുമായ സഞ്ജു സാംസണിന്റെ ഫ്‌ളോപ്പ് ഷോ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ്. ആദ്യ മൂന്നു ടി20കള്‍ കഴിഞ്ഞപ്പോള്‍ ഒരു ഫിഫ്റ്റി പോലും നേടാനായിട്ടില്ലെന്നു മാത്രമല്ല രണ്ടക്ക കടന്നത് ഒരു കളിയില്‍ മാത്രമാണ്. മൂന്നു കളിയില്‍ നിന്നും വെറും 34 റണ്‍സ് മാത്രമേ സഞ്ജുവിനു സ്‌കോര്‍ ചെയ്യാനായിട്ടുള്ളൂ.

26, 5, 3 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍. എല്ലാ കളിയിലും ഒരേ ബൗളര്‍ക്കെതിരേ ഒരേ രീതിയിലാണ് സഞ്ജു പുറത്തായിട്ടുള്ളതെന്നും കാണാം. ഇംഗ്ലീഷ് പേസറായ ജോഫ്ര ആര്‍ച്ചറാണ് എല്ലാ കളിയിലും അദ്ദേഹത്തിന്റെ അന്തകനായി തീര്‍ന്നത്. നെഞ്ചിനു നേരെ 140 പ്ലസ് വേഗതയില്‍ പന്തെറിഞ്ഞാണ് ആര്‍ച്ചര്‍ മലയാളി താരത്തെ കുരുക്കിയത്.

ഈ ബോളുകള്‍ക്കെതിരേ സഞ്ജുവിന്റെ പക്കല്‍ മറുപടിയില്ലായിരുന്നു. പുള്‍ ഷോട്ടിനു കളിച്ചാണ് മൂന്നു കളിയിലും താരം പുറത്തായത്. സഞ്ജുവിനെതിരേ ഇത്തരമൊരു കെണിയൊരുക്കിയത് പ്രധാനമായും രണ്ടു പേരാണെന്നു കാണാന്‍ സാധിക്കും. ഇവരാവട്ടെ അദ്ദേഹത്തിന്റെ കൂട്ടുകാരും മുന്‍ സഹതാരങ്ങളും കൂടിയാണ്. ആരൊക്കെയാണ് ഇവരെന്നും എങ്ങനെയാണ് ഇവര്‍ക്കു ഇതിനു കഴിഞ്ഞതെന്നും നമുക്കു നോക്കാം.

SANJU SAMSON JOS BUTTLER

'ചതിച്ച' കൂട്ടുകാര്‍ ആരെല്ലാം

സഞ്ജു സാംസണിനെ ഈ പരമ്പരയില്‍ ചതിച്ചിട്ടുള്ള രണ്ടു കൂട്ടുകാരില്‍ ഒരാള്‍ അടുത്ത സുഹൃത്തും ഇംഗ്ലണ്ട് ക്യാപ്റ്റനുമായ ജോസ് ബട്‌ലറാണ്. മറ്റൊരാളാവട്ടെ പേസര്‍ ജോഫ്ര ആര്‍ച്ചറുമാണ്. ഇരുവരും നേരത്തേ സഞ്ജുവിന്റെ ടീമംഗങ്ങള്‍ കൂടിയായിരുന്നു. ഐപിഎല്ലില്‍ ദീര്‍ഘകാലം സഞ്ജുവിന്റെ വഴികാട്ടിയും ഉറ്റ സുഹൃത്തുമായിരുന്നു ബട്‌ലര്‍. 2018 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ നീണ്ട ഏഴു സീസണുകളാണ് രാജസ്ഥാന്‍ റോയല്‍സില്‍ ബട്‌ലറും സഞ്ജുവും ഒരുമിച്ചു കളിച്ചത്.

2020ലെ സീസണില്‍ റോയല്‍സിന്റെ നായകനായി സഞ്ജു വന്നപ്പോള്‍ എല്ലാ പിന്തുണയുമായി നിഴല്‍ പോലെ ബട്‌ലറും കൂടെയുണ്ടായിരുന്നു. ഈ കാരണത്താല്‍ തന്നെ മലയാളി താരത്തിന്റെ ശക്തിയും ദൗര്‍ബല്യവുമെല്ലാം അദ്ദേഹത്തിനു വളരെ നന്നായി അറിയുകയും ചെയ്യാം. നെറ്റ്‌സില്‍ വിവിധ ബൗളര്‍മാര്‍ക്കെതിരേ സഞ്ജുവിന്റെ ബാറ്റിങ് ദീര്‍ഘകാലമായി ബട്‌ലര്‍ കണ്ടു കൊണ്ടിരിക്കുകയാണ്.

ഏതൊക്കെ ബോളുകളാണ് സഞ്ജുവിനെ കുഴപ്പിക്കുന്നതെന്നു അദ്ദേഹം വ്യക്തമായി മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യക്കെതിരായ പരമ്പരയില്‍ സഞ്ജുവിനെ അടപടലം പൂട്ടാന്‍ ബട്‌ലറെ സഹായിച്ചിരിക്കുന്നതും ഇതു തന്നെയാണ്.

എങ്ങനെയുള്ള ബോളുകള്‍ സഞ്ജു പ്രഹരിക്കുമെന്നു അറിയാവുന്നതിനാല്‍ തന്നെ അത്തരം ബോളുകള്‍ ഒരിക്കലും എറിയരുതെന്നു തന്റെ ബൗളര്‍മാര്‍ക്കു ഇംഗ്ലീഷ് നായകന്‍ വ്യക്തമായ നിര്‍ദേശവും നല്‍കിയിട്ടുണ്ടാവും. ഇതാണ് സഞ്ജുവിനെ ഈ പരമ്പരയില്‍ ശരിക്കും കുഴപ്പത്തിലാക്കിയത്. ശരീരത്തിനു നേരെ വരുന്ന വേഗതയേറിയ ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ സഞ്ജുവിനു വീക്ക്‌നെസുണ്ടെന്നു ആദ്യമായി ലോകമറിഞ്ഞത് ഈ പരമ്പരയിലൂടെയാണ്.

ഇതിന്റെ പ്രധാനപ്പെട്ട കാരണക്കാരനാവട്ടെ ബട്‌ലറുമാണ്. തന്റെ രണ്ടു മുന്‍നിര പേസര്‍മാരായ ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവര്‍ക്കു വ്യക്തമായ നിര്‍ദേശമാണ് അദ്ദേഹം നല്‍കിയിട്ടുള്ളതെന്നു കഴിഞ്ഞ മൂന്നു മല്‍സരും തെളിയിക്കുകയും ചെയ്യുന്നു. രണ്ടു പേരും വേഗമേറിയ ബൗളര്‍മാരായതിനാല്‍ തന്നെ ബട്‌ലറുടെ പ്ലാനും ക്ലിക്കായിക്കഴിഞ്ഞു.

JOFRA ARCHER

ആര്‍ച്ചര്‍ക്കും എല്ലാമറിയാം

ഇംഗ്ലീഷ് നായകന്‍ ജോസ് ബട്‌ലര്‍ക്കു മാത്രമല്ല പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കും സഞ്ജു സാംസണിന്റെ ശക്തിയും ദൗര്‍ബല്യവും വളരെ നേരത്തേ തന്നെ അറിയാം. കാരണം 2018 മുതല്‍ 2021 വരെ അദ്ദേഹം രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ ടീമംഗമായിരുന്നു. നെറ്റ്‌സില്‍ ആര്‍ച്ചറെ അദ്ദേഹം ഒരുപാട് തവണ നേരിടുകയും ചെയ്തിട്ടുണ്ട്.

ഈ കാരണത്താല്‍ തന്നെ ബാറ്റിങില്‍ സഞ്ജുവിന്റെ ശക്തിയും ദൗര്‍ബല്യവുമെല്ലാം അദ്ദേഹത്തിനു നന്നായി അറിയുകയും ചെയ്യാം. ടി20 പരമ്പരയ്ക്കു മുമ്പ് തന്നെ ബട്‌ലറും ആര്‍ച്ചറും ചേര്‍ന്നു സഞ്ജുവിനെ തളയ്ക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കഴിഞ്ഞിരുന്നുവെന്നു വ്യക്തമാണ്. ഏറെക്കാലം ഒരുമിച്ച് കളിച്ചതിനാല്‍ തന്നെ ഇരുവര്‍ക്കും കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്തു.

Story first published: Friday, January 31, 2025, 11:00 [IST]
Other articles published on Jan 31, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+